ബെംഗളൂരുവിൽ നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ ഇന്ത്യ 

ബെംഗളൂരു: കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് അ​യോ​ധ്യ​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ (തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം) രാ​വി​ലെ 7.30 ന് ​ബെംഗളൂരുവിൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 10ന് ​അ​യോ​ധ്യ​യി​ലെ​ത്തും. തി​രി​ച്ച് വൈ​കീ​ട്ട് അ​ഞ്ചി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​ത്രി 7.30ന് ​ബെംഗളൂരുവിലെത്തും.   ​

Read More

സംസ്ഥാന ബജറ്റ് ഫെബ്രുവരി 16 ന്

ബെംഗളൂരു : സംസ്ഥാന ബജറ്റ് ഫെബ്രുവരി 16-ന് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിക്കും. ഫെബ്രുവരി 12 മുതൽ 23 വരെയാണ് ബജറ്റ് സമ്മേളനം നടക്കുന്നത്. ആദ്യദിനത്തിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോത് ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യും. സിദ്ധരാമയ്യയുടെ 15-ാമത്തെ ബജറ്റവതരണമാകും ഇത്തവണത്തേത്. സംസ്ഥാനത്ത് ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡ് സിദ്ധരാമയ്യയ്ക്കാണ്. മുൻമുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെ 13 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.

Read More

കേരളത്തിലേക്കുള്ള ട്രെയിൻ സർവീസ് പുനഃക്രമീകരിച്ചു

ബെംഗളൂരു: ബെംഗളൂരു യാഡ് നവീകരണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സർവീസ് പുനർ ക്രമീകരിച്ചു. എറണാകുളം- കെഎസ്ആർ ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌, ജനുവരി 20,27 ഫെബ്രുവരി 3 തിയ്യതികളിൽ എസ്എംവിടി ബയ്യനഹള്ളി സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. കന്റോൺമെന്റ്, കെഎസ്ആർ സ്റ്റേഷനുകൾക്കിടയിലെ സർവീസ് റദ്ദാക്കി. കെഎസ്ആർ ബെംഗളൂരു- എറണാകുളം എക്സ്പ്രസ്സ്‌ ജനുവരി 21,28, ഫെബ്രുവരി 4 തിയ്യതികളിൽ രാവിലെ 6.10 നു ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനിൽ നിന്നും പുറപ്പെടും. കെഎസ്ആർ, കന്റോൺമെന്റ് സ്റ്റേഷനുകൾക്കിടയിൽ സർവീസ് റദ്ദാക്കി. കന്യാകുമാരി-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്സ്‌ 27 നും ഫെബ്രുവരി 3…

Read More

അന്നപൂരണി വിവാദത്തിൽ ക്ഷമ ചോദിച്ച് നയൻതാര 

അന്നപൂരണി സിനിമയെ സംബന്ധിച്ച വിവാദത്തില്‍ ക്ഷമ ചോദിച്ച്‌ നയൻതാര. താൻ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടേയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് നയൻതാര പറഞ്ഞത്. സിനിമയിലൂടെ പോസറ്റീവ് സന്ദേശം നല്‍കാൻ ആണ് ശ്രമിച്ചത്. സെൻസർ ബോർഡ് അനുമതിയുള്ള ചിത്രം ഒടിടിയില്‍ എത്തുമ്പോള്‍ വിവാദമാകുമെന്ന് കരുതിയില്ലെന്നും നടി പറഞ്ഞു. ജയ് ശ്രീ രാം എന്ന തലക്കെട്ടോടെയായിരുന്നു നയൻതാരയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ ക്ഷമാപണ കുറിപ്പുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നടി നയൻതാരക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതർക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന്…

Read More

സംസ്ഥാനത്ത് 149 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് 149 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 7329 സാംപിളുകൾ പരിശോധിച്ചതിലാണിത്. 2.03 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. ഒരാൾകൂടി മരിച്ചു. ചിക്കബല്ലാപുരയിലാണ് മരണം. നിലവിൽ 669 പേരാണ് ചികിത്സയിലുള്ളത്.

Read More

ബെംഗളൂരുവിലെ പീനിയ മേൽപ്പാലം ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും ലഘു ചരക്ക് വാഹനങ്ങൾക്കും വീണ്ടും തുറന്നു

ബെംഗളൂരു: രണ്ട് ദിവസമായി അടച്ചിട്ടിരുന്ന പീനിയ മേൽപ്പാലം ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും ലഘു ചരക്ക് വാഹനങ്ങൾക്കും മാത്രമായി വെള്ളിയാഴ്ച തുറന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ലോഡ് ടെസ്റ്റിംഗ് സുഗമമാക്കുന്നതിനായി കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മുതലാണ് എല്ലാ വാഹനങ്ങൾക്കും 4.2 കിലോമീറ്റർ മേൽപ്പാലം താൽക്കാലികമായി അടച്ചത്. ഫ്‌ളൈഓവർ ബലപ്പെടുത്തുന്നതിനായി എൻഎച്ച്എഐ ഉദ്യോഗസ്ഥർ 240 പ്രീസ്ട്രെസ്ഡ് കേബിളുകളിൽ ലോഡ് ടെസ്റ്റുകൾ നടത്തി. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് പരിശോധന പൂർത്തിയാക്കിയത്. ഇതേത്തുടർന്ന് ഇരുചക്രവാഹനങ്ങൾ, കാറുകൾ, ചെറുകിട ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് മേൽപ്പാലത്തിലേക്ക്…

Read More

ആക്രിപെറുക്കി നടന്ന എട്ടുവയസ്സുകാരൻ ട്രാൻസ്‌ഫോർമറിൽനിന്ന് ഷോക്കേറ്റ് മരിച്ചു; അനാസ്ഥ സംഭവിച്ചിട്ടില്ലെന്ന് ബെസ്‌കോം

ബെംഗളൂരു : ചിക്കബെല്ലാപുരയിൽ ആക്രിപെറുക്കിനടന്ന എട്ടുവയസ്സുകാരൻ റോഡരികിലെ ട്രാൻസ്‌ഫോർമറിൽനിന്ന് ഷോക്കേറ്റ് മരിച്ചു. മഞ്ചെനഹള്ളി സ്വദേശി നാഗേന്ദ്രയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മഞ്ചെനഹള്ളിയിൽ അഴുക്കുചാലിന് സമീപം സ്ഥാപിച്ചിട്ടുള്ള ട്രാൻസ്‌ഫോർമറിൽ ഘടിപ്പിച്ച കയർ വലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്ന് ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) അറിയിച്ചു. കയർ വലിക്കുന്നതിനിടെ എൽ.ടി. സർക്യൂട്ടുമായി ബന്ധംവന്നപ്പോൾ ഷോക്കേൽക്കുകയായിരുന്നു. അതിനാൽ ബെസ്‌കോമിന്റെ ഭാഗത്ത് അനാസ്ഥ സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുതിർന്ന ബെസ്‌കോം ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ചു.

Read More

മെസിയുടെ അർജന്റീന കേരളത്തിലേക്ക് എത്തും മക്കളേ; രണ്ട് മത്സരങ്ങൾ കളിക്കും; പ്രഖ്യാപനവുമായി കായിക മന്ത്രി

അർജന്റീന അടുത്ത വർഷം കേരളത്തിൽ കളിക്കാനെത്തുമെന്ന് ഉറപ്പായി. കേരള കായിക മന്ത്രി വി അബ്ദുറഹിമാനാണ് ഇപ്പോൾ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്‌. മലയാളി ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്. അർജന്റീന ടീം കേരളത്തിൽ കളിക്കാനുള്ള താല്പര്യം ഇ മെയിൽ വഴി അറിയിച്ചതായി കഴിഞ്ഞയിടയ്ക്ക് അബ്ദുറഹിമാൻ തന്നെ വ്യക്തമാക്കിയിരുന്നു. ഈ വർഷം ജൂണിൽ മത്സരം നടന്നേക്കുമെന്നായിരുന്നു അന്ന് പുറത്ത് വന്ന സൂചനകൾ. ഇപ്പോൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അദ്ദേഹം പങ്കുവെക്കുകയായിരുന്നു. അർജന്റീന ദേശീയ ടീം 2024 ഒക്ടോബറിൽ…

Read More

ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന സ്കൂൾ കെട്ടിടം തകർന്ന് 2 മരണം

ബെംഗളൂരു : ആനേക്കൽ താലൂക്കിലെ ബ്യാദരഹള്ളിയിൽ നിർമാണത്തിലിരിക്കുന്ന സ്കൂൾ കെട്ടിടം തകർന്ന് രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ആറുപേരെ ബെംഗളൂരു ആശുപത്രിയിലേക്കും ബാക്കിയുള്ളവർ ആനേക്കൽ താലൂക്ക് ആശുപത്രിയിലേക്കും ചികിത്സയിലാണ്. 25 ഓളം തൊഴിലാളികൾ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. മിനാർ ബിശ്വാസ്, ഷാഹിദ് എന്നിവരാണ് മരിച്ചത്. രണ്ട് തൊഴിലാളികളും ജാർഖണ്ഡിൽ നിന്നുള്ളവരാണ്. കൂടുതൽ വിവരങ്ങൾ കാത്തിരിക്കുന്നു

Read More

12 വർഷത്തെ സാംസങ് ഭരണം അവസാനിച്ചു; സ്മാർട്ട്ഫോൺ വിപണി ഇനി ആപ്പിൾ ഭരിക്കും

സാംസങ്ങിനെ പിന്തള്ളി ലോകത്തെ ഒന്നാം നമ്പർ സ്‌മാർട്ട്‌ഫോൺ വിൽപനക്കാരായി മാറിയിരിക്കുകയാണ് ആപ്പിൾ. 2010ന് ശേഷം ആദ്യമായാണ് ആപ്പിൾ സ്മാർട്ട്ഫോൺ വിൽപനയിൽ കൊറിയൻ ടെക് ഭീമനെ പിന്തള്ളുന്നത്. എക്കാലത്തെയും ഉയർന്ന വിപണി വിഹിതം നേടിയ ആപ്പിൾ വ്യവസായത്തിൽ ഒന്നാം സ്ഥാനം പിടിക്കുകയും ചെയ്തതോടെയാണ് ഈ അധികാര മാറ്റം. മാർക്കറ്റിൽ സാംസങ്ങിന്റെ 12 വർഷത്തെ ഭരണത്തിനാണ് അന്ത്യം കുറിച്ചത്. ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) കണക്കനുസരിച്ച്, 2023 ൽ ആഗോള സ്മാർട്ട്‌ഫോൺ വിപണി ചില വെല്ലുവിളികൾ നേരിട്ടു. മുൻവർഷത്തെ അപേക്ഷിച്ച് ഫോൺ കയറ്റുമതിയിൽ 3.2 ശതമാനം ഇടിവാണ്…

Read More