സെക്സിനെ കുറിച്ച് കനി കുസൃതി മുമ്പ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. കേരളത്തിലെ വിവാഹിതർക്ക് സെക്‌സ് എന്താണെന്നതിൽ വ്യക്തമായ ധാരണയില്ലെന്നായിരുന്നു കനി കുസൃതി പറഞ്ഞത്. വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സെക്‌സ് എന്നും, എന്നാൽ മുതിർന്നവരോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് മാതാപിതാക്കൾ നൽകുന്നില്ലെന്നും താരം പറയുന്നു. കനി കുസൃതിയുടെ വാക്കുകൾ; മൂടിവെക്കുന്നത് എന്തും ചെയ്യാനുള്ള ജിജ്ഞാസ കുട്ടികളിൽ ഉണ്ടാക്കും. അതിന് പകരം, ഇന്നതാണ് സെക്‌സ്, ഇന്നതു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന് തുറന്ന് പറയാൻ മാതാപിതാക്കൾ തയ്യാറാകണം.…
Read MoreDay: 15 August 2023
രാജ്യത്ത് 6 ജി പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യം അധികം വൈകാതെ തന്നെ ഇന്ത്യ 6ജി യുഗത്തിലേക്ക് പ്രവേശിക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുന്നതിന് പുറമേ, ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ തുകയിൽ ഡേറ്റാ പ്ലാനുകൾ രാജ്യമായി ഇന്ത്യമാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ 5ജിയിൽനിന്ന് 6ജിയിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രാജ്യത്ത് ഉടനീളം 5ജി സേവനങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. നിലവിൽതന്നെ സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ് ലഭ്യമാക്കുന്ന 5ജിയേക്കാൾ 100 മടങ്ങ് വേഗതയുള്ളതാണ് 6ജി. സെക്കൻഡിൽ…
Read Moreനഴ്‌സിങ് വിദ്യാർത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ബെംഗളൂരു: പത്തൊമ്പതുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ്ങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി സുമ ആണ് മരിച്ചത്. സുഖമില്ലാത്തതിനാല്‍ കുറച്ചു ദിവസമായി സുമ കോളേജില്‍ പോയിരുന്നില്ല. ഓഗസ്റ്റ് 9 ന് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗുളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായതാണ് മരണ കാരണം.
Read Moreരണ്ടുതവണ നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടു; 19കാരന്‍ ജീവനൊടുക്കിയ പിന്നാലെ അച്ഛനും യാത്രയായി
ചെന്നൈ: കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയിട്ടും പാസ്സാകാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു മണിക്കൂറുകൾക്കകം പിതാവും ആത്മഹത്യാ ചെയ്തു. ചെന്നൈയിലെ ക്രോംപേട്ടയ്ക്ക് സമീപം കുറിഞ്ഞി സ്വദേശി 19കാരനായ എസ് ജഗദീശ്വരന്‍ എന്ന വിദ്യാര്‍ത്ഥി ശനിയാഴ്ചയാണ് ജീവനൊടുക്കിയത്. ഫോട്ടോഗ്രാഫർ ആയ പിതാവ് സെൽവശേഖർ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം കുടുംബ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. 19-കാരനായ എസ് ജെഗദീശ്വരൻ 2022-ൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി. അതിനുശേഷം, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജുവേറ്റ്) പരീക്ഷയിൽ രണ്ടുതവണ എഴുതുകയും അത്…
Read Moreദളിത് വിരുദ്ധ പരാമർശം ; നടൻ ഉപേന്ദ്രയ്ക്കെതിരെ വീണ്ടും പരാതി
ബെംഗളൂരു: ദളിത് വിരുദ്ധ പരാമർശത്തിൽ കന്നഡ നടൻ ഉപേന്ദ്രയ്ക്കെതിരെ വീണ്ടും പോലീസ് കേസ്. രണധീരപദ് സംസ്ഥാന പ്രസിഡൻറ് ബൈരപ്പ ഹരീഷ് കുമാറാണ് നടനും ഉത്തമപ്രജാകീയ പാർട്ടി നേതാവുമായ ഉപേന്ദ്രയ്ക്കെതിരെ പരാതി നൽകിയത്. ഹലാസൂർ ഗേറ്റ് പോലീസിന്റേതാണ് നടപടി. സമാനമായ പരാമർശത്തിൽ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങൾ ചുമത്തി ഉപേന്ദ്രയ്‌ക്കെതിരെ ബെംഗളൂരു സികെ അച്ചുകാട്ട് പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും നടന്റെ വിവാദ പരാമർശം. ഫേസ്ബുക്ക് ലൈവിനിടെയാണ് ദളിത് വിഭാഗത്തിന് നേരെ നടന്റെ ആക്ഷേപകരമായ പരാമർശം. സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്‌ടറായ മധുസൂദനൻ…
Read Moreയുവതിയെ ബലാത്സംഗം ചെയ്ത് കൊന്നതായി സംശയം
ബെംഗളൂരു : ബന്നാർഘട്ടയിൽ യുവതിയെ ബലത്സംഗം ചെയ്ത് കൊന്നതായി സംശയം. സഹോദരിയുടെ രണ്ടു വയസ്സുള്ള മകനെയും കൂട്ടി നടക്കാനിറങ്ങിയ 39-കാരിയാണ് കൊല്ലപ്പെട്ടത്. യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തുള്ള വനത്തോട് ചേർന്ന സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്.
Read More‘അൺഹാപ്പി ഇൻഡിപെൻഡൻസ് ഡേ’ സമൂഹമാധ്യമത്തിൽ കുറിപ്പുമായി നടൻ പ്രകാശ് രാജ്
ബെംഗളൂരു: കൊലയാളിയുടെ പ്രസംഗത്തിന് മരിച്ചവർ മാത്രമേ കൈയടിക്കൂവെന്നും അതുകൊണ്ട് തനിക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കഴിയില്ലെന്നും നടൻ പ്രകാശ് രാജ്. ‘അൺഹാപ്പി ഇൻഡിപെൻഡൻസ് ഡേ’ എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്‍റെ വിമർശനം. നമ്മുടെ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും കുട്ടികൾ അനാഥരാകുകയും ന്യൂനപക്ഷം ബുൾഡോസർ രാജിന് ഇരകളാകുകയും ചെയ്യുന്നിടത്ത് എങ്ങനെയാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുക. കപടദേശീയതയെ ആഘോഷിക്കാൻ കഴിയില്ലെന്നും നിങ്ങളുടെ ആഘോഷത്തിൽ പങ്കുചേരാനില്ലെന്നും നടൻ കുറിപ്പിൽ വ്യക്തമാക്കി. ‘വീടുകളിൽ മരിച്ചവർ അടക്കത്തിനായി കാത്തിരിക്കുമ്പോൾ, കൊള്ളക്കാരുടെ ഘോഷയാത്ര വീട്ടുമുറ്റത്തുകൂടി കടന്നുപോകുമ്പോൾ എനിക്ക് നിങ്ങളുടെ ആഘോഷത്തിൽ പങ്കുചേരാനാകില്ല.…
Read Moreവിവേകാനന്ദ നഗറിൽ സ്വിഗ്ഗി ഡെലിവറി ബോയെ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ചു
ബെംഗളുരു: നഗരത്തിലെ വിവേകാനന്ദ നഗറിലെ ഉപഭോക്താവിന്റെ വസതിയിൽ നിന്ന് ഭക്ഷണം എത്തിച്ച് പുറത്തേക്ക് ഇറങ്ങുന്നതിനിടെ സ്വിഗ്ഗി ഡെലിവറി ഏജന്റിനെ ബൈക്കിലെത്തിയ മൂന്ന് പേർ കത്തി ചൂണ്ടി കവർച്ച ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ നടന്ന സംഭവം പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. പുലകേശിനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്വിഗ്ഗി ഡെലിവറി ഏജന്റ് ഭക്ഷണം എത്തിച്ച് വീട്ടിൽ നിന്ന് പുറത്തേക്ക് വരികയായിരുന്നു. ബൈക്കിലെത്തിയ മൂന്ന് പേർ വീടിന് മുന്നിൽ നിർത്തി സ്വിഗ്ഗി ജീവനക്കാരനെ പിടികൂടി കത്തി ചൂണ്ടി…
Read Moreവാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം: കൊലപാതകമെന്ന് തെളിഞ്ഞു
തൃശൂർ: ചേറ്റുപുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈൻ ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ തർക്കത്തെത്തുടർന്ന് സഹോദരനും സുഹൃത്തും കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. തൃശൂർ ഭാഗത്തുനിന്നും ചേറ്റുപുഴയിലേക്ക് ബൈക്കിൽ വരുന്നതിനിടയിൽ ആയിരുന്നു കൊലപാതകം. ആദ്യഘട്ടത്തില്‍ അപകടം ആയിരുന്നു എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ബൈക്കിൽ സഞ്ചരിക്കവെ ഷൈൻ പുറകിലേക്ക് വീഴുകയായിരുന്നുവെന്നാണ് പോലീസിന് നൽകിയ മൊഴി. എന്നാൽ പോലീസ് ഈ മൊഴി മുഖവിലയ്ക്ക് എടുത്തിരുന്നില്ല. കൂടെയുണ്ടായിരുന്ന സഹോദരന്‍ ഷെറിനും സുഹൃത്തിനും പരുക്ക് പറ്റാത്തതും പോലീസിന്…
Read Moreമഹാരാജാസ് കോളേജിലെ കാഴ്ച പരിമിതിയുള്ള അധ്യാപകനെ കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് അപമാനിച്ച വിഷയത്തില്‍ വിശദീകരണവുമായി കെ എസ് യു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ കാഴ്ചാ പരിമിതിയുള്ള അധ്യാപകനെ കെ എസ് യു. വൈസ് പ്രസിഡന്റ് ഫാസില്‍ അപമാനിച്ചു എന്ന വിഷയത്തില്‍ സംഘടനയുടെ ഔദ്യോഗിക വിശദീകരണം നല്‍കി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. സംഭവത്തില്‍ അധ്യാപകനോടൊപ്പം ആണെന്നും എന്നാല്‍, സാഹചര്യം മനസ്സിലാക്കാതെ വിഷയത്തില്‍ കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ പേരില്‍ കുറ്റാരോപണം നടത്തുന്നത് തീര്‍ത്തും ഗൂഡാലോചനയുടെ ഭാഗമാണെന്നും അലോഷ്യസ് പറഞ്ഞു. നടന്ന സംഭവത്തെപ്പറ്റി കൃത്യമായ ധാരണ ഇല്ലാതെ വാര്‍ത്ത ബ്രേക്കിങ് ആക്കിയ മാധ്യമത്തിനെതിരെ വ്യക്തിഹത്യക്ക് കേസ് കൊടുക്കുമെന്നും…
Read More