ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു: ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ വനിതാവിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഉഷ ഗോപാലകൃഷ്ണൻ,വൈസ് പ്രസിഡന്റ് : റെജില സന്തോഷ് , സെക്രട്ടറി : ശകുന്തള.കെ, ജോയിന്റ് സെക്രട്ടറി : ചന്ദ്രകല, ട്രഷറർ : മണിഷണ്മുഖൻ, ജോയിന്റ് ട്രഷറർ: നിഷ ഭാഗേഷ്, 2024 മുത്തപ്പൻ പ്രോഗ്രാം കൺവീനർ : സുധ സുധീർ , ജോയിൻ കൺവീനർ : പ്രമീള, ഐശ്വര്യ കൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു. മത്തിക്കരെ മുത്യാൽ നഗറിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ്‌ കെ.സി.ബിജു, സെക്രട്ടറി ജിതേന്ദ്ര, പ്രദീപ്, രവീന്ദ്രൻ,മുരളി, ശശി…

Read More

ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിൽ സ്ത്രീ മരിച്ചു; ബന്ധുക്കളെ കണ്ടെത്തിയില്ല

ബെംഗളൂരു: ജനുവരി 13 ന് ബെംഗളൂരുവിൽ വച്ച് ഹൃദയാഘാതം തുടർന്ന് മരണപ്പെട്ട ഗീത എന്ന സ്ത്രീയുടെ ബന്ധുക്കളെ ഇതുവരെയും കണ്ടെത്തിയില്ല. ബന്ധുക്കൾ എത്താത്തതിനാൽ മൃതദേഹം വിട്ടു നൽകാൻ പോലീസ് തയ്യാറാവാത്ത സ്ഥിതിയാണ് നിലവിൽ. മരണം സംഭവിച്ച് രണ്ടു ദിവസത്തിന് ശേഷവും ബന്ധുക്കൾ എത്താതിരുന്നതിനാൽ ജനുവരി 15 ന് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നു. എന്നാൽ പോലീസ് മൃതദേഹം വിട്ടു നൽകിയിട്ടില്ല. ഇവരുടെ ബന്ധുക്കളെ കുറിച്ച് വിവരം കിട്ടുന്നവർ  ഈ നമ്പറിൽ ബന്ധപ്പെടുക +919845503540

Read More

ജനുവരി 19 ന് പ്രധാനമന്ത്രി  ബെംഗളൂരുവിലെത്തും 

ബെംഗളൂരു: സർക്കാർ പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 19 ന് ബെംഗളൂരുവിലെത്തും. സംസ്ഥാന തലസ്ഥാനത്ത് റോഡ് ഷോ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന ബിജെപി നേതാക്കൾ ആലോചിക്കുന്നുണ്ട്. ജനുവരി 19ന് ബോയിംഗ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി സെന്റർ (ബിഐഇടിസി) സന്ദർശിച്ചേക്കും. ഇക്കാരണത്താൽ 19ന് ചേരാനിരുന്ന പാർട്ടി സംസ്ഥാന പ്രത്യേക എക്സിക്യൂട്ടീവ് യോഗം താൽക്കാലികമായി മാറ്റിവച്ചു. മോദിയുടെ സന്ദർശന വേളയിൽ ഒരു റോഡ് ഷോയും ആലോചിച്ചിരുന്നു. പാർട്ടി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് പ്രധാനമന്ത്രിയുടെ സന്ദർശനം ഔദ്യോഗികമായ ശേഷം അടുത്ത നടപടി സ്വീകരിക്കും. മോദിയുടെ…

Read More

മകനെ കൊലപ്പെടുത്തിയ സുചനയുടെ പോലീസ് കസ്റ്റഡി നീട്ടി; കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയില്ല

ബെംഗളൂരു: ഹോട്ടല്‍ മുറിയില്‍ നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കണ്‍സല്‍റ്റിങ് കമ്പനി സിഇഒ സുചന സേത്തിന്റെ പോലീസ് കസ്റ്റഡി ഗോവയിലെ കോടതി അഞ്ചു ദിവസത്തേക്ക് നീട്ടി. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ആറു ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് വെങ്കട്ട് രാമൻ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സുചനയെ ചോദ്യം ചെയ്യേണ്ടതുണ്ട്. കുട്ടിയുടെയും പ്രതിയുടെയും ഡിഎൻഎ പരിശോധന നടത്തണമെന്നും പോലീസ് കോടതിയെ അറിയിച്ചു.…

Read More

ഇനിയും കാത്തിരിക്കണം; നമ്മ മെട്രോ മൂന്നാംഘട്ടത്തിന്റെ കേന്ദ്രാനുമതി ലഭിക്കാൻ 2 മാസം കൂടി കാക്കണം

ബെംഗളൂരു: നമ്മ മെട്രോ മൂന്നാംഘട്ടത്തിനു കേന്ദ്രസർക്കാർ മാർച്ചിൽ അനുമതി നൽകിയേക്കും. ഇതിനായി പ്രധാനമന്ത്രിയുടെ ഗതി ശക്തി പദ്ധതിയുടെ കീഴിലുള്ള നെറ്റ്‌വർക് പ്ലാനിങ് ഗ്രൂപ്പ് അധികൃതരുമായി ബിഎംആർസി ഉദ്യോഗസ്ഥർ ഉടൻ കൂടിക്കാഴ്ച നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അനുമതി നേടാനാണ് ബിഎംആർസി ലക്ഷ്യമിടുന്നത്. 81.12 കിലോമീറ്റർ നീളമുള്ള 3 പാതകൾ 2028ൽ പൂർത്തിയാകാനാണ് ലക്ഷ്യമിടുന്നത്. ജെപി നഗർ ഫോർത്ത് ഫേസ്–കെംപാപുര (32.15 കിലോമീറ്റർ), ഹൊസഹള്ളി മാഗഡി റോഡ്– കഡബഗെരെ (12 കിലോമീറ്റർ), സർ‌ജാപുര– ഹെബ്ബാൾ‌(37 കിലോമീറ്റർ) എന്നിവയാണ് ഇവ. ഇതിനായി 15,611 കോടി രൂപയുടെ വിശദ…

Read More

ട്രെയിനിൽ വെച്ച് വിദേശവനിതയെ പീഡിപ്പിച്ച കേസ്: റെയിൽവേ കരാർ ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു ∙ ഹംപി എക്സ്പ്രസ് ട്രെയിനിനുള്ളിൽ ബ്രിട്ടിഷ് യുവതിയെ (30) ലൈംഗികമായി അതിക്രമിച്ച കേസിൽ റെയിൽവേ കരാർ ജീവനക്കാരൻ ബസവരാജിനെ (22) അറസ്റ്റ് ചെയ്തു. യാത്രക്കാർക്ക് പുതപ്പും തലയണയും വിതരണം ചെയ്യാൻ കരാറെടുത്തിരുന്ന പ്രതി കർണാടക ബാഗൽക്കോട്ട് സ്വദേശിയാണ്. കേരളം സന്ദർശിച്ച ശേഷം ഹംപിയിൽ പോയി മടങ്ങുന്നതിനിടെ വയറുവേദന അനുഭവപ്പെട്ട യുവതി വൈദ്യസഹായം ലഭിക്കുമോ എന്ന് ബസവരാജിനോടു തിരക്കിയിരുന്നു. തുടർന്ന് ശുചിമുറി വരെ പേകാൻ സഹായിക്കാനെന്ന വ്യാജേന സീറ്റിൽ നിന്നു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പരാതി.

Read More

പീനിയ മേൽപ്പാലം ഇന്ന് മുതൽ അടച്ചു; ഇതര റൂട്ടുകളുടെ വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : ബെംഗളൂരു – തുംകൂർ – ഹാസൻ റോഡുകളിലേക്കുള്ള വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി ഹൈവേ വകുപ്പ്. പീന്യ ഫ്ലൈ ഓവർ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടും. ബദൽ റൂട്ടുകൾ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നൽകിയിട്ടുണ്ട് (ട്രാഫിക് നോട്ടീസ്). ഇന്ന് (ചൊവ്വാഴ്ച) രാത്രി 11 മണി മുതൽ പീനിയ മേൽപ്പാലത്തിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ലോഡ് പരിശോധ നടക്കുന്നതിനാൽ വാഹനഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്, ഇന്ന് രാത്രി 11 മുതൽ ജനുവരി 19 രാവിലെ 11 വരെയാണ് മേൽപാലം അടച്ചിടുക. ദേശീയപാത -4ലെ പീനിയ എലിവേറ്റഡ് ഹൈവേയിൽ (ഡോ.…

Read More

നടി സ്വാസിക വിവാഹിതയാകുന്നു!!! വരൻ പ്രമുഖ സീരിയൽ നടൻ

നടി സ്വാസിക വിജയ് വിവാഹിതയാകുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാൽ എപ്പോൾ വരൻ ആരാണ് സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്ത് വീട്ടിരുന്നില്ല. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജനുവരി 26 ന് തിരുവനന്തപുരത്താണ് വിവാഹചടങ്ങുകള്‍ നടക്കുക. 27 ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിവാഹവിരുന്നും സംഘടിപ്പിക്കും. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. പൂജ വിജയ് എന്നാണ് സ്വാസികയുടെ…

Read More

കൊറിയര്‍ തട്ടിപ്പ്; മാധ്യമപ്രവര്‍ത്തകയ്ക്ക് നഷ്ടമായത് 1.2 കോടി രൂപ

ബെംഗളൂരു: വ്യാജ ഫെഡ്എക്‌സ് കൊറിയര്‍ തട്ടിപ്പില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് 1.2 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി. തട്ടിയെടുത്ത പണം ഉടന്‍ തന്നെ വിവിധ സംസ്ഥാനങ്ങളിലെ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ മാറ്റിയതായി പോലീസ് പറയുന്നു. ബിഹാര്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. അതിനിടെ 37 ലക്ഷം രൂപ വീണ്ടെടുക്കാന്‍ സാധിച്ചതായി ബംഗളൂരു പോലീസ് അറിയിച്ചു. ബംഗളൂരുവിലാണ് സംഭവം. ഫെഡ്എക്‌സ് ജീവനക്കാരന്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ വ്യത്യസ്ത വേഷം കെട്ടിയാണ് തട്ടിപ്പ് നടത്തിയത്. നിരോധിത ഉല്‍പ്പന്നങ്ങള്‍ കടത്തിയെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തിയാണ് പണം…

Read More

കെഎസ്ആർടിസി ബസിടിച്ച് ഡെലിവറി ബോയ് മരിച്ചു

ബെംഗളൂരു : തലസ്ഥാനത്ത് കെഎസ്ആർടിസി ബസിടിച്ച് ഡെലിവറി ബോയ് മരിച്ചു. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിന് സമീപമാണ് വാഹനാപകടം. മരിച്ച ഡാൻജോ ഡെലിവറി ബോയ് ബസവരാജ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൈസൂരു റോഡിൽ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ മൈസൂരു റോഡിലേക്ക് ബൈക്കിൽ പോകുമ്പോൾ അമിത വേഗതയിലെത്തിയ ട്രക്കുമായി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തുടർന്ന് ബസവരാജു ബസിന്റെ മുൻവശത്തെ ഇടതുചക്രത്തിൽ കുടുങ്ങി. ബസ് തലയ്ക്കു മുകളിലൂടെ പാഞ്ഞുകയറി ബസവരാജ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.…

Read More
Click Here to Follow Us