ബെംഗളൂരു: മടിക്കേരിയിൽ കടക്കേരിക്ക് സമീപം പാൽ ടാങ്കറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മടിക്കേരി മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥിയായ ഉഡുപ്പി സ്വദേശി വിജേഷാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഉഡുപ്പിയിൽ നിന്ന് മടിക്കേരി ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന വിജേഷും ശിവാനന്ദും സഞ്ചാരിച്ചിരുന്ന ബൈക്കും മടിക്കേരിയിൽ നിന്ന് സുല്യ ഭാഗത്തേക്ക് പോവുകയായിരുന്ന മൾട്ടി വീൽ പാൽ ടാങ്കറും കാടേരിക്ക് സമീപം കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികനായ വിജേഷ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ശിവാനന്ദിന് ഗുരുതരമായി പരിക്കേറ്റു. ശിവാനന്ദനെ മടിക്കേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read MoreMonth: September 2023
തെരുവിൽ കുതിരയുമൊത്ത് ഡാന്‍സ്; ഒറ്റ ചവിട്ടിന് തെറിച്ചുവീണ് യുവാവ് വീഡിയോ കാണാം
മൃഗങ്ങളെ തെരുവിലിറക്കി പ്രകടനം നടത്തി പണം ഉണ്ടാക്കുന്നവര്‍ ഒരുപാടാണ്. എന്നാൽ അതിൽ ചില മൃഗങ്ങള്‍ ചില സമയങ്ങളില്‍ പീഡനം സഹിക്കാനാകാതെ അക്രമസ്വഭാവം പുറത്തെടുക്കുകയും ചെയ്യാറുണ്ട്. അങ്ങനെയൊരു സംഭവത്തിന്റെ ഒരു വര്‍ഷം മുന്‍പുള്ള വീഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ആരാണ് ഇപ്പോള്‍ ഇത് കുത്തിപ്പൊക്കിയിരിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. View this post on Instagram A post shared by kanu adi (@jitttendra_.05) കാലില്‍ ചിലങ്കയും കഴുത്തില്‍ മാലയും അണിയിച്ച് കുതിരകളെ തെരുവിലിറക്കി നൃത്തം ചെയ്യിക്കുകയായിരുന്നു യുവാവ്. അതിനിടെ യുവാവ് ഡാന്‍സ് കളിക്കുന്നതും കാണാം.…
Read Moreഹോസ്റ്റലിന് പുറത്തെ വാട്ടർ ടാങ്ക് മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു; മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: ചന്നപട്ടണ താലൂക്കിലെ എച്ച്.ഗൊല്ലഹള്ളി ഗ്രാമത്തിൽ റസിഡൻഷ്യൽ സ്‌കൂളിലെ വാട്ടർ ടാങ്ക് തകർന്ന് ഒരു കുട്ടി മരിക്കുകയും മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗൊല്ലഹള്ളി ഗ്രാമത്തിലെ മൊറാർജി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസിൽ പഠിക്കുന്ന കൗശികാണ് മരിച്ചത്. ഹോസ്റ്റലിന് പുറത്ത് വാട്ടർ സിമന്റ് ടാങ്ക് നിർമിച്ചിട്ടുള്ളത്. വിദ്യാർഥികൾ രാവിലെ മുഖം കഴുകാൻ ഈ ടാങ്കിനടുത്തേക്കാണ് പോയത് . 30-40 വിദ്യാർത്ഥികൾ കൂടെ പോയി ഇവിടെനിന്നും മുഖം കഴുകിയിരുന്നു പിന്നീടാണ് . പിന്നീട് കൗശികും സുഹൃത്തും ടാങ്കിന് സമീപം പോയപ്പോൾ ടാങ്കിന്റെ ഇരുവശത്തുമുള്ള…
Read Moreഎന്റെ ഉദരശസ്ത്രക്രിയ സ്‌നേഹത്തിന്റെ പ്രതീകമാണ്’: പിതാവിന് കരൾ ദാനം ചെയ്ത് മകൾ: വൈറൽ ആയി പോസ്റ്റ്
മുംബൈ: അച്ഛന് കരൾ ദാനം ചെയ്ത മകളുടെ കുറിപ്പ് വൈറൽ ആകുന്നു. ഫെബ്രുവരി 2022 15നാണ് മകൾ അച്ഛന് തന്റെ കരൾ പകുത്തു നൽകിയത്. അച്ഛനും ഐസിയുവിൽ കുറച്ചു ദിവസം കഴിഞ്ഞു, പക്ഷേ ഇപ്പോൾ അച്ഛൻ ആരോഗ്യവാനാണ്. 23 കാരിയായ സാക്ഷി ത്യാഗി എന്റെ വയറിലെ തുന്നലുകൾ സ്നേഹത്തിന്റെ അടയാളമാണെന്ന് കാണിച്ച് തന്റെ സന്തോഷം പ്രകടമാക്കി. 2022 ലാണ് സാക്ഷിയുടെ പിതാവ് ലിവർ സിറോസിസിന്റെ അവസാന ഘട്ടത്തിലാണെന്ന് തിരിച്ചറിയുന്നത്. ഇതോടെ കരൾ മാറ്റിവയ്ക്കൽ നടത്തിയില്ലെങ്കിൽ, അച്ഛന്റെ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർ പറഞ്ഞു. ഇതോടെയാണ് സാക്ഷി…
Read Moreജാതി അധിക്ഷേപം: ഉയർന്ന ജാതിയിൽപ്പെട്ട സ്ത്രീയുടെ ചൂലുകൊണ്ട് മർദ്ദനമേറ്റ ദളിത് യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: കോലാർ ജില്ലയിലെ ദളിത് യുവാവ് ആത്മഹത്യ ചെയ്തു. ഇതര ജാതിയിൽപ്പെട്ട സ്ത്രീ യുവാവിനെ ചൂലുകൊണ്ട് അടിക്കുകയും ജാതീയ അധിക്ഷേപം നടത്തുകയും ചെയ്തതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ശ്രീനിവാസ് (30 എന്ന യുവാവിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി സുഹൃത്തുക്കളുമായി പാർട്ടി നടത്തുന്നതിനിടെ സുഹൃത്തിന്റെ ഭാര്യയെക്കുറിച്ച് ശ്രീനിവാസ് കമന്റ് ചെയ്തതിനെ തുടർന്നാണ് സംഭവത്തിന്റെ തുടക്കം. യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ മർദിച്ചു. യുവതി ശ്രീനിവാസിനെ ചൂലുകൊണ്ട് മർദിക്കുകയും പട്ടികജാതിയെന്ന് വിളിച്ച് അസഭ്യം പറയുകയും ചെയ്തതായി മാലൂർ…
Read Moreബെംഗളൂരു യാത്രക്കാർക്കായി “മെട്രോ മിത്ര” സെപ്റ്റംബർ 25ന് പ്രവർത്തനം ആരംഭിക്കും
ബെംഗളൂരു: നഗരത്തിലെ മെട്രോ സ്റ്റേഷനുകളിൽ തുടർ യാത്ര സംവിധാനം ഉറപ്പാക്കുന്നതിനായുള്ള സിറ്റി ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ ‘മെട്രോ മിത്ര’ ആപ്പ് സെപ്തംബർ 25 ന് പ്രവർത്തനം ആരംഭിക്കും. മറ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി മെട്രോ ഉപയോക്താക്കൾക്ക് മാത്രമുള്ളതാണ് മെട്രോ മിത്ര. മെട്രോ സ്റ്റേഷനുകളുടെ 5 കിലോമീറ്റർ പരിധിയിൽ തുടർ യാത്ര ഉറപ്പാക്കുന്ന ആപ്പാണിത്. ബെംഗളൂരുവിലെ എല്ലാ മെട്രോ സ്റ്റേഷനുകളിൽ നിന്നും മെട്രോ മിത്രയുടെ സേവനം ലഭ്യമാകും. മെട്രോ സ്റ്റേഷനുകളിലെ മെട്രോ മിത്ര ക്യൂ ആർ കോഡ് മൊബൈൽ ഫോണിലൂടെ സ്കാൻ ചെയ്താണ് മെട്രോ മിത്രയുടെ…
Read Moreഗണേശ ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ
ബെംഗളൂരു: ആർടി നഗർ, മുനിറെഡ്ഡിപാൾയ പ്രദേശങ്ങളിൽ ഗണേശ വിഗ്രഹ ഘോഷയാത്രയും നിമജ്ജനവും നടക്കുന്നതിനാൽ ദേവഗൗഡ റോഡ്, ജെസി നഗർ മെയിൻ റോഡ്, മാടദഹള്ളി മെയിൻ റോഡ്, ദേശ്‌രാജ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് വൈകിട്ട് 6 മുതൽ ഞായറാഴ്ച രാവിലെ 8 വരെ. വാഹന ഗതാഗതം നിരോധിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. ഘോഷയാത്രയുടെ വഴികളിൽ എല്ലാത്തരം വാഹനങ്ങളും പാർക്ക് ചെയ്യുന്നത് പോലീസ് നിരോധിച്ചിട്ടുണ്ട്. ഗതാഗതത്തിനായുള്ള ബദൽ മാർഗങ്ങൾ; സുൽത്താൻപാളയയിൽ നിന്ന് കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലേക്കും നഗരത്തിലേക്കും പോകുന്ന വാഹന ഉപയോക്താക്കൾക്ക് ദിന്നൂർ മെയിൻ റോഡ്, ആർടി…
Read Moreബെംഗളൂരുവിൽ അപ്പാർട്ട്‌മെന്റിന്റെ13ാം നിലയിൽ നിന്നും ചാടി വിദ്യാർത്ഥിനി ജീവനൊടുക്കി
ബെംഗളൂരു: 17 വയസ്സുള്ള രണ്ടാം വർഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി മൈസൂരു റോഡിലെ അപ്പാർട്ട്‌മെന്റിന്റെ 13-ാം നിലയിൽ നിന്ന് ചാടി മരിച്ചു. നാഗരഭാവിയിൽ അമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു പെൺകുട്ടി. പെൺകുട്ടിയുടെ സുഹൃത്തിനെ കാണണമെന്ന വ്യജേനെയാണ് മൈസൂരു റോഡിലെ BHEL-ന് എതിർവശത്തുള്ള സംഭവം നടന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിലേക്ക് കയറിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, പതിമൂന്നാം നിലയിലേക്ക് പോയ പെൺകുട്ടി അവിടെ നിന്നും ചാടുകയായിരുന്നു. ഒരാഴ്ച മുമ്പും പെൺകുട്ടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. വീടുവിട്ടിറങ്ങി ധർമസ്ഥലയിലെത്തിയ പെൺകുട്ടി നേത്രാവതി നദിയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു.…
Read Moreസുഗമമായ യാത്രയ്ക്ക് മെട്രോയോടൊപ്പം കൈകോർത്ത് ഐ.ടി കമ്പനികൾ
ബെംഗളൂരു : നമ്മമെട്രോ കൂടുതൽ പാതകളിലേക്ക് സർവീസ് നടത്താൻ ഒരുങ്ങുന്നതിനിടെ ജീവനക്കാരെ മെട്രോയാത്രയ്ക്ക് പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി ഐ.ടി കമ്പനികൾ ഉൾപ്പെടെയുള്ള കോർപറേറ്റ് കമ്പനികൾ. രൂക്ഷമായ ഗതാഗതകുരുക്ക് പ്രവർത്തനങ്ങളെ ബാധിക്കുന്ന പശ്ചാത്തലത്തിൽ മെട്രോ ഉപയോഗിച്ച് ജീവനക്കാരുടെ സുഖമ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം. നമ്മ മെട്രോയിലും ബി.എം.ടി.സിയിലും ഒറ്റ കാർഡ് ഉപയോഗിച്ച് യാത്ര നടത്താൻ അവസരം ഒരുക്കുന്ന നാഷണൽ മൊബിലിറ്റി കാർഡുകൾ ജീവനക്കാർക്കായി വാങ്ങുന്നതിന് കമ്പനികൾ തുടക്കമിട്ടു. വൈറ്റ് ഫീൽഡിലെ ഐ.റ്റി.പി.ബി ടെക്ക് പാർക്കിലെ ഒഎസ് കമ്പനി 500 കാർഡുകൾ വാങ്ങിയതായി ബി.എം.ആർ.സിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. സമാനമായ…
Read Moreബെംഗളൂരുവിൽ10 മണിക്കൂർ കൊണ്ട് ശേഖരിച്ചത് 18 കിലോ പ്ലാസ്റ്റിക്ക്
ബെംഗളൂരു: കെഎസ്ആർ റെയിൽവേ സ്‌റ്റേഷനിൽ ശനിയാഴ്ച ആരംഭിച്ച സ്വച്ഛത പഖ്‌വാഡ (ശുചിത്വ രണ്ടാഴ്ച) സൗത്ത് വെസ്റ്റേൺ റെയിൽവേ സോൺ ജനറൽ മാനേജർ സഞ്ജീവ് കിഷോർ ഉദ്ഘാടനം ചെയ്തു. സ്‌റ്റേഷനിൽ വെറും പത്ത് മണിക്കൂറിനുള്ളിൽ ശേഖരിച്ച 18 കിലോ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് പരിസ്ഥിതി, ഭവന നിർമാണ വകുപ്പ് ഭൂമിയുടെ കണ്ണഞ്ചിപ്പിക്കുന്ന ശിൽപം സൃഷ്ടിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്ലാസ്റ്റിക് നൽകാൻ ആളുകളെ പ്രേരിപ്പിക്കാനുംനുമാണ് പദ്ധതി. ആദ്യ ദിവസം ‘സ്വച്ഛത ബോധവൽക്കരണ ദിനം’ ആയി ആചരിച്ചപ്പോൾ, വൃത്തിയുടെ പ്രാധാന്യവും റെയിൽവേ പരിസരങ്ങളിൽ…
Read More