തിയറ്റർ കീഴടക്കിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ആർഡിഎക്സ്. ഓണം റിലീസായ ചിത്രത്തിൽ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. 80 കോടിയിൽ അധികമാണ് ചിത്രം തിയറ്ററിൽ നിന്ന് വാരിയത്. ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ളിക്സിലൂടെ നാളെ മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 25നാണ് തിയറ്ററിൽ എത്തിയത്. കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ ഒടിടി റിലീസ്.
Read MoreMonth: September 2023
ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണുമരിച്ചു
കണ്ണൂര്‍: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. കൂത്തുപറമ്പ് സ്വദേശി പിസി സിനാല്‍ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ കൂട്ടുകാരുമൊത്ത് ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സിനാന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ സിനാനിനെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.
Read Moreമതം മാറ്റത്തിനും പീഡനത്തിനും ഇരയായി; യുവതിയുടെ പരാതിയിൽ ടെക്കി അറസ്റ്റിൽ
ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി മതം മാറ്റാൻ നിർബന്ധിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ സോഫ്റ്റ് വെയർ എൻജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു ജില്ലയിലെ ശ്രീനഗർ സ്വദേശിയും ബെംഗളൂരുവ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനുമായ മൊഗിൽ അഷ്റഫ് ബേയ്ഗ് ആണ് അറസ്റ്റിലായത്. നഗരത്തിലെ തന്നെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയാണ് പരാതിക്കാരി. പരാതിക്കാരിയുമായി 2018 മുതൽ അടുപ്പിലായിരുന്നു മോഗിൽ. ലിവിംഗ് ടുഗതറിലായിരുന്ന ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നു എന്നാൽ പിന്നീട് യുവാവിൻറെ മതത്തിലേക്ക് യുവതിയെ മതംമാറ്റാൻ നിർബന്ധിക്കുകയായിരുന്നു. വിവാഹം ചെയ്യുമെന്ന് പറഞ്ഞ് യുവതിയെ ലൈംഗിക…
Read Moreഅണുബാധ; ബെന്നാര്‍ഘട്ട പാര്‍ക്കില്‍ പുള്ളിമാനുകള്‍ കൂട്ടത്തോടെ ചത്തു, ജാഗ്രത പാലിക്കണമെന്ന് മന്ത്രി
ബെംഗളൂരു: ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ വൈറസ് ബാധയെതുടര്‍ന്ന് പുലിക്കുഞ്ഞുങ്ങള്‍ ചത്തതിന് പിന്നാലെ മാനുകള്‍ കൂട്ടത്തോടെ ചത്തു. വെള്ളിയാഴ്ച വരെയായി 19 മാനുകളാണ് അണുബാധയെതുടര്‍ന്ന് ചത്തതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞമാസമായാണ് സെന്‍റ് ജോണ്‍സ് ഹോസ്പിറ്റലിലെ സെന്‍ട്രല്‍ ആനിമല്‍ ഹൗസില്‍നിന്ന് 37 പുള്ളിമാനുകളെ ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയത്. ഇതില്‍ കുടല്‍ വീക്കത്തെതുടര്‍ന്നുള്ള അണുബാധയെതുടര്‍ന്നും മാനുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലുമായി കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് 16 മാനുകള്‍ ചത്തത്. വ്യാഴാഴ്ച രാത്രി രണ്ടെണ്ണവും വെള്ളിയാഴ്ച രാവിലെ ഒരെണ്ണവും കൂടി ചത്തുവെന്ന് പാര്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.വി സൂര്യ സെന്‍ പറഞ്ഞു.…
Read Moreതിരുനെൽവേലി-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു: റൂട്ട്, നിരക്ക്, സ്റ്റോപ്പ്, സമയക്രമം എന്നിവ പരിശോധിക്കുക
ചെന്നൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരുനെൽവേലി-ചെന്നൈ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സെപ്റ്റംബർ 24 ന് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യ ട്രെയിൻ ഞായറാഴ്ച രാവിലെ തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് ഏകദേശം 7.5 മണിക്കൂറിനുള്ളിൽ തലസ്ഥാന നഗരിയിൽ എത്തിച്ചേരും. തിരുനെൽവേലി-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് സമയം നിർദിഷ്ട എട്ട് കൊച്ചുകളുള്ള വന്ദേ ഭാരത് പ്രതിദിന ട്രെയിൻ തിരുനെൽവേലിയിൽ നിന്ന് രാവിലെ 6 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് ചെന്നൈയിൽ എത്തിച്ചേരും,…
Read Moreഅവയവദാതാക്കളുടെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തും; തമിഴ്‌നാട് സർക്കാർ
ചെന്നൈ : ആദര സൂചകമായി അവയവങ്ങൾ ദാനം ചെയ്യുന്നവർക്ക് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടത്തുമെന്ന് തമിഴ്‌നാട് സർക്കാർ. അവയവങ്ങൾ ദാനം ചെയ്യുകയും അനേകം ജീവൻ രക്ഷിക്കുകയും ചെയ്തവരുടെ ത്യാഗത്തെ മാനിച്ച്, മരണത്തിന് മുമ്പുള്ള അവയവദാതാക്കളുടെ ശവസംസ്‌കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് സംസ്ഥാന മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. உடல் உறுப்பு தானத்தின் மூலம் நூற்றுக்கணக்கான நோயாளிகளுக்கு வாழ்வளிக்கும் அரும்பணியில் நாட்டின் முன்னணி மாநிலமாகத் தமிழ்நாடு தொடர்ந்து விளங்கி வருகின்றது. குடும்ப உறுப்பினர்கள் மூளைச்சாவு நிலையை அடைந்த துயரச் சூழலிலும், அவர்களின் உடல் உறுப்புகளைத் தானமாக…
Read Moreബെംഗളൂരു മെട്രോയിൽ ടിക്കറ്റില്ലാതെ എങ്ങനെ പ്രവേശിക്കാമെന്ന് കാണിച്ച യൂട്യൂബർ പുലിവാല് പിടിച്ചു
ബെംഗളൂരു: ടിക്കറ്റില്ലാതെ ബെംഗളൂരു മെട്രോയിൽ എങ്ങനെ പ്രവേശിക്കാമെന്ന് സായിപ്രിയറ്റ് യൂട്യൂബർ ഫിദിയാസ് പനായിയോട് നേരിടേണ്ടി വന്നത് കടുത്ത വിമർശനം. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിലാണ് ആളുകളുടെ വിമർശനത്തിന് വഴിവെച്ചത്. സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നതിന് ലക്ഷ്യമിട്ടുള്ള വീഡിയോ, പാനായിയോട് പൊതുഗതാഗത സംവിധാനത്തെ കൂടുതൽ സാമർഥ്യം കാണിച്ച് നേട്ടമുണ്ടാക്കിയത് ചിത്രീകരണമാണെന്നും ഇത് കള്ളത്തരമാണെന്നുള്ള ആരോപണത്തിലേക്ക് നയിച്ചു. കൂടാതെ ഇത് നെറ്റിസൺമാരുടെ ആസാന്മാർഗ്ഗികമായ പെരുമാറ്റമാണെന്നും ആരോപിക്കപ്പെട്ടു. ബംഗളൂരു മെട്രോ സ്‌റ്റേഷനിൽ പ്രവേശിക്കുന്ന വ്യക്തികളെ ആത്മവിശ്വാസത്തോടെ പണമായി സമീപിക്കുന്ന ദൃശ്യങ്ങൾ ആരംഭിക്കുന്നു. പിന്നീട് പണം നൽകാതെ തനിക്ക്…
Read More9, ഒന്നാം പി.യു വിദ്യാർത്ഥികൾക്കുള്ള ബോർഡ് പരീക്ഷകൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ| നിങ്ങൾ അറിയേണ്ടതെല്ലാം
ബെംഗളൂരു: നിലവിലെ 2023-24 അധ്യയന വർഷം മുതൽ 9-ാം ക്ലാസ്, ഒന്നാം പ്രീ-യൂണിവേഴ്‌സിറ്റിവിദ്യാർത്ഥികൾക്ക് ബോർഡ് പരീക്ഷകൾ നടത്താൻ കർണാടക വിദ്യാഭ്യാസ വകുപ്പ് എല്ലാ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. സംസ്ഥാന സിലബസ് പിന്തുടരുന്ന എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾക്കും കോളേജുകൾക്കും ഇത് ബാധകമായിരിക്കും. 9 , 11 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കെതിരെ ഒരു വിഭാഗം സ്ഥാപനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സർക്കാർ തീരുമാനം ഒന്നാം PU ബോർഡ് പരീക്ഷകൾക്കുള്ള നിയമങ്ങൾ 1 കർണാടക സ്റ്റേറ്റ് ക്വാളിറ്റി അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (പിയു വിംഗ്) ഒന്നാം…
Read Moreസുഹൃത്തിന്റെ ഭാര്യ ചൂലുകൊണ്ട് അടിച്ചതിൽ മനംനൊന്ത് ദളിത് യുവാവ് ജീവനൊടുക്കി
ബെംഗളൂരു : കോലാറിൽ ദളിത് യുവാവ് ആത്മഹത്യ ചെയ്തു. മാലൂർ ഉലരഗെരെ സ്വദേശി ശ്രീനിവാസാണ് (32) ജീവനൊടുക്കിയത്. സുഹൃത്തിന്റെ ഭാര്യ ചൂലുകൊണ്ട് അടിച്ചതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ആരോപണമുണ്ട്. ശ്രീനിവാസിന്റെ സുഹൃത്ത് അശോകിന്റെ ഭാര്യയാണ് ചൂലുകൊണ്ട് അടിച്ചതെന്ന് കോലാർ എസ്.പി. എം. നാരായൺ പറഞ്ഞു. സംഭവത്തിൽ നാലാളുടെ പേരിൽ മാലൂർ പോലീസ് ആത്മഹത്യാപ്രേരണയ്ക്കും പട്ടികജാതി-വർഗ അതിക്രമത്തിനും കേസെടുത്തു. അശോകിന്റെ ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് ശ്രീനിവാസ് മോശം പരാമർശം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ശ്രീനിവാസ് നടത്തിയ പരാമർശം നേരാണോയെന്നറിയാൻ അശോക് വീട്ടിലെത്തി ഭാര്യയോട് ചോദിക്കുകയും ഇതേച്ചൊല്ലി വഴക്കുണ്ടാവുകയും…
Read Moreഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 26 തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധ
ചെന്നൈ: ഹോട്ടലിൽ നിന്ന് കോഴിയിറച്ചിയും ചോറും കഴിച്ച 26 തൊഴിലാളികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. ഒരു സ്വകാര്യ നിർമ്മാണ യൂണിറ്റിലെ 26 തൊഴിലാളികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കൃഷ്ണഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ റെയ്ഡ് നടത്തി സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഹോട്ടൽ ഉടമയെ പിടികൂടിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ റെയ്ഡ് നടത്തിയെങ്കിലും ഭക്ഷണത്തിൽ മായം കലർന്നിട്ടില്ലെന്ന് കണ്ടെത്തി. എന്നാൽ, ഹോട്ടലിൽ നിന്ന് അയച്ച സാമ്പിളുകൾ…
Read More