മെസിയുടെ അർജന്റീന കേരളത്തിലേക്ക് എത്തും മക്കളേ; രണ്ട് മത്സരങ്ങൾ കളിക്കും; പ്രഖ്യാപനവുമായി കായിക മന്ത്രി

അർജന്റീന അടുത്ത വർഷം കേരളത്തിൽ കളിക്കാനെത്തുമെന്ന് ഉറപ്പായി.

കേരള കായിക മന്ത്രി വി അബ്ദുറഹിമാനാണ് ഇപ്പോൾ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്‌.

മലയാളി ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.

അർജന്റീന ടീം കേരളത്തിൽ കളിക്കാനുള്ള താല്പര്യം ഇ മെയിൽ വഴി അറിയിച്ചതായി കഴിഞ്ഞയിടയ്ക്ക് അബ്ദുറഹിമാൻ തന്നെ വ്യക്തമാക്കിയിരുന്നു.

ഈ വർഷം ജൂണിൽ മത്സരം നടന്നേക്കുമെന്നായിരുന്നു അന്ന് പുറത്ത് വന്ന സൂചനകൾ. ഇപ്പോൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അദ്ദേഹം പങ്കുവെക്കുകയായിരുന്നു.

  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം

അർജന്റീന ദേശീയ ടീം 2024 ഒക്ടോബറിൽ കേരളത്തിലെത്തി രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നാണ് അബ്ദുറഹിമാന്റെ പ്രഖ്യാപനം.

ഈ വർഷം ജൂണിൽ അർജന്റീന എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെന്നും എന്നാൽ മൺസൂൺ സീസണായതിനാൽ കേരളം പ്രയാസം അറിയിക്കുകയും തുടർന്ന് 2025 ഒക്ടോബറിൽ ഈ മത്സരങ്ങൾക്ക് അർജന്റീന സന്നദ്ധത അറിയിച്ചെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുറഹിമാൻ വ്യക്തമാക്കി‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകവീട്ടിൽ യുവതിയുടെ മരണം: മുറിയിൽ ചിതറിക്കിടക്കുന്ന കടലാസുകളും പാതിരാപ്പാട്ടും; മരണത്തിൽ ദുരൂഹതയേറുന്നു
[masterslider id="10"]

Related posts