ബിഗ് ബോസിൽ ലവ് ട്രാക്ക് ഇട്ട് കൊടുത്ത് മോഹൻ ലാൽ 

ബിഗ് ബോസിൽ പേളിയുടെയും ശ്രീനിഷിന്റെയും പ്രണയ അനുഭവം ഉള്ളത് കൊണ്ട് ഈ സീസണിലും പ്രണയം കാണാന്‍ കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകര്‍. ദില്‍ഷയും റോബിനും പ്രണയത്തിലാവുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്, എങ്കിലും അതിനുള്ള സാധ്യത കുറവായിരുന്നു. പക്ഷേ അത് വീണ്ടും ആളി കത്തിക്കാനുള്ള വക അവതാരകനായ മോഹന്‍ലാല്‍ തന്നെ കഴിഞ്ഞ ദിവസം ഇട്ടു കൊടുത്തിട്ടുണ്ട്. ബ്ലെസ്ലിയോ, റോബിനോ അതില്‍ ഒരാളെ സംരക്ഷിക്കാന്‍ പറഞ്ഞാല്‍ ആരെ തിരഞ്ഞെടുക്കും എന്നായിരുന്നു മോഹൻ ലാലിന്റെ ചോദ്യം.

റോബിനെ ആണെന്ന് ദില്‍ഷ മറുപടി പറയുകയും ചെയ്തു. ഇതോടെയാണ് ഇരുവര്‍ക്കും ഇടയിലുള്ള സൗഹൃദം സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കി ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്

ഇന്നലെത്തെ എപ്പിസോഡിൽ പോലും ലാലേട്ടന്റെ ഭാഗത്ത് നിന്ന് ഡോക്ടര്‍ക്ക് ഒരു പ്രണയം ഉള്ളത് പോലെ എന്നൊക്കെ ഉള്ള കമന്റ് വന്നിരുന്നു. പിന്നെ ഡോക്ടറോ അല്ലെങ്കില്‍ ബ്ലെസ്ലീയോ ഇതില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞതും ഒക്കെ ഇവരില്‍ നിന്ന് ഒരു ലവ് ട്രാക്ക് പ്രതീക്ഷിച്ചു കൊണ്ട് ആണെന്നത് വ്യക്തം. ഈ സംഭാഷണ സമയത്ത് റോബിന്‍ സത്യം ചെയ്യാന്‍ കാണിച്ച മടിയില്‍ നിന്നും പുള്ളിയുടെ ഫീലിങ്സും ഏകദേശം പിടികിട്ടും.

മുന്‍പോട്ട് പോകാന്‍ ഇല്ലാത്ത ഒരു ഫീലിങ്സ് വച്ചു കളിക്കാന്‍ ദില്‍ഷക്ക് താല്പര്യം ഇല്ല എന്ന് ഇതില്‍ നിന്ന് മനസിലാക്കാം. ഇവരെ ചേര്‍ത്ത് പല തരത്തിലുള്ള കമന്റും അവിടെ ഉള്ളവര്‍ പറയാറുണ്ട്. പക്ഷേ ദില്‍ഷ അതൊന്നും വക വക്കാതെ ആണ് മുന്നോട്ട് പോകുന്നത്. ഡോക്ടറിനോട് ആണെങ്കിലും ബ്ലെസ്ലീയോട് ആണെങ്കിലും ആ സൗഹൃദം സൂക്ഷിക്കുന്നു.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

എന്തായാലും റോബിന്‍ ലവ് ട്രാക്ക് ശ്രമിച്ചെങ്കിലും അതൊരു പിടിവള്ളിയാക്കി ദില്‍ഷ രക്ഷപ്പെടുമെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. ഇനി മുന്നോട്ടുള്ള യാത്രയില്‍ റോബിനോട് എന്തെങ്കിലും ഇഷ്ടം തോന്നുകയാണെങ്കില്‍ അത് പറയാനും ദിൽഷയ്ക്ക് യാതൊരു മടിയുമില്ലെന്ന് ആരാധകർ പറയുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബിഗ് ബോസ് മലയാളം നാലാം സീസണിലെ ആദ്യ അഞ്ച് ഫൈനലിസ്റ്റുകളില്‍ ദില്‍ഷയുടെ പേരും ചേര്‍ക്കാമെന്ന് ഉറപ്പിച്ച് പറയുകയാണ് ബിഗ് ബോസ് പ്രേക്ഷകർ .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts