ട്വിറ്ററിന്റെ ലോഗോയായ നീലക്കിളിക്ക് വിട. എക്സ് എന്ന പുതിയ ലോഗോയിലൂടെയാണ് ഇനി ട്വിറ്റര്‍ അറിയപ്പെടുക. ട്വിറ്ററിന്റെ എല്ലാ ലോഗോ കിളികളും ഇതോടെ പറന്നകലുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ 4400 കോടി ഡോളറിന് ട്വിറ്റര്‍ വാങ്ങിയതു മുതലാണ് ഇലോണ്‍ മസ്ക്കിന്റെ ഈ വന്‍ പരിഷ്കാരങ്ങള്‍. നീലക്കിളിക്ക് പകരം ഇനിമുതല്‍ ഇംഗ്ലീഷ് അക്ഷരമായ എക്സ് ആയിരിക്കും ട്വിറ്ററിന്റെ മുഖമുദ്ര. പുതിയ മാറ്റങ്ങള്‍ ട്വിറ്ററിന് വരാന്‍ പോകുകയാണെന്ന് നേരത്തെ തന്നെ ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചിരുന്നു. ട്വിറ്റര്‍ ആപ്പിന്റെ പേര് എക്സ് എന്നാക്കി മാറ്റിയതിനൊപ്പം കിളിയുടെ ചിഹ്നം നീക്കുകയും ട്വിറ്ററിന്റെ നീല…
Read MoreDay: 24 July 2023
മദനി വീണ്ടും ആശുപത്രിയിൽ
കൊല്ലം: പിഡിപി ജനറൽ അബ്ദുൾ നാസർ മനിയയെ കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ക്രിയാറ്റിന്റെയും അളവ് കൂടിയ നിലയിലാണ്. കടുത്ത രക്തസമ്മർദ്ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആശുപത്രിയിൽ സന്ദർശകർക്കു പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി പിഡിപി ജനറൽ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.
Read Moreതിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു; രണ്ടാം സമ്മാനത്തിൽ പുതിയ മാറ്റങ്ങൾ
തിരുവനന്തപുരം : ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. സമ്മാനത്തുകയിൽ മാറ്റമില്ലാതെയാണ് ഓണത്തിനോട് അനുബന്ധിച്ചുള്ള ബമ്പർ ഭാഗ്യക്കുറിയുടെ വിൽപന ഇത്തവണ സംസ്ഥാന സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം റെക്കോർഡ് തുകയായ 25 കോടി രൂപയായിരുന്നു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിരുവോണം ബമ്പറിന്റെ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. ഇതേ തുകയിൽ തന്നെയാണ് ഇത്തവണത്തെ ബംപർ നറുക്കെടുപ്പ് സംഘടിപ്പിക്കുക. രണ്ടാം സമ്മാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു കോടി വീതം 20 പേർക്ക് ആണ് രണ്ടാം സമ്മാനം. ഒരു ലക്ഷത്തോളം…
Read Moreഡിഐജിയുടെ മൊബൈൽ ഫോൺ കവർന്ന് മോഷ്ടാക്കൾ
ഗുവാഹത്തി: വീട് കൊള്ളയും മൊബൈൽ മോഷണവും വർധിച്ചുവരുന്ന സംഭവങ്ങൾക്കിടെ, അസമിൽ ചില കള്ളന്മാർ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപ്പെട്ടു. ഗുവാഹത്തിയിൽ നടന്നുപോകുന്നതിനിടെയാണ് ഈ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ മോഷ്ടാക്കൾ മോഷ്ടിച്ചത്. സംസ്ഥാന ക്രമസമാധാന വകുപ്പിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) വിവേക് രാജ് സിംഗാണ് മൊബൈൽ നഷ്ടപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ. ഇവിടെയുള്ള ഉലുബാരി റസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. ഇതിനിടെ ചില കള്ളന്മാർ വന്ന് ഡിഐജി സിംഗിനെ തടഞ്ഞുനിർത്തി സംസാരിക്കുകയും. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന്…
Read Moreവെള്ളച്ചാട്ടത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: ഉഡുപ്പി വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. ശരത് കുമാർ എന്ന യുവാവാണ് മരിച്ചത്. ബൈന്ദൂർ ജില്ലയിലെ കൊല്ലൂർ താലൂക്കിലാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉഡുപ്പി ജില്ലയിൽ കനത്ത മഴയാണ്. ശരത് കുമാർ (23) വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. ഈ സമയം കാൽ വഴുതി വീഴുകയും വീഴുന്ന ദൃശ്യം മറ്റൊരു യുവാവിന്റെ മൊബൈലിൽ പതിഞ്ഞിരുന്നു. കൊല്ലൂരിനടുത്ത് അരസിനഗുണ്ടി വെള്ളച്ചാട്ടത്തിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് കാറിൽ എത്തിയതായിരുന്നു ഈ യുവാവ്.
Read Moreമദ്യം വാങ്ങാൻ പണം ലഭിക്കുന്നതിന് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; അച്ഛനും അമ്മയും മുത്തച്ഛനും അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്. മദ്യം കഴിക്കുന്നതിന് പണം ലഭിക്കുന്നതിനായി ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനുമാണ് അറസ്റ്റിലായ പ്രതികൾ. ജയ്ദേബ് ചൗധരി (അച്ഛൻ), സതി ചൗധരി (അമ്മ), കനായി ചൗധരി (മുത്തച്ഛൻ) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ വിൽക്കുന്നതിതിന് മുത്തച്ഛൻ ഇടനിലക്കാരനായി പ്രവർത്തിച്ചതായി പൊലീസ് പറഞ്ഞു. വിറ്റ കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷിച്ചപ്പോൾ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മദ്യം വാങ്ങാൻ…
Read Moreമോമോസ് കഴിക്കുന്നതിൽ പന്തയം വെച്ച യുവാവിന് ദാരുണാന്ത്യം
പട്ന: സുഹൃത്തുക്കാളുമായുള്ള പന്തയത്തിന്റെ ഭാഗമായി അമിതമായി മോമോസ് കഴിച്ച യുവാവിന് ദാരുണാന്ത്യം. ബിഹാറില ഗോപാൽഗഞ്ച് സ്വദേശിയായ വിപിൻ കുമാർ പശ്വാൻ (23) ആണ് മരിച്ചത്. 1000 രൂപയ്ക്ക് സുഹൃത്തുക്കൾ വെച്ച പന്തയത്തിലേർപ്പെട്ടതായിരുന്നു വിപിൻ. ഗോപാർഗഞ്ചിലെ ഒരു മൊബൈൽ റിപ്പയറിംഗ് ഷോപ്പിലെ ജീവനക്കാരനാണ് വിപിൻ. പതിവുപോലെ രാവിലെ ജോലിക്കെത്തിയപ്പോഴാണ് സുഹൃത്തുക്കൾ പന്തയത്തിന് ക്ഷണിക്കുന്നത്. ഏറ്റവും കൂടുതൽ മോമോസ് കഴിക്കുന്നവർക്ക് 1000 രൂപയായിരുന്നു പന്തയം. ഇതുപ്രകാരം സമീപത്തെ കടയിൽ വെച്ച് വിപിൻ മോമോസ് കഴിക്കാൻ തുടങ്ങി. എന്നാൽ കുറച്ച് മോമോസ് കഴിച്ചുകഴിഞ്ഞപ്പോഴേ വിപിൻ ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങി.…
Read Moreഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിലെത്തി ഇന്ത്യൻ യുവതി
ജയ്പൂർ: പബ്ജി കളിക്കിടെ പ്രണയത്തി ലായ യുവാവിനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനില്‍ നിന്നു യുവതി ഇന്ത്യയിലെത്തിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാനായി രാജസ്ഥാനിൽ നിന്നും സ്ത്രീ പാക്കിസ്ഥാനിലെത്തിയതായി പോലീസ്. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ അഞ്ജു (34) എന്ന യുവതിയാണു പാക്കിസ്ഥാനിലെ തന്റെ സുഹൃത്തായ 29കാരൻ നസ്റുള്ളയെ കാണാൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ എത്തിയത്. പാക്കിസ്ഥാനിലെത്തിയ അഞ്ജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇവരുടെ രേഖകൾ ശരിയാണെന്നു കണ്ടെത്തിയതോടെ യാത്രയ്ക്കുള്ള അനുമതി നൽകി. പാക്കിസ്ഥാനിലെ അപ്പർ ദിർ ജില്ലയിലാണു നിലവിൽ അഞ്ജുവുള്ളത്. മാസങ്ങൾക്കു മുമ്പാണ് അഞ്ജുവും…
Read Moreസുഹൃത്തിനെതിരെ കുറിപ്പ് എഴുതി വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തു
ബെംഗളൂരു: മൈസൂരുവിൽ വിദ്യാർഥിനി എലിവിഷം കഴിച്ച് ജീവനൊടുക്കി. മൈസൂരു കെ.ആർ. നഗർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ അവസാനവർഷ ബി.കോം. വിദ്യാർഥിനി നിസർഗയാണ് (20) ജീവനൊടുക്കിയത്. ആൺസുഹൃത്തിനെതിരെ കുറിപ്പ് എഴുതി വച്ചാണ് പെൺകുട്ടി മരിച്ചത്.. സംഭവത്തിൽ സുഹൃത്തായ സുഹാസ് റെഡ്ഡിക്കെതിരേ കെ.ആർ. നഗർ പോലീസ് കേസെടുത്തു. സുഹാസ് അടുത്തിടെ മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതറിഞ്ഞ നിസർഗ മാനസിക പ്രയാസത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. പക്ഷേ, മാതാപിതാക്കൾ മകളെ ശാസിക്കുകയാണ് ചെയ്തത്. ഇതിനെ തുടർന്ന് ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണയ്ക്ക് മാതാപിതാക്കളുടെ പേരിലും പോലീസ്…
Read Moreമണിപ്പൂരിൽ അക്രമികള്‍ സ്കൂളിന് തീയിട്ടു
ഇംഫാൽ: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്കൂളിന് തീയിട്ടു. പ്രദേശത്ത് സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. പതിമൂവായിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലരേയും കരുതല്‍ തടങ്കലിലാക്കി. 239 ബങ്കറുകള്‍ തകര്‍ത്തു. ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചു. അതേസമയം സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.
Read More