ബെംഗളൂരു: സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം ആവർത്തിക്കുന്നതായി ആക്ഷേപം. ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിനിയോട് സംസാരിച്ചു നിന്ന സഹപാഠികളായ മലയാളി യുവാക്കളെ സദാചാര ഗുണ്ടകൾ വളഞ്ഞ് ചോദ്യം ചെയ്തു. സ്ഥലത്ത് എത്തിയ പോലീസ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ബണ്ട്വാൾ പെരുവായിലാണ് കാസർകോട് ഉപ്പള സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് ഇരയായത്. കുഡ്ഡുപ്പടവിൽ നിന്ന് ബസിൽ വന്നിറങ്ങിയ യുവാക്കൾ ഉപ്പളയിലേക്ക് ബസ് കാത്തു നിൽക്കുന്നതിനിടെ കണ്ടുമുട്ടിയ വിദ്യാർത്ഥിയോട് സംസാരിക്കുകയായിരുന്നു. ഇതോടെയാണ് കുറച്ച് പേർ സംഘടിച്ചെത്തി വിദ്യാർത്ഥികളെ വളയുകയായിരുന്നു. അവർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വിട്ല പോലീസ്…
Read MoreDay: 13 October 2023
സിബിഐ ആറാം ഭാഗം ഉടൻ
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സിബിഐ സീരിസിലെ ആറാം ഭാഗം ഉടൻ എന്ന് റിപ്പോർട്ട്. സംവിധായകന് കെ.മധു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും കെ.മധു പറഞ്ഞു. മസ്ക്കറ്റിലെ ‘ഹരിപ്പാട് കൂട്ടായ്മ’യുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ചിത്രത്തിന് ആറാം ഭാഗം എത്തുന്നത് സംബന്ധിച്ച് കെ. മധു വെളിപ്പെടുത്തിയത്. നേരത്തെ ചിത്രത്തിന്റെ അഞ്ചാം ഭാഗം റിലീസ് ചെയ്തിരുന്നെങ്കിലും ബോക്സോഫീസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. 1988 ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സി ബി ഐ ഡയറിക്കുറിപ്പ്’ റിലീസ്…
Read Moreനടൻ വിജയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ഇനി നടപടി!
ചെന്നൈ: നടൻ വിജയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം. വിജയ്യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദാണ് മുന്നറിയിപ്പുമായി എത്തിയത്. വിജയ് മക്കള്‍ ഇയക്കം ചുമതലക്കാരുടേതെന്ന പേരില്‍ ബി.ജെ.പി, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളുമായി വിജയ് സഖ്യമുണ്ടാക്കി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രതൃക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും വാര്‍ത്തക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സംഘടനയില്‍ അംഗത്വം പോലുമില്ലാത്തവരാണെന്നും…
Read Moreനടി സമാന്ത ആശുപത്രിയിൽ
മയോസിറ്റിസ് എന്ന രോഗത്തെ പറ്റി കഴിഞ്ഞ വര്‍ഷമാണ് സമാന്ത തുറന്ന് പറഞ്ഞത്. പിന്നീട് അങ്ങോട്ടേക്ക് ഇതിന്റെ ചികിത്സയും ഇതുമായി ബന്ധപ്പെട്ട അഭിനയത്തില്‍ നിന്നും ഇടവേള എടുത്തതും ഒക്കെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താൻ ആശുപത്രിയിലാണെന്നും ഡ്രിപ്പ് ഇട്ട് ചികിത്സയിലണെന്നും താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കൈയില്‍ ഡ്രിപ്പ് ഇട്ട് കിടക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. കുറച്ച് മാസങ്ങളായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം.…
Read Moreപൂജ അവധി; ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി. ടിക്കറ്റുകൾ കാലിയാവുന്നു
ചെന്നൈ : പൂജാ അവധിയോടനുബന്ധിച്ച് ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സി. നടത്തുന്ന പ്രത്യേക ബസ് സർവീസുകളിൽ ടിക്കറ്റുകൾ അതിവേഗം തീരുന്നു. അവധി തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയായ 20-ന് ചെന്നൈയിൽനിന്ന് എറണാകുളത്തേക്കുള്ള ബസിലെ ടിക്കറ്റ് ഇതിനകംതന്നെ തീർന്നു. ചെന്നൈ-എറണാകുളം, ചെന്നൈ-തിരുവനന്തപുരം റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സി. പൂജ പ്രത്യേക സർവീസുകൾ നടത്തുന്നത്. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് 19, 20, 21, 25, 26, 30 തീയതികളിലും എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് 19, 20, 24, 25 തീയതികളിലുമാണ് സർവീസുള്ളത്. കോയമ്പേടുനിന്ന് വൈകീട്ട് 5.30-നാണ് സ്പെഷ്യൽ സർവീസ് പുറപ്പെടുക. രാവിലെ 6.25-ന്…
Read Moreബൈക്ക് ലോറിക്ക് പിറകിലിടിച്ച് യുവാവ് മരിച്ചു
ബെംഗളുരു: മംഗളൂരു നേത്രാവതി പാലത്തിന് മുകളില്‍ ബൈക്ക് ലോറിക്ക് പിറകിലിടിച്ച് യുവാവ് മരിച്ചു. കോട്ടേക്കാറില്‍ താമസിക്കുന്ന ഹനീഫിന്റെ മകന് അസ്വിന്‍ (21) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ അസ്വിന്‍ ബുധനാഴ്ച പുലര്‍ച്ചെ 3.30ന് വീട്ടില്‍ നിന്ന് മത്സ്യബന്ധന ജോലിക്കായി ബൈക്കില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്നു. നേത്രാവതി പാലത്തിലൂടെ ബൈക്കിനുമുമ്പേ ഓടിക്കൊണ്ടിരുന്ന ഫിഷ് ട്രാന്‍സ്പോര്‍ട്ട് ലോറിയുടെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. ഇതേത്തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ലോറിക്ക് പിറകിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആസ്വിനെ ഉടന്‍ തന്നെ അടുത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സൗത്ത് ട്രാഫിക് പോലീസ്…
Read Moreപഞ്ച ലോഹ വിഗ്രഹം മോഷണം പോയി;പ്രതി ‘മിന്നൽ മുരളി’
മലപ്പുറം: കോണിക്കല്ലിൽ ക്ഷേത്രത്തിലെ പഞ്ച ലോഹ വിഗ്രഹം മോഷണം പോയി. വിഗ്രഹം മോഷ്ടിച്ച ശേഷം ചുമരിൽ മിന്നൽ മുരളി എന്നെഴുതിയാണ് സ്ഥലം വിട്ടത്. മൂടേപ്പുറത്ത് മുത്തൻ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്ത മഞ്ചേരി പോലീസ് മിന്നൽ മുരളി ആരാണെന്ന് അറിയാനുള്ള അന്വേഷണത്തിലാണ്. ഇന്ന് രാവിലെയാണ് മൂടേപ്പുറത്ത് മുത്തൻ ക്ഷേത്രത്തിൽ മോഷണം നടന്നത് വ്യക്തമായത്. ക്ഷേത്രത്തിന് സമീപത്തെ പറമ്പിലെത്തിയ പരികർമിയാണ് ക്ഷേത്രത്തിൻറെ വാതിലുകൾ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രധാന ശ്രീകോവിലിലെ പഞ്ച ലോഹ വിഗ്രഹം മോഷ്ടിച്ചതായി കണ്ടെത്തി. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളിലും…
Read Moreഫലസ്തീനെ പിന്തുണച്ച് സ്റ്റാറ്റസ് ഇട്ടു; യുവാവ് കസ്റ്റഡിയിൽ
ബെംഗളൂരു: ഫലസ്തീനെ അനുകൂലിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടു. പിന്നാലെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്പേട്ട് ജില്ലയിൽ ഇന്നലെ രാത്രിയാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രോകോപനപരമായ മുദ്രാവാക്യങ്ങളെഴുതി ഫലസ്തീനെ പിന്തുണച്ചു എന്ന കാരണത്താൽ ആലം ഭാഷ എന്ന 20 കാരനാണ് കസ്റ്റഡിയിലായതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
Read Moreമാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. മലയാള മനോരമയുടെയും ദ വീക്കിന്റെയും ഡൽഹി റസിഡന്റ് എഡിറ്റർ ആയിരുന്നു. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലയും പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ദർലഭ് സിങ് സ്മാര മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
Read Moreനവജാത ശിശുവിനെ നദിയിലെറിഞ്ഞു; പിതാവ് പിടിയിൽ
ചെന്നൈ: നവജാത ശിശുവിനെ കൂവം നദിയിലെറിഞ്ഞ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയിൽ എഗ്മൂറിലെ കുട്ടികളുടെ ആശുപത്രിയിൽ ജനിച്ച കുട്ടിയുടെ ശരീരം ബാഗിലാക്കി കൊണ്ടുവന്ന് കോ ഓപ്ടെക്സിനു സമീപത്തെ പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് ഇയാൾ പാലത്തിനു സമീപം ഇരുന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ചപ്പോൾ ജീവനില്ലാതിരുന്നതിനാൽ കുട്ടിയുടെ ശരീരം നദിയിലെറിയുകയായിരുന്നു എന്നാണ് പിതാവിന്റെ വിശദീകരണമെന്ന് പോലീസ് പറഞ്ഞു. കോടമ്പാക്കം സ്വദേശിയായ ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നും കൂടുതൽ…
Read More