നിരവധി അപ്ഡേറ്റുകളാണ് വാട്സാപ്പ് അടുത്ത കാലത്തായി പുറത്തിക്കുന്നത്. ഇപ്പോഴിതാ എ.ഐ ടൂള്‍ ഉപയോഗിച്ച് സ്റ്റിക്കര്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു അപ്ഡേഷനുമായി രംഗത്ത് വന്നിരിക്കുകയാണ് കമ്പനിയിപ്പോള്‍. ലാമ 2 സാങ്കേതികവിദ്യയും എമു എന്ന ഇമേജ് ജനറേഷന് ടൂളും ഒരുമിച്ച് ചേര്‍ത്താണ് എ.ഐ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസൃതമായി സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പ് ബീറ്റ വേര്‍ഷനില്‍ അവതരിപ്പിക്കപ്പെട്ട ഈ അപ്ഡേഷന് മറ്റ് ഉപഭോക്താക്കള്‍ക്കും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എ.ഐ സ്റ്റിക്കര്‍ നിര്‍മ്മിക്കേണ്ട രീതി 1,WhatsAppല്‍ ഒരു ചാറ്റ് തുറക്കുക. 2,’more’ ഐക്കണ്‍ ടാപ്പുചെയ്യുക…
Read MoreDay: 15 October 2023
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സ്റ്റാലിൻ
ചെന്നൈ: കാറും ലോറിയും കൂട്ടിയിട്ട് അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അപകടം നടന്ന ഉടനെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടതിനാൽ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
Read More2024 ൽ മോദി പുറത്ത്, കേന്ദ്രത്തിൽ ഇനി ബിജെപി സർക്കാർ രൂപീകരിക്കില്ല; എംകെ സ്റ്റാലിൻ
ചെന്നൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ല, നയപരമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ വെച്ച് നടന്ന വനിതാ അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ഗൂഢമായ ഉദ്ദേശത്തോടെയാണ് എൻഡിഎ സർക്കാർ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതെന്നും സ്റ്റാലിന് ആരോപിച്ചു. 33 ശതമാനം സംവരണം ഏർപെടുത്തുന്നത് മൂലം ജനസംഖ്യ സെൻസസ് നടത്തുന്നതിന്റെ അതിർത്തി…
Read Moreകോളേജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി
ബെംഗളൂരു: ബെല്ലാരിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മദ്യത്തിൽ മയക്കുമരുന്ന് കലർത്തിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ബെല്ലാരിയിലെ കോളേജില്‍ ബി.കോം വിദ്യാര്‍ഥിനിയായ 20-കാരിയാണ് നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. കോളേജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ കൊപ്പാളിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. പരീക്ഷ നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ കോളേജിലെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ കോളേജില്‍ നിന്ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി.…
Read Moreമാളിൽ നിന്ന് പുറത്ത് പോകാതെ യുവതി; ജീവനക്കാരനെയും പോലീസിനെയും ആക്രമിച്ചു
ബെംഗളൂരു: അര്‍ധരാത്രിയായിട്ടും ഷോപ്പിങ് മാളില്‍നിന്ന് തിരികെപോകാന്‍ കൂട്ടാക്കാതിരുന്ന യുവതി മാളിലെ ജീവനക്കാരനെയും പോലീസിനെയും ആക്രമിച്ചു. കോറമംഗലയിലെ ഷോപ്പിങ് മാളിലാണ് സംഭവം. മാളില്‍വെച്ച് ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത യുവതി, അഡുഗോഡി പോലീസ് സ്റ്റേഷനില്‍വെച്ചാണ് വനിതാ പോലീസുകാരെ ആക്രമിച്ചത്. ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ 28-കാരിയാണ് ഷോപ്പിങ് മാളില്‍ അതിക്രമം കാട്ടിയത്. കോറമംഗലയിലെ പി.ജി. ഹോസ്റ്റലില്‍ താമസിക്കുന്ന യുവതി സിനിമ കാണാനായി രാത്രി 10.30-ഓടെയാണ് മാളിലെത്തിയത്. സിനിമ കഴിഞ്ഞിട്ടും ഒരുമണിക്കൂര്‍ കൂടി യുവതി മാളില്‍ ചിലവഴിച്ചു. പിന്നീട് ഷോപ്പിങ് മാള്‍ അടയ്ക്കാനാകുന്ന സമയമായപ്പോള്‍…
Read Moreബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കാറും ലോറിയും കൂട്ടിയിടിച്ചു; 2 കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേർ അടക്കം എട്ടുപേര്‍ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികൾ ഉണ്ട്. ഞായറാഴ്ച രാവിലെ ചെങ്ങം നഗരത്തിന് സമീപമാണ് അപകടം. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആര് സതീഷ് കുമാര്‍ (40), എസ് സര്വേശ്വരന് (6), എസ് സിദ്ദു (3), എസ് മണികണ്ഠന് (42), എസ് ഹേമന്ത് (35) ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. മരിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തിരുവണ്ണാമലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.…
Read Moreസിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിൽ സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഡിഎംകെ സർക്കാർ. 7500 രൂപ ഉദ്യോഗാർഥികൾക്ക് സ്റ്റൈപ്പന്റ് ആയി നൽകുമെന്ന് സംസ്ഥാന യുവജന ക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചു. 1000 പേർക്ക് 10 മാസം ആണ് സ്റ്റൈപ്പന്റ് നൽകുക. സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
Read Moreദസറ; മൈസൂരു നഗരത്തിൽ ഗതാഗത നിയന്ത്രണം
ബംഗളൂരു: ദസറയുടെ ഭാഗമായി മൈസൂരു നഗരത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് മുതൽ ഈ മാസം 24 വരെ പാർക്കിംഗ്, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെയാണ് നിയന്ത്രണം.
Read Moreവ്യാജ രേഖയിലൂടെ എംബിബിഎസ് പ്രവേശനം; 3 വിദ്യാർത്ഥിനികൾക്ക് വിലക്ക്
ബെംഗളുരു: വ്യാജ രേഖകൾ ഉപയോഗിച്ച് എംബിബിഎസ് പ്രവേശനം നേടിയ മൂന്ന് വിദ്യാർത്ഥിനികൾക്ക് വിലക്ക്. കർണാടക എക്സാമിനേഷൻ അതോറിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇവർക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. നീറ്റ് പരീക്ഷയുടെ വ്യാജ റാങ്ക് കാർഡ്, കെഇഎയുടെ പ്രവേശന ഉത്തരവ് എന്നിവ ഉപയോഗിച്ചാണ് ഇവർ ശിവമൊഗ്ഗ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.
Read Moreമൈസൂരു-ബെംഗളുരു എക്സ്പ്രസ്സ് വേയിൽ അപകടം; ദമ്പതികൾ ഉൾപ്പെടെ 3 മരണം
ബംഗളൂരു: മൈസൂരു-ബെംഗളുരു എക്സ്പ്രസ്സ് വെയിൽ വാൻ ലോറിയിൽ ഇടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബംഗളൂരു പീനിയ സ്വദേശികളായ രാജേഷ്, ഭാര്യ സുമ, ലക്ഷ്മണ്ണമ്മ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് ശ്രീരംഗപട്ടണയിലേക്ക് പോയ വാൻ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിടിക്കുകയായിരുന്നു.
Read More