ഇനിയും കാത്തിരിക്കണം; നമ്മ മെട്രോ മൂന്നാംഘട്ടത്തിന്റെ കേന്ദ്രാനുമതി ലഭിക്കാൻ 2 മാസം കൂടി കാക്കണം

ബെംഗളൂരു: നമ്മ മെട്രോ മൂന്നാംഘട്ടത്തിനു കേന്ദ്രസർക്കാർ മാർച്ചിൽ അനുമതി നൽകിയേക്കും.

ഇതിനായി പ്രധാനമന്ത്രിയുടെ ഗതി ശക്തി പദ്ധതിയുടെ കീഴിലുള്ള നെറ്റ്‌വർക് പ്ലാനിങ് ഗ്രൂപ്പ് അധികൃതരുമായി ബിഎംആർസി ഉദ്യോഗസ്ഥർ ഉടൻ കൂടിക്കാഴ്ച നടത്തും.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അനുമതി നേടാനാണ് ബിഎംആർസി ലക്ഷ്യമിടുന്നത്.

81.12 കിലോമീറ്റർ നീളമുള്ള 3 പാതകൾ 2028ൽ പൂർത്തിയാകാനാണ് ലക്ഷ്യമിടുന്നത്.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

ജെപി നഗർ ഫോർത്ത് ഫേസ്–കെംപാപുര (32.15 കിലോമീറ്റർ), ഹൊസഹള്ളി മാഗഡി റോഡ്– കഡബഗെരെ (12 കിലോമീറ്റർ), സർ‌ജാപുര– ഹെബ്ബാൾ‌(37 കിലോമീറ്റർ) എന്നിവയാണ് ഇവ.

ഇതിനായി 15,611 കോടി രൂപയുടെ വിശദ പദ്ധതി രേഖ കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്നു.

എന്നാൽ പദ്ധതിയിൽ കേന്ദ്രസർക്കാർ പല മാറ്റങ്ങളും നിർദേശിക്കുകയുണ്ടായി. ഉടൻ അനുമതി ലഭിച്ചാൽ മാത്രമേ നിർമാണ പ്രവർത്തനങ്ങൾ 4 വർഷത്തിനകം തീർക്കാനാക്കൂ.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഉൾപ്പെടെ കാലതാമസമുണ്ടാകാൻ സാധ്യതയുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
[masterslider id="10"]

Related posts