ബെംഗളൂരു :ഇന്ന് രാവിലെ ഒരു മുന്നറിയിപ്പുമില്ലാതെ ഗ്രീൻ ലൈൻ മെട്രോ സർവീസ് തടസപ്പെട്ടതോടെ നൂറുകണക്കിന് യാത്രക്കാർ യശ്വന്ത് പുര മെട്രോ സ്റ്റേഷനിൽ കുടുങ്ങി. നമ്മ മെട്രോ ഗ്രീൻ ലൈനിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു: സിംഗിൾ ലൈൻ സർവീസുകൾ ഏർപ്പെടുത്തി ബി.എം.ആർ.സി.എൽ രാവിലെ ഓഫീസ് – സ്കൂൾ തിരക്കുകൾ കൂടുതൽ ഉള്ള സമയത്ത് സാൻഡൽ സോപ്പ് ഫാക്ടറിക്കും ഗൊരെഗുണ്ടെ പാളയ മെട്രോ സ്റ്റേഷനുമിടയിൽ മെട്രോ ഗതാഗതം ഒരു ലൈൻ മാത്രമായി ചുരുങ്ങുകയായിരുന്നു, അതോടെ മജസ്റ്റിക്കിൽ നിന്നും നാഗ സാന്ദ്ര ഭാഗത്തേക്ക് പോകുന്ന മെട്രോ ട്രെയിനുകൾ യെശ്വന്ത്…
Read MoreDay: 3 October 2023
സുവർണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു
ബംഗളൂരു: ഡെക്കാൻ കൽച്ചറൽ സൊസൈറ്റിയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സാഹിത്യ സായാഹ്നത്തിൽ എഴുത്തുകാരൻ യു. കെ. കുമാരൻ “സാഹിത്യവും സാമൂഹ്യബന്ധങ്ങളും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.എസ്. പ്രസിഡൻറ് സതീഷ് തോട്ടശ്ശേരി അധ്യക്ഷൻ വഹിച്ചു. അടിസ്ഥാനപരമായി സാഹിത്യം കൈകാര്യം ചെയ്യുന്നത് മാനുഷികവികാരങ്ങളെയാണ്. ചില നിമിത്തങ്ങളാണ് എഴുത്തുകാരെ മഹത്തായ രചനകളിലേക്ക് നയിക്കുന്നത്. സമൂഹവുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന എഴുത്തുകാരെ അവരുടെ തീവ്രമായ അനുഭവങ്ങളാണ് എഴുത്തിന്റെയും സാഹിത്യത്തിന്റെയും മേഖലകളിലേക്ക് എത്തിക്കുന്നത്. എന്തെഴുതുമ്പോഴും സത്യസന്ധമായി മാത്രം എഴുതുക ഏതൊരു എഴുത്തുകാരന്റെയും ചരിത്രധർമ്മമാണ്. സാഹിത്യം മാനവികതയുടെയും സംസ്കാരത്തിൻ്റെയും വിത്ത് മനുഷ്യമനസ്സിൽ…
Read Moreഅമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തില്‍ അനുഗ്രഹം തേടി മോഹന്‍ലാല്‍
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ സപ്തതി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ നടന് മോഹന്‍ലാല്‍ അമൃതപുരിയിലെത്തി. കൊല്ലം അമൃതപുരിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്. അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലൊരുക്കിയ പ്രത്യേക വേദിയിൽ ഇന്നലെ വൈകിട്ടോടെ ആഘോഷ പരിപാടികൾ തുടങ്ങിയിരുന്നു. കൊറോണ മൂലം കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ ആഘോഷങ്ങൾ ഇല്ലായിരുന്നു. ഒമ്പതുമണിക്കു വേദിയിലെത്തിയ മാതാ അമൃതാനന്ദമയിയെ മോഹൻലാല്‍ വരവേറ്റു. അമൃതാനന്ദമയിക്ക് ജന്മദിനാശംസകള് നേര്‍ന്ന മോഹന്‍ലാല്‍ ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങി. ഏറെ നേരം താരം ആഘോഷത്തിൽ പങ്കെടുത്തു. സ്വാമി അമൃതസ്വരൂപാനന്ദ പുരി പാദപൂജ നടത്തി.
Read Moreപോലീസുകാരനെ ചെരുപ്പൂരി തല്ലി യുവതി; നടുറോഡിലെ അടിപിടി വൈറൽ
ചെന്നൈ: നടുറോഡില്‍ പോലീസുകാരനും യുവതിയും തമ്മില്‍ അടിപിടി. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. യുവതി പോലീസുകാരനെ ചെരിപ്പുകൊണ്ട് അടിക്കുന്നതും പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. यूपी पुलिस: महिला को पुलिस कर्मी लात मार रहा और महिला चप्पल जड़ रही है…। ये वायरल वीडियो मथुरा का बताया जा रहा है, महिला सुरक्षा की बीच चौराहा धज्जियां उड़ाई जा रही है…। वाया-@rishabhmanitrip…
Read Moreസ്വർണ്ണ പേസ്റ്റ് പൂശിയ ട്രൗസർ ധരിച്ച മലയാളി യുവാവ് വിമാനത്താവളത്തിൽ പിടിയിൽ
ബെംഗളൂരു: 3.7 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ പേസ്റ്റ് പൂശിയ ട്രൗസറുകൾ ധരിച്ച ഒരു മലയാളിയ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടി. ഇയാളുടെ കൂട്ടാളി മലദ്വാരത്തിൽ 7.8 ലക്ഷം രൂപയുടെ സ്വർണവുമായി പിടിയിലായി. കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വർണം കടത്തിയതിന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreഉത്തരേന്ത്യയിൽ വൻ ഭൂചലനം
ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയിൽ പലയിടത്തും വൻ ഭൂനംചലനം. അയൽ രാജ്യമായ നേപ്പാളിലെ ദിപയാലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അതിന്റെ ഭാഗമായി ഡൽഹിയിലും കാര്യമായ പ്രകമ്പനം ഉണ്ടായി. ഉച്ചയ്ക്ക് 2.51 ഓടെയാണ് ആദ്യ പ്രകമ്പനം ഉണ്ടായത്. ഡൽഹിയിലെ പലയിടങ്ങളിലും പ്രകമ്പനം ഉണ്ടായതിനെ തുടർന്ന് ആളുകൾ കെട്ടിടങ്ങളിൽ നിന്ന് താഴെയിറങ്ങി. ഡൽഹിയെ കൂടാതെ, ഉത്തർപ്രദേശിലെ ലഖ്നൗ, ഹാപൂർ, അന്റോഹ പതിപ്പും ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
Read Moreകാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
ബെംഗളൂരു: കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും പിഞ്ചുകുഞ്ഞും കത്തി മരിച്ചു. മറ്റൊരു മകളെയും പിതാവിനെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 4 മണിക്ക് മൈസൂരു റോഡിൽ നിന്ന് കനകപുര റോഡിലേക്ക് പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിച്ച് മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കാറിന് തീപിടിച്ചു.മൃതദേഹങ്ങൾ കിംസ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തോടൊപ്പം നാഗസാന്ദ്ര സന്ദർശിക്കാൻ കാർ വാടകയ്ക്കെടുത്തതായിരുന്നു മഹേന്ദ്രൻ. തമിഴ്നാട് സ്വദേശിയായ ഇയാൾ ബെംഗളൂരുവിലെ രാമമൂർത്തി നഗറിനടുത്തുള്ള വിജിനപുരയിലാണ് താമസം. വാഹനമോടിക്കുന്നതിനിടെ മഹേന്ദ്രൻ ഉറങ്ങിപ്പോയതാണ് ദുരന്തമായതെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്നും അപകടത്തിന്റെ…
Read Moreഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകൻ സ്ലേറ്റ് കൊണ്ട് മർദിച്ച അഞ്ചുവയസ്സുകാരൻ മരിച്ചു
ഹൈദരാബാദ്: ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ അധ്യാപകൻ മർദിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലെ അഞ്ചുവയസ്സുകാരനായ വിദ്യാർഥി മരിച്ചു. രാമന്തപൂർ വിവേക് നഗറിലെ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥി ഹേമന്ത് ആണ് മരിച്ചത്. ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിൽ കുട്ടിയെ അധ്യാപകൻ ശനിയാഴ്ച സ്ലേറ്റ് കൊണ്ട് തലയ്ക്കടിച്ചിരുന്നതായി പറയുന്നു. സ്കൂളിൽ കുഴഞ്ഞുവീണ ഹേമന്ത് (5) ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തിങ്കളാഴ്ച സ്കൂളിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഗാന്ധി ജയന്തി; അൾസൂർ തടാകത്തിലും പരിസരത്തും ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത് രണ്ടായിരത്തിലധികം പേർ
ബെംഗളൂരു: രാജ്യവ്യാപകമായി നടത്തുന്ന സ്വച്ഛതാ ഹി സേവാ അഭിയാന്റെ ഭാഗമായി കരസേനാംഗങ്ങൾ, അവരുടെ കുടുംബങ്ങൾ, കുട്ടികൾ, എൻസിസി വിദ്യാർത്ഥികൾ, ബിബിഎംപി ഉദ്യോഗസ്ഥർ, കൺസർവൻസി ജീവനക്കാർ എന്നിവരടങ്ങുന്ന രണ്ടായിരത്തിലധികം വ്യക്തികൾ കർണാടകയുടെയും കേരളത്തിന്റെയും ആസ്ഥാനമായ അൾസൂർ തടാകത്തിലും പരിസരത്തും ശുചീകരണ യജ്ഞം നടത്തി. മാലിന്യമുക്ത ഭാരതം എന്ന പ്രമേയത്തിന് അനുസൃതമായി, വളണ്ടിയർമാർ, പരിസര പ്രദേശങ്ങളും മാലിന്യം തള്ളുന്ന സ്ഥലങ്ങളും വൃത്തിയാക്കുന്നതിനു പുറമേ, തടാകതീരത്തെ പുഴുക്കലും പുനരുദ്ധാരണവും നടത്തി. പ്രദേശം ശുചീകരിക്കാനും സ്വച്ഛതയുടെ പ്രാധാന്യത്തെക്കുറിച്ച് നാട്ടുകാർക്കിടയിൽ അവബോധം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ ഡ്രൈവ്, അത്തരം ദേശീയ സംരംഭങ്ങളിൽ…
Read Moreനമ്മ മെട്രോ ഗ്രീൻ ലൈനിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു: സിംഗിൾ ലൈൻ സർവീസുകൾ ഏർപ്പെടുത്തി ബി.എം.ആർ.സി.എൽ
ബെംഗളൂരു: രാജാജി നഗർ മെട്രോ സ്റ്റേഷനിൽ ഉണ്ടായ സാങ്കേതിക തകരാർ കാരണം നമ്മ മെട്രോ ഗ്രീൻ ലൈനിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു. തുടർന്ന് നമ്മ മെട്രോ യാത്രക്കാർക്ക് നാഗസന്ദ്ര മുതൽ യശ്വന്ത്പൂർ, മന്ത്രി സ്ക്വയർ മെട്രോ സ്റ്റേഷനുകൾ എന്നിവയ്ക്കിടയിലും സാമ്പിഗെ റോഡ് മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനുകളിലേക്കുമുള്ള ഗ്രീൻ ലൈനിലുള്ള മെട്രോ ട്രെയിൻ സർവീസുകൾ ബി.എം.ആർ.സി.എൽ ലഭ്യമാക്കി. In addition to earlier tweet regarding metro train operations in Green line , single line operations are being…
Read More