മോമോസ് കഴിക്കുന്നതിൽ പന്തയം വെച്ച യുവാവിന് ദാരുണാന്ത്യം

പട്‌ന: സുഹൃത്തുക്കാളുമായുള്ള പന്തയത്തിന്റെ ഭാഗമായി അമിതമായി മോമോസ് കഴിച്ച യുവാവിന് ദാരുണാന്ത്യം. ബിഹാറില ഗോപാൽഗഞ്ച് സ്വദേശിയായ വിപിൻ കുമാർ പശ്വാൻ (23) ആണ് മരിച്ചത്. 1000 രൂപയ്ക്ക് സുഹൃത്തുക്കൾ വെച്ച പന്തയത്തിലേർപ്പെട്ടതായിരുന്നു വിപിൻ. ഗോപാർഗഞ്ചിലെ ഒരു മൊബൈൽ റിപ്പയറിംഗ് ഷോപ്പിലെ ജീവനക്കാരനാണ് വിപിൻ. പതിവുപോലെ രാവിലെ ജോലിക്കെത്തിയപ്പോഴാണ് സുഹൃത്തുക്കൾ പന്തയത്തിന് ക്ഷണിക്കുന്നത്. ഏറ്റവും കൂടുതൽ മോമോസ് കഴിക്കുന്നവർക്ക് 1000 രൂപയായിരുന്നു പന്തയം. ഇതുപ്രകാരം സമീപത്തെ കടയിൽ വെച്ച് വിപിൻ മോമോസ് കഴിക്കാൻ തുടങ്ങി. എന്നാൽ കുറച്ച് മോമോസ് കഴിച്ചുകഴിഞ്ഞപ്പോഴേ വിപിൻ ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങി.…

Read More

ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിലെത്തി ഇന്ത്യൻ യുവതി 

ജയ്പൂർ: പബ്ജി കളിക്കിടെ പ്രണയത്തി ലായ യുവാവിനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനില്‍ നിന്നു യുവതി ഇന്ത്യയിലെത്തിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ്‌ ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാനായി രാജസ്ഥാനിൽ നിന്നും സ്ത്രീ പാക്കിസ്ഥാനിലെത്തിയതായി പോലീസ്. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ അ‍ഞ്ജു (34) എന്ന യുവതിയാണു പാക്കിസ്ഥാനിലെ തന്റെ സുഹൃത്തായ 29കാരൻ നസ്റുള്ളയെ കാണാൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ എത്തിയത്. പാക്കിസ്ഥാനിലെത്തിയ അഞ്ജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇവരുടെ രേഖകൾ ശരിയാണെന്നു കണ്ടെത്തിയതോടെ യാത്രയ്ക്കുള്ള അനുമതി നൽകി. പാക്കിസ്ഥാനിലെ അപ്പർ ദിർ ജില്ലയിലാണു നിലവിൽ അഞ്ജുവുള്ളത്. മാസങ്ങൾക്കു മുമ്പാണ് അഞ്ജുവും…

Read More

സുഹൃത്തിനെതിരെ കുറിപ്പ് എഴുതി വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: മൈസൂരുവിൽ വിദ്യാർഥിനി എലിവിഷം കഴിച്ച് ജീവനൊടുക്കി. മൈസൂരു കെ.ആർ. നഗർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ അവസാനവർഷ ബി.കോം. വിദ്യാർഥിനി നിസർഗയാണ് (20) ജീവനൊടുക്കിയത്. ആൺസുഹൃത്തിനെതിരെ കുറിപ്പ് എഴുതി വച്ചാണ് പെൺകുട്ടി മരിച്ചത്.. സംഭവത്തിൽ സുഹൃത്തായ സുഹാസ് റെഡ്ഡിക്കെതിരേ കെ.ആർ. നഗർ പോലീസ് കേസെടുത്തു. സുഹാസ് അടുത്തിടെ മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതറിഞ്ഞ നിസർഗ മാനസിക പ്രയാസത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. പക്ഷേ, മാതാപിതാക്കൾ മകളെ ശാസിക്കുകയാണ് ചെയ്തത്. ഇതിനെ തുടർന്ന് ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണയ്ക്ക് മാതാപിതാക്കളുടെ പേരിലും പോലീസ്…

Read More

മണിപ്പൂരിൽ അക്രമികള്‍ സ്‌കൂളിന് തീയിട്ടു

ഇംഫാൽ: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍- ബിഷ്‌ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്‌പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്‌കൂളിന് തീയിട്ടു. പ്രദേശത്ത് സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. പതിമൂവായിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലരേയും കരുതല്‍ തടങ്കലിലാക്കി. 239 ബങ്കറുകള്‍ തകര്‍ത്തു. ഒന്നരക്കോടി രൂപയുടെ നാശനഷ്‌ടമുണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു. അതേസമയം സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്‌തത്.

Read More

ഗ്യാന്‍വാപി മസ്ജിദിലെ സര്‍വ്വേയ്ക്ക് സുപ്രീം കോടതി സ്‌റ്റേ

ഉത്തര്‍പ്രദേശ്: ഗ്യാന്‍വാപി മസ്ജിദിലെ സര്‍വ്വേ ബുധനാഴ്ച വരെ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. പള്ളിക്കമ്മറ്റിയുടെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ അലഹാബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ശനിയാഴ്ച വൈകുന്നേരമാണ് വാരണാസി ജില്ലാകോടതി സര്‍വ്വേ നടത്താനുള്ള അനുമതി പുരാവസ്തു വിഭാഗത്തിന് നല്‍കിയത്. തുടര്‍ന്ന് ഇന്ന രാവിലെ ഏഴ് മണി മുതല്‍ മസ്ജിദില്‍ സര്‍വ്വേ നടപടികളും ആരംഭിച്ചു. ഇതിന് പിന്നാലെയാണ് സര്‍വ്വേ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റിക്ക വേണ്ടി അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിച്ചത്. 45 മിനിറ്റ് നേരം വാദം കേട്ട ശേഷമാണ് കേടതി നിര്‍ണായക ഇടപെടല്‍…

Read More

ഓട്ടിസം ബാധിച്ച മകന് വിഷം നൽകിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു 

ചെന്നൈ:  നാഗര്‍കോവിലില്‍ മകന് വിഷം നല്‍കിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചു. തക്കലയ്ക്ക് സമീപം കരകണ്ഠര്‍ കോണത്തില്‍ മുരളീധരന്‍ (40), ഭാര്യ ഷൈലജ (35), മകന്‍ ജീവ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് മുരളീധരന്‍. ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും കിടപ്പു മുറിയിലെ കട്ടിലില്‍ മകന്‍ ജീവയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു കണ്ടെത്തിയത്. മകന്റെ അസുഖത്തെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ഇവര്‍ എഴുതിവെച്ച ഒരു കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. 2010ലാണ് മുരളീധരനും ഷൈലജയും വിവാഹിതരായത്. ആറു…

Read More

പമ്പ് ഹൗസിൽ പതുങ്ങിയിരുന്ന് പുള്ളിപ്പുലി: കർഷകൻ രക്ഷപെട്ടത് തലനാഴിരയ്ക്ക്

ബെംഗളൂരു: പമ്പ് ഹൗസിൽ ഒളിച്ചിരുന്ന പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് കർഷകൻ രക്ഷപ്പെട്ടു. തുരുവേകെരെ താലൂക്കിലെ കാമസാന്ദ്ര ഗ്രാമത്തിലാണ് സംഭവം. ജയറാം ആണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട കർഷകൻ . പതിവുപോലെ ഇന്നലെ രാത്രിയും ജയറാം തോട്ടത്തിലെ പമ്പ് ഹൗസിനുള്ളിൽ കയറിയിരുന്നു. പമ്പ് ഹൗസിൽ ഒളിച്ചിരുന്ന പുള്ളിപ്പുലിയെ ജയറാമിന് കാണാനായില്ലായിരുന്നു. ഇരുട്ടിൽ പുലി ജയറാമിന്റെ കാലിൽ തട്ടിയതോടെയാണ്  പുലിയെ ജയറാം കണ്ടത് ഇതോടെ ഭയന്ന ജയറാം പമ്പ് ഹൗസിൽ നിന്ന് നിമിഷനേരം കൊണ്ട് പുറത്തേക്ക് ഓടി. ഇറങ്ങിയോടിയത് കൊണ്ട് മാത്രമാണ് ജയറാമിന്റെ ജീവൻ കഷ്ടിച്ച്…

Read More

ഒരു വശത്ത് മഴയുടെ അപകടഭീതി; മറുവശത്ത് മഴയത്ത് തപ്പാങ്കുച്ചി നൃത്തം കളിച്ച് വിദ്യാർത്ഥിനികൾ

ബെംഗളൂരു: സംസ്ഥാനത്ത് മഴ സാവധാനം ശക്തി പ്രാപിക്കുന്നു, പല ജില്ലകളിലും നിർത്താതെ മഴ പെയ്യുന്നുമുണ്ട്. ഒരു വശത്ത് അപകടഭീതി ഉണ്ടെങ്കിലും വേനൽച്ചൂടിൽ തളർന്നിരുന്ന ജനങ്ങൾ മഴയുടെ വരവിൽ സന്തോഷത്തിലാണ്. പ്രത്യേകിച്ചും ഈ ചാറ്റൽമഴ മെല്ലെ മെല്ലെ പെയ്തിറങ്ങുമ്പോൾ മനസ്സുകൾ നിറഞ്ഞുള്ള സന്തോഷത്തിലാണ് ജനങ്ങൾ. അതിന്റെ ഭാഗമെന്നോണം, ഒരു കൂട്ടം വിദ്യാർത്ഥിനികൾ മഴയിൽ നൃത്തം ചെയ്തു. ചാമരാജനഗർ ഗവൺമെന്റ് വിമൻസ് ഫസ്റ്റ് ക്ലാസ് കോളേജിൽ ശനിയാഴ്ച വൈകുന്നേരമാണ് സാരി ഉടുത്തിരുന്ന വിദ്യാർത്ഥിനികൾ കോരിച്ചൊരിയുന്ന മഴ കണ്ട് നൃത്തം ചെയ്തത്. ഇന്ന് കോളേജിൽ സാംസ്കാരിക ആഘോഷത്തിന്റെ ഭാഗമായി…

Read More

ഇന്ത്യന്‍ ഷക്കീറ എന്ന വിളിപ്പേരിൽ അറിയപെട്ട് സൂപ്പര്‍ നായിക തമന്ന

ഇന്ത്യന്‍ ഷക്കീറ എന്ന വിളിപ്പേരാണ് ഇപ്പോള്‍ സൂപ്പര്‍ നായികയായ തമന്നയ്ക്ക്. ജയിലര്‍ എന്ന സിനിമയിലെ കാവാല എന്ന ഗാനത്തിലെ അതിശയിപ്പിക്കുന്ന നൃത്തച്ചുവടുകളാണ് തമന്നയ്ക്ക് ഇന്ത്യന്‍ ഷക്കീറയെന്ന വിളിപ്പേര് സമ്മാനിച്ചത്. ജയിലര്‍ എന്ന രജനീകാന്ത് സിനിമയിലെ കാവാല എന്ന ഗാനത്തിലെ തമന്ന ഭാട്ടിയയുടെ നൃത്തച്ചുവടുകള്‍ ആരാധകര്‍ക്കിടയില്‍ വൈറലാണ്. രജനീകാന്തും ഒരുമിച്ച് നൃത്തം ചെയ്ത ഗാനം ഇതേവരെ നേടിയത് ദശലക്ഷക്കണക്കിന് വ്യൂസും ആയിരക്കണക്കിന് ലൈക്കുകളുമാണ്. ചുരുണ്ടമുടിയും വര്‍ണാഭമായ വസ്ത്രങ്ങളുമായി തമന്ന മരുഭൂമി പ്രമേയമാക്കിയ സൈറ്റില്‍ അഡാര്‍ നൃത്തച്ചുവടുകളുമായി സ്റ്റൈല്‍മന്നനൊപ്പം അരങ്ങ് തകര്‍ക്കുന്നത് ആരാധകരെ ഒട്ടൊന്നുമല്ല ആവേശത്തിലാറാടിച്ചത്. തമന്നയുടെ…

Read More

പ്രഭുദേവ തന്റെ മകൾക്ക് നൽകിയത് മുൻകാമുകിയുടെ പേരോ ? കുഞ്ഞുമായി തിരുപ്പതിയിൽ സന്ദർശനം നടത്തിയ താരവും ഭാര്യയും

50-ാം വയസിൽ നടനും നർത്തകനുമായ പ്രഭുദേവയ്‌ക്കും ഭാര്യ ഹിമാനി സിങ്ങിനും പെൺകുഞ്ഞ് പിറന്ന വിവരം വാർത്തയായിരുന്നു. താൻ അച്ഛനായതിന്റെ സന്തോഷം പ്രഭുദേവ ഒരു അഭിമുഖത്തിൽ പറയുകയുമുണ്ടായി. 50-ാം വയസ്സിൽ അച്ഛനായതിൽ താൻ പൂർണത അറിയുന്നു എന്നും പ്രഭുദേവ പറഞ്ഞിരുന്നു. മുംബൈയിലെ ഫിസിയോ തെറാപ്പിസ്റ്റാണ് ഭാര്യ ഹിമാനി. ഇപ്പോഴിതാ ആദ്യമായി പ്രഭുദേവ ഭാര്യയെയും മകളെയും കൊണ്ട് പുറത്തിറങ്ങിയ ദൃശ്യങ്ങളാണ് വൈറലായത്. കുഞ്ഞ് പിറന്നിട്ട് കുറച്ചു നാളുകളായി എന്നാലും പ്രഭുദേവ മകൾക്കിട്ട പേരിന്റെ കാര്യത്തിൽ ചില റിപ്പോർട്ടുകളുണ്ട്. കുഞ്ഞിന്റെ ഔദ്യോഗിക നാമം എങ്ങും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല വിവാഹംവരെയെത്തിയ…

Read More
Click Here to Follow Us