ബെംഗളൂരു : 2024 ഫെബ്രുവരി 28-നകം എല്ലാ വാണിജ്യ സ്ഥാപനങ്ങളും സൈൻബോർഡുകളിൽ 60 ശതമാനം കന്നഡ ഭാഷ ഉറപ്പാക്കണമെന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) അടുത്തിടെ നിർദ്ദേശം പുറപ്പെടുവിച്ചു .
അതേസമയം വാണിജ്യ സ്ഥാപനങ്ങളുടെ നെയിം ബോർഡിൽ 60 ശതമാനം കന്നഡ നിയമം നിർബന്ധമാക്കാനുള്ള ബ്രഹത് ബെംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) പ്രഖ്യാപനം വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.
പല വ്യാപാരികളും ചട്ടത്തെക്കുറിച്ച് അറിയില്ലെന്നും അതിനാലാണ് ഇത് പാലിക്കാഞ്ഞതെന്നും കടയുടമകൾ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് ഇത്തരമൊരു നിയമമുണ്ടെന്ന് ഞങ്ങൾ അറിഞ്ഞതെന്ന് കർണാടക ഹോസിയറി ആൻഡ് ഗാർമെന്റ് അസോസിയേഷൻ സെക്രട്ടറി കൈലാഷ് ബാലാർ പറഞ്ഞു.
അതേസമയം “നിയമത്തെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും. രാജ്യത്തെ നിയമം പാലിക്കേണ്ടതുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഞങ്ങളുടെ നെയിം ബോർഡുകൾ മാറ്റാൻ ഞങ്ങൾ തയ്യാറാണ് എന്നും പ്രദേശത്തെ മലയാളികളായ കച്ചവടക്കാർ പറഞ്ഞു.
ഞങ്ങളോട് ബഹുമാനത്തോടെ പെരുമാറണമെന്ന് മാത്രമേ ഞങ്ങൾ അഭ്യർത്ഥിക്കുന്നുള്ളൂവെന്നും കച്ചവടക്കാർ കൂട്ടിച്ചേർത്തു ഏതാനും കന്നഡ അനുകൂല സംഘടനകൾ അവരോട് പെരുമാറുന്ന രീതിയിൽ വ്യാപാരികൾ നിരാശരാണെന്ന് ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.