വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു : വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ ബെംഗളൂരുവിൽ അറസ്റ്റിൽ.

നാഗ്പൂർ സ്വദേശിയായ സ്വപ്‌നിൽ ഹോളി (38)യെയാണ് ബെംഗളൂരു വിമാനത്താവളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

നാഗ്പുരിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

നാഗ്പുരയിൽ നിന്ന് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ വാതിൽ തുറക്കാൻ ശ്രമിച്ചത്.

വിമാനത്തിലെ ജീവനക്കാർ കണ്ടതോടെ ഇയാൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

വിമാനം ബെംഗളൂരുവിലെത്തിയശേഷമാണ് വിമാനക്കമ്പനി അധികൃതർ സ്വപ്‌നനിലിനെതിരേ പരാതി നൽകിയത്. തുടർന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts