വെള്ളം തൊട്ടാൽ ശരീരമാകെ തടിച്ചുവീർക്കുന്ന അവസ്ഥ; അപൂർവ രോഗവുമായി അമേരിക്കൻ യുവതി

വെള്ളവുമായി സമ്പർക്കത്തിലേർപ്പെട്ടാൽ ശരീരമാകെ തടിച്ചുവീർക്കുന്ന അവസ്ഥയുമായി യുവതി. അക്വാജെനിക് ഉർട്ടികേറിയ എന്ന അത്യപൂർവമായ രോ​ഗാവസ്ഥ മൂലം ദുരിതജീവിതം നയിക്കുകയാണ് ടെസ്സ ഹാൻസെൻ എന്ന അമേരിക്കൻ യുവതി. എട്ടാംവയസ്സിൽ തുടങ്ങിയ അലർജി ഇരുപത്തിയഞ്ചു വയസ്സായപ്പോഴേക്കും വഷളാവുകയാണെന്ന് ടെസ്സ പറയുന്നു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ടെസ്സ അപൂർവരോ​ഗത്തോട് മല്ലിടുന്ന കഥ പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് മറ്റെല്ലാ കുട്ടികളേയും പോലെ ധാരാളം വെള്ളംകുടിക്കുകയും വെള്ളത്തിൽ കളിക്കുകയുമൊക്കെ ചെയ്തിരുന്ന കുട്ടിയായിരുന്നു ടെസ്സയും. എന്നാൽ വൈകാതെ രോ​ഗലക്ഷണങ്ങൾ പ്രകടമാവുകയായിരുന്നു. കുളിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴുമൊക്കെ ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ടായിരുന്നു തുടക്കം. കുളികഴിഞ്ഞു വരുമ്പോഴേക്കും ശരീരമാകെ ചുവന്നുതടിച്ചിരിക്കും എന്നാണ്…

Read More

ഐ.എസ്.ആർ.ഒ. തമിഴ് ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ 

ചെന്നൈ : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിൽ (ഐ.എസ്.ആർ.ഒ. ) പ്രധാനപദവി വഹിക്കുന്ന തമിഴ് ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം തമിഴ്‌നാട് സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. ചന്ദ്രയാൻ, ആദിത്യ എൽ-1 ദൗത്യങ്ങളുടെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച മുൻ ചെയർമാൻ കെ.ശിവൻ അടക്കം ഒമ്പതു പേർക്കാണ് പാരിതോഷികം. ഇവർ ഒരോരുത്തരുടെയും പേരിൽ എൻജിനിയറിങ് വിദ്യാർഥികൾക്കുവേണ്ടി സ്കോളർഷിപ്പുകൾ ഏർപ്പെടുത്താനും തീരുമാനിച്ചു. ശാസ്ത്രജ്ഞരെ ആദരിക്കാനായി ചെന്നൈയിൽ സർക്കാർ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നുഇതിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പാരിതോഷികവും സ്കോളർഷിപ്പുകളും പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി…

Read More

വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു : വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ ബെംഗളൂരുവിൽ അറസ്റ്റിൽ. നാഗ്പൂർ സ്വദേശിയായ സ്വപ്‌നിൽ ഹോളി (38)യെയാണ് ബെംഗളൂരു വിമാനത്താവളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. നാഗ്പുരിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. നാഗ്പുരയിൽ നിന്ന് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ വാതിൽ തുറക്കാൻ ശ്രമിച്ചത്. വിമാനത്തിലെ ജീവനക്കാർ കണ്ടതോടെ ഇയാൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വിമാനം ബെംഗളൂരുവിലെത്തിയശേഷമാണ് വിമാനക്കമ്പനി അധികൃതർ സ്വപ്‌നനിലിനെതിരേ പരാതി നൽകിയത്. തുടർന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.

Read More

ബെളഗാവിയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; 5 പേർ അറസ്റ്റിൽ

ബെംഗളൂരു : ബെളഗാവിയിലെ ഗോഗക്കിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തതായും ഒരാളെ കണ്ടെത്താൻ അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു. ഗോഗക് സ്വദേശികളായ രമേഷ് ഉദ്ദപ്പ ഖിലാരി, ദുർഗപ്പ സോമലിംഗ വഡ്ഡാർ, യല്ലപ്പ സിദ്ദപ്പ ഗിസ്‌നിംഗവാഗൽ, കൃഷ്ണപ്രകാശ് പൂജാരി, രാംസിദ്ധ ഗുരുസിദ്ധപ്പ തപസി എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ദുർഗപ്പ സോമലിംഗ വഡ്ഡാർ, യല്ലപ്പ സിദ്ദപ്പ ഗിസ്‌നിംഗവ്വാഗൽ, കൃഷ്ണപ്രകാശ് പൂജാരി, രാംസിദ്ധ ഗുരുസിദ്ധപ്പ തപസി എന്നിവരെ കഴിഞ്ഞ 18-ന് കവർച്ചക്കേസിൽ പോലീസ് പിടികൂടിയതായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ട ബലാത്സംഗത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന്…

Read More

നടൻ രണ്‍ബീര്‍ കപൂറിന് ഇഡി നോട്ടീസ് 

മുംബൈ: ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് താരത്തെ ചോദ്യം ചെയ്യുക. വെള്ളിയാഴ്ച ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടത്.

Read More

കടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

 ബെംഗളുരു: മൈസൂരുവിലെ ഹുൻസൂരിൽ നാഗർഹോളെ മേഖലയിൽ കർഷകന് കടുവയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ഉദുവെപുര ഗ്രാമവാസി ഗണേഷാണ് (58) മരിച്ചത്. തിങ്കളാഴ്ച രാവിലെ വനത്തിനടുത്തുള്ള സ്ഥലത്ത് കാലികളെ മേക്കാൻ പോയതായിരുന്നു ഗണേഷ്. പിന്നീട് കാലികൾ മടങ്ങിയെത്തിയെങ്കിലും ഗണേഷ് എത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ കടുവ കടിച്ചു കൊന്നനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവയെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

Read More

കളിത്തോക്ക് കാണിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തി; നാല് മലയാളികൾ പിടിയിൽ 

ചെന്നൈ: കളിത്തോക്ക് കാണിച്ച് ട്രെയിനിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാലുമലയാളികൾ പോലീസ് പിടിയിൽ. പാലക്കാട് തിരുച്ചെന്തൂർ പാസഞ്ചർ ട്രെയിനിൽ വച്ചായിരുന്നു സംഭവം. വടക്കൻ കേരളത്തിൽ നിന്നുള്ള നാലു യുവാക്കളെയാണ് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്.  മലപ്പുറം സ്വദേശി അമിൻ ഷെരീഫ്, കണ്ണൂർ സ്വദേശി അബ്ദുൾ റഫീക്ക്, പാലക്കാട് സ്വദേശി ജബൽ ഷാ, കാസർകോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കൊടൈക്കനാൽ റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ കളിത്തോക്ക് ഉപയോഗിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ബുള്ളറ്റ് ഇൻസർട്ട് ചെയ്തതായി കാണിച്ച് ഇപ്പോൾ വെടിവെക്കുമെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചതിന്…

Read More

മലയാളി വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു 

ബെംഗളൂരു: മലയാളി വിദ്യാര്‍ഥി നഗരത്തിൽ വാഹനാപകടത്തില്‍ മരിച്ചു. ആര്‍.ആര്‍ കോളേജ് ഡിപ്ലോമ വിദ്യാര്‍ഥിയും തൃശൂര്‍ കേച്ചേരി പെരുമണ്ണ് അമ്പലത്ത് വീട്ടില്‍ ശംസുദ്ധീന്‍-സാജിദ ദമ്പതികളുടെ മകനുമായ സനൂപ് (22) ആണ് മരിച്ചത്. അബിഗെരെ കേരെഗുഡ്ഡദഹള്ളി സര്‍ക്കിളില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. സനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.  

Read More

നാല് സ്ത്രീകൾ ചേർന്ന് ഹോട്ടലുടമയെ തട്ടിക്കൊണ്ടുപോയി; പിടികൂടി ട്രാഫിക് പോലീസ്

ബെംഗളൂരു: ഓട്ടോയിൽ ബുർഖ ധരിച്ച നാല് സ്ത്രീകൾ തട്ടിക്കൊണ്ടുപോയ ഒരു സ്ത്രീയെ രക്ഷപ്പെടുത്തി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ. ജാലഹള്ളി ട്രാഫിക് പോലീസ് കോൺസ്റ്റബിൾമാർ ഞായറാഴ്ച ഉച്ചയ്ക്ക് എംഇഎസ് ഔട്ടർ റിംഗ് റോഡിന് സമീപം വാഹനഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് സഹായത്തിനായി ഒരു സ്ത്രീയുടെ നിലവിളി അവരുടെ ശ്രദ്ധയിൽപ്പെട്ടത്. സമയം കളയാതെ അവർ സംഘത്തെ തടയുകയായിരുന്നു. ഓട്ടോയിൽ അഞ്ച് സ്ത്രീകളെയാണ് കണ്ടെത്തിയത്. അതിലൊരാൾ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നു. ട്രാഫിക് പോലീസ് സംഘത്തെ ചോദ്യം ചെയ്തപ്പോൾ 4 സ്‌ത്രീകൾ ചേർന്ന് തന്നെ അജ്ഞാത സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് യുവതി പോലീസുകാരോട് പറഞ്ഞു. തുടർന്ന്…

Read More

ഷോക്കേറ്റ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയും ഗര്‍ഭിണിയായ സഹോദരിയും മരിച്ചു

  നാഗര്‍കോവില്‍: കന്യാകുമാരിയില്‍ ഷോക്കേറ്റ് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം. കന്യാകുമാരില്‍ തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയ്ക്കിടെ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. കന്യാകുമാരി ജില്ലയിലെ ആട്ടൂര്‍ സ്വദേശികളായ ചിത്ര (46), മക്കളായ അശ്വിന്‍ (21), ആതിര (24) എന്നിവരാണ് മരിച്ചത്. ആതിര ഗര്‍ഭിണിയായിരുന്നു. ഇവർ താമസിച്ചിരുന്ന വീടിന് സമീപത്തെ വൈദ്യുത വിളക്കില്‍ നിന്നുള്ള വയറ് വീടിന്റെ മേല്‍ക്കൂരയിലേക്ക് പതിച്ചിരുന്നു. ഇതിലൂടെ വെള്ളം ഒലിച്ചിറങ്ങിയത് ശ്രദ്ധയിൽ പെട്ട അശ്വിന്‍ ഈ വയർ എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും സഹോദരിക്കും ഷോക്കേറ്റു. സംഭവത്തിൽ മൂവരും…

Read More
Click Here to Follow Us