ബെംഗളൂരു: ദലിത് യുവാവിന് ഭക്ഷണം വിളമ്പാൻ വിസമ്മതിച്ച് വനിത ഹോട്ടൽ ഉടമ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബെല്ലാരിയിലെ ഗുട്ടിനൂർ ഗ്രാമത്തിലാണ് സംഭവം. ഹോട്ടൽ അടക്കേണ്ടി വന്നാലും ദലിതർക്ക് ഭക്ഷണം നൽകില്ലെന്ന് യുവതി പറയുന്നത് വീഡിയോയിൽ കാണാം. വിവരം ലഭിച്ചതിന് പിന്നാലെ കുരുഗോഡ് തഹസിൽദാർ സംഭവസ്ഥലത്ത് എത്തിയിരുന്നു.
Read MoreMonth: January 2024
ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുതിയ റൂട്ടുകളിൽ ബസ് സർവീസ് അനുവദിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ നിന്ന് കേരളത്തിലെ പുതിയ റൂട്ടുകളില്‍ ബസ് സർവ്വീസ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. സ്വിഫ്റ്റ് ബസുകളും വോള്‍വോ ബസുകളും ദീർഘദൂര സർവിസ് നടത്താൻ കഴിയുന്ന ബസുകളും സഞ്ചാരയോഗ്യമാക്കിയ ശേഷം പുതിയ റൂട്ടുകള്‍ അനുവദിക്കാമെന്നാണ് കർണാടക-കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്) ഭാരവാഹികള്‍ക്ക് മന്ത്രി വാക്കു നല്‍കിയത്. കെ.കെ.ടി.എഫ് ഭാരവാഹികള്‍ തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബെംഗളൂരു മലയാളികളുടെ യാത്രാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനവും കൈമാറി. അതെസമയം കെ.എസ്.ആർ.ടി.സിയുടെ ബെംഗളൂരു ഡിപ്പോയിലേക്കും മൈസൂരു ഡിപ്പോയിലേക്കും ഓരോ സ്പെയർ ബസ് അനുവദിക്കണമെന്ന ആവശ്യവും…
Read Moreസലാർ ഒടിടിയിൽ… എപ്പോൾ? എവിടെ കാണാം?
സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സലാര്‍ ഡിസംബര്‍ 22 നായിരുന്നു റിലീസ് ആയത്. പ്രഭാസിനൊപ്പം പൃഥ്വിരാജ് കൂടി എത്തിയ ചിത്രമായിരുന്നു സലാർ. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി റിലീസിനെത്തുക. ഇന്ന് അര്‍ധരാത്രി 12 മണിക്ക് ചിത്രം ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും. തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളാണ് ഇന്ന് എത്തുന്നത്.
Read More500 രൂപ നോട്ടിൽ ശ്രീരാമന്റെ ചിത്രം; ജനുവരി 22 ന് പുതിയ നോട്ട് ആർബിഐ പുറത്തിറക്കുമെന്ന് പ്രചരണം
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് നടക്കാനിരിക്കെ ശ്രീരാമന്റെ ചിത്രത്തിലുള്ള 500 രൂപയുടെ നോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം ശ്രീരാമന്റെ ചിത്രമുള്ള നോട്ടുകളാണ് പ്രചരിക്കുന്നത്. രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്ന ജനുവരി 22ന് നോട്ട് ആർബിഐ പുറത്തിറക്കുമെന്ന അവകാശവാദത്തോടെയാണ് എക്സില്‍ അടക്കം ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ ഈ ചിത്രം ആരോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്നും പോസ്റ്റില്‍ പ്രചരിക്കുന്ന വസ്തുതകള്‍ അടിസ്ഥാനരഹിതമാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 500ന്റെ നോട്ടുകളുടെ ചിത്രത്തില്‍ ചെങ്കോട്ടയ്ക്ക് പകരം രാമക്ഷേത്രമാണുള്ളത്. ഗാന്ധിജിക്ക് പകരം…
Read Moreവിവാഹ തിയ്യതി പുറത്ത് വിട്ട് ഗോവിന്ദ് പത്മസൂര്യ
മലയാള സിനിമയിലും ടെലിവിഷൻ ഷോകളിലുടെയും ശ്രദ്ധേയനായ താരമാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യ. അതേപോലെ സിനിമ സീരിയൽ രംഗത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗോപിക അനിൽ. ഇരുവരുടെയും വിവാഹനിശ്ചയ വാർത്ത മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തതാണ്. ജിപി തന്നെയാണ് വിവാഹ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 28 ജനുവരി 2024 ആണ് ആ ദിവസം. ജിയും ജിയും ഒന്നാകുന്ന ദിവസം. ‘GpzGopz’, ‘GG Celebrations’, എന്നീ ഹാഷ്ടാഗും വീഡിയോയിലൂടെ താരം വെളിപ്പെടുത്തി.
Read Moreനടി പ്രവീണയുടെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിച്ചു; ഒടുവിൽ പ്രതി പിടിയിൽ
നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതി പിടിയില്‍. ദില്ലിയില്‍ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് പ്രതിയെ ദില്ലിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ മുമ്പും അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബറിലാണ് ഇതിന് മുമ്പ് ദില്ലി സാഗര്‍പുര്‍ സ്വദേശി ഭാഗ്യരാജ് (24) അറസ്റ്റിലായിരുന്നത്. നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാള്‍ പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍…
Read Moreസമസ്ത 100-ാം വാര്‍ഷിക ഉദ്ഘാടന മഹാസമ്മേളനം; പതാകദിനം ആചാരിച്ചു
ബെംഗളൂരു: ഈ മാസം 28-ന് ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം നാടെങ്ങും പതാകദിനം ആചരിച്ചു. മഹല്ലുകള്‍, മദ്‌റസകള്‍, യൂണിറ്റ് തലങ്ങളില്‍ നടന്ന പതാക ദിനത്തിന് ഖാസി, ഖത്തീബ്, കമ്മിറ്റി ഭാരവാഹികള്‍, സംഘടന പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. പതാക ദിനത്തോടനുബന്ധിച്ച് ജുമുഅക്ക് ശേഷം മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടന്ന കൂട്ട പ്രാർത്ഥതയിലും ആയിരങ്ങള്‍ പങ്കാളികളായി. 2026-ല്‍ നടക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ ഉദ്ഘാടന മഹാസമ്മേളനമാണ് ബംഗളൂരിലെ പാലസ് ഗ്രൗണ്ടില്‍ ജനുവരി 28-ന് നടക്കുന്നത്. സമസ്തയുടെയും…
Read Moreപാവപ്പെട്ടവർക്കും, തെരുവിൽ കിടന്നുറങ്ങുന്നവർക്കും ബ്ലാങ്കറ്റ് വിതരണം നടത്തി
ബെംഗളൂരു: ബെംഗളൂരു നഗരത്തിനെ പൊതുവെ തണുപ്പുള്ള നഗരമായാണ് പറയുന്നത്. ഇപ്പോൾ ഡിസംബർ -ജനുവരി മാസം കോരിത്തരിക്കുന്ന തണുപ്പുള്ള ഈ സമയത്തു കൊടും തണുപ്പിൽ കടത്തിണ്ണയിലും റോഡിന്റെ അരികിലും ബസ്സ്റ്റോപ്പിലും മറ്റും കിടന്നു ഉറങ്ങുന്നവർക്ക് പുതപ്പുകളും ഡ്രെസ്സും മറ്റും ശ്രീ കൃഷ്ണടെമ്പിളിന്റെ നേതൃത്യത്തിൽ സാമൂഹ്യ പ്രവർത്തകരായ രമേഷ്, വാസുദേവ് എന്നിവർ ചേർന്ന് ബ്ലാങ്കറ്റ് വിതരണം നടത്തി. പ്രസിഡന്റ് ബിജു, സെക്രട്ടറി ജിതേന്ദ്ര, ട്രഷറർ പ്രതീപ്, പ്രതാപ് വനിതാവിഭാഗം കൺവീനർ ഗിരിജ, ഉഷ ഗോപാലകൃഷ്ണൻ ശകുന്ദള, രജില,പ്രമീള, മത്തികര മുത്യാല നഗർ ശ്രീ കൃഷ്ണ ക്ഷേത്രം സമീപത്തുള്ള…
Read Moreകർണാടക ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായി മാറി; പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരു: ബെംഗളൂരു ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തെ ആഗോള ആവശ്യവുമായി സംയോജിപ്പിക്കുമെന്ന് പ്രധാനമന്ത്രി. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എയ്‌റോസ്‌പേസ് പാർക്കിലെ അത്യാധുനിക ബോയിംഗ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി സെന്റർ കാമ്പസിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ന് കർണാടകയിലെ ജനങ്ങൾക്ക് സുപ്രധാന ദിനമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി നേരത്തെ ആരംഭിച്ചിരുന്നു. ഇപ്പോൾ ഒരു ആഗോള സാങ്കേതിക കാമ്പസും ലഭ്യമാണ്. ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായി കർണാടക വികസിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ബോയിങ്ങിന്റെ ഈ പുതിയ ആഗോള…
Read Moreവീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ കെട്ടിയിട്ട് കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ
ബെംഗളൂരു : നഗരത്തിലെ വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ കെട്ടിയിട്ട ശേഷം കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി കുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് രാജരാജേശ്വരിനഗർ സ്വദേശിനി ഗൗരമ്മയുടെ വീട്ടിലാണ് കുമാർ സുഹൃത്തിന്റെ സഹായത്തോടെ അതിക്രമിച്ചുകയറിയത്. കൊച്ചുമക്കളെ ട്യൂഷന് കൊണ്ടുവിട്ട ശേഷം വൈകീട്ട് നാലരയോടെ ഗൗരമ്മ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് കുമാറും സുഹൃത്തും വീട്ടിൽ പ്രവേശിച്ചത്. തുടർന്ന് ഗൗരമ്മയെ കെട്ടിയിട്ട് മുഖംമൂടിയ ശേഷം വീട് കൊള്ളയടിക്കുകയായിരുന്നു. 120 ഗ്രാം സ്വർണം, 100 ഗ്രാം വെള്ളി, 50,000 രൂപ എന്നിവയാണ് കൊള്ളയടിച്ചത്. രാജരാജേശ്വരിനഗർ പോലീസ് കേസ്…
Read More