ഷോക്കേറ്റ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയും ഗര്‍ഭിണിയായ സഹോദരിയും മരിച്ചു

 

നാഗര്‍കോവില്‍: കന്യാകുമാരിയില്‍ ഷോക്കേറ്റ് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം. കന്യാകുമാരില്‍ തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയ്ക്കിടെ ചൊവ്വാഴ്ചയാണ് അപകടം നടന്നത്.

കന്യാകുമാരി ജില്ലയിലെ ആട്ടൂര്‍ സ്വദേശികളായ ചിത്ര (46), മക്കളായ അശ്വിന്‍ (21), ആതിര (24) എന്നിവരാണ് മരിച്ചത്. ആതിര ഗര്‍ഭിണിയായിരുന്നു.

ഇവർ താമസിച്ചിരുന്ന വീടിന് സമീപത്തെ വൈദ്യുത വിളക്കില്‍ നിന്നുള്ള വയറ് വീടിന്റെ മേല്‍ക്കൂരയിലേക്ക് പതിച്ചിരുന്നു.

  മഴയിൽ കുതിർന്ന് ബെംഗളൂരു; ഓലയും ഊബറുമില്ല;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ: ടാക്സി കിട്ടാനില്ല!

ഇതിലൂടെ വെള്ളം ഒലിച്ചിറങ്ങിയത് ശ്രദ്ധയിൽ പെട്ട അശ്വിന്‍ ഈ വയർ എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്.

ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും സഹോദരിക്കും ഷോക്കേറ്റു. സംഭവത്തിൽ മൂവരും മരിച്ചു.

പോസ്റ്റുമോര്‍ട്ടത്തിനായി മൂവരുടേയും മൃതദേഹം കുഴിതുറൈ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാവന ഇനി മിനിസ്ക്രീനിലും! കൂട്ടിന് ബിഗ് ബോസ് താരങ്ങളും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us