പൃഥ്വിരാജിന്റെ ‘ആടുജീവിതം’ നേരത്തെ എത്തും ; പുതിയ റിലീസ് തിയ്യതി പുറത്ത് 

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസ്സിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ റിലീസ് നേരത്തെ ആക്കിയേക്കുമെന്ന് റിപ്പോർട്ട്.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട്‌ പ്രകാരം ചിത്രം മാർച്ച്‌ 28ന് തിയേറ്ററുകളില്‍ എത്തുമെന്നാണ്.

ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്‌ക്കോവറും സിനിമയുമായി ബന്ധപ്പെട്ടുളള എല്ലാ വാർത്തയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ബെന്യാമിന്റെ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  സലിം കുമാർ അന്തരിച്ചു

ഈ അടുത്ത് ജോർദാനിലെ സിനിമയുടെ ചിത്രീകരണ സമയത്തുള്ള ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

വിഷ്വല്‍ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.

അമല പോളാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, കെ.ആർ. ഗോകുല്‍, അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ബെംഗളൂരു സ്മാർട്ട് സിറ്റിയാകുന്നു; ഐഒസി ജംഗ്ഷനിൽ വമ്പൻ റോട്ടറി മേൽപ്പാലം കൂടി വരുന്നു

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം
[masterslider id="10"]

Related posts