ബെംഗളൂരു വിമാനത്താവളത്തിലെ രാജ്യാന്തര സർവീസുകൾ ഇനി രണ്ടാം ടെർമിനലിലേക്ക്

ബെംഗളൂരു: 2023 സെപ്‌റ്റംബർ 1 മുതൽ, ബെംഗളുരുവിലെ എല്ലാ അന്താരാഷ്ട്ര വിമാന പ്രവർത്തനങ്ങളും കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിന്റെ (കെഐഎ) പുതുതായി അനാച്ഛാദനം ചെയ്‌ത ടെർമിനൽ 2-ൽ നിന്ന് ആരംഭിക്കും. ഹരിത വീക്ഷണത്തിനായി ടെർമിനൽ ഇൻ എ ഗാർഡൻ എന്ന് വിളിക്കപ്പെടുന്ന T2-ൽ നിന്ന് എല്ലാ അന്താരാഷ്ട്ര പ്രവർത്തനങ്ങളും ആരംഭിക്കുന്നതിനുള്ള സമയപരിധിയായ സെപ്തംബർ 1 ന്  ഉള്ളിൽ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് KIA യുടെ വൃത്തങ്ങൾ അറിയിച്ചു. ഷിഫ്റ്റ് ക്രമേണ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ടെർമിനൽ 1 ൽ നിന്ന് അന്താരാഷ്ട്ര വിമാനങ്ങൾ പുറപ്പെടുന്നതിനുള്ള അവസാന ദിവസമായിരിക്കും…

Read More

നവംബറോടെ ബെംഗളൂരുവിന് നാല് പുതിയ മെട്രോ ലൈനുകൾ കൂടി ലഭിക്കും; ഡികെ ശിവകുമാർ

ബെംഗളൂരു: നവംബറോടെ ബെംഗളൂരുവിന് നാല് മെട്രോ ലൈനുകൾ കൂടി ലഭിക്കുമെന്ന് നമ്മ മെട്രോ പദ്ധതിയുടെ  അവലോകനത്തിന് ശേഷം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. ബെംഗളൂരു വികസന മന്ത്രി കൂടിയായ ശിവകുമാർ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) ഓഫീസുകൾ സന്ദർശിക്കുകയും മെട്രോ ജോലികൾ ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ചും നിരക്ക് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും പുതിയ ലൈനുകൾ തുറക്കുന്നതിനെക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ചു. ചെല്ലഘട്ട-വൈറ്റ്ഫീൽഡ് പർപ്പിൾ ലൈനിലെ 2.1 കിലോമീറ്റർ ബൈയപ്പനഹള്ളി-കെആർ പുര ലൈൻ ജൂലൈയിൽ തുറക്കും. 1.9 കിലോമീറ്റർ ദൈർഘ്യമുള്ള കെങ്കേരി-ചെല്ലഘട്ട പാത ഓഗസ്റ്റിലോ…

Read More

വിവാഹത്തിന്റെ ഫോട്ടോയിൽ പിഴവ്, താലികെട്ട് ചിത്രമെടുക്കാൻ മറന്നു; ഫോട്ടോഗ്രാഫർക്ക് 25000 രൂപ പിഴ ചുമത്തി കോടതി 

ബെംഗളൂരു :താലികെട്ടിന്റെ വീഡിയോ എടുക്കാത്ത ഫോട്ടോഗ്രാഫർക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി.  25,000 രൂപ നഷ്ടപരിഹാരം നൽകിയാനാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ബംഗളൂരുവിലെ വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ രാഹുൽ കുമാറിന് നഷ്ടപരിഹാരം നൽകേണ്ടത്. മുഹൂർത്തത്തിന്റെ ചിത്രവും വീഡിയോയും പകർത്തിയിട്ടില്ലെങ്കിലും പകർത്തിയവ യഥാസമയം നൽകിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് നഷ്ടപരിഹാരം വിധിച്ചത്. ഉത്തരഹള്ളിയിലെ നിതിൻ കുമാർ എന്നയാളായിരുന്നു പരാതിക്കാരൻ. 2019 നവംബറിൽ നിതിൻ കുമാറിന്റെ വിവാഹം. ഒട്ടും മോശമാകരുതെന്ന് കരുതി സ്ഥലത്തെ അതിപ്രശസ്തനായ വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ രാഹുൽ കുമാറിനെ തന്നെ ബുക്കുചെയ്തു. 1.2 ലക്ഷം രൂപയ്ക്കായിരുന്നു എഗ്രിമെന്റ്…

Read More

പരിചയം ഫേസ്ബുക്കിലൂടെ മഠാധിപതിയില്‍ നിന്നും യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ

ബെംഗളൂരു: ഫേസ്ബുക്കില്‍ കൂടി പരിചയപ്പെട്ട യുവതി മഠാധിപതിയില്‍ നിന്ന് 48 ലക്ഷം രൂപ തട്ടി. ബെംഗളൂരു റൂറല്‍ ജില്ലയില്‍ നെലമംഗല താലൂക്കിലെ മഠാധിപതി ചെന്നവീര ശിവാചാര്യ സ്വാമിയാണ് തട്ടിപ്പിനിരയായത്.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ്. വര്‍ഷ എന്ന പെണ്‍കുട്ടിയാണ് സ്വാമിയെ കബളിപ്പിച്ചത്. ഇദ്ദേഹം നല്‍കിയ പരാതിയിലെ എഫ്‌ഐആര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഹണിട്രാപ്പാണെന്നതാണ് പോലീസ് നല്‍കുന്ന സൂചന. ദാബാസ്പേട്ട് പോലീസാണ് കേസ് അന്വേഷിക്കുന്നത്. 2020ലാണ് ‘വര്‍ഷ’യും സ്വാമിയും പരിചയപ്പെട്ടത്. ഇരുവരും മൊബൈല്‍ നമ്പറുകള്‍ പരസ്പരം കൈമാറി. ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്…

Read More

ആറു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മാവേലിക്കര സബ് ജയിലില്‍ വച്ചാണ് പ്രതി ശ്രീമഹേഷ് കഴുത്ത് മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകീട്ട് സബ്ജയിലില്‍ എത്തിച്ച പ്രതി അവിടെ വച്ച്‌ സ്വയം കഴുത്തു മുറിക്കുകയായിരുന്നു. വാറണ്ട് റൂമില്‍ വച്ച്‌ രേഖകള്‍ ശരിയാക്കുന്നതിനിടെ അവിടെ നിന്ന് ലഭിച്ച പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചത്.

Read More

ഹെഗ്‌ഡെ നഗർ കേരള മദ്രസ പ്രവേശനോത്സവം ശനിയാഴ്ച

ബെംഗളൂരു: ഹെഗ്‌ഡെ നഗർ സുന്നൂറൈൻ എഡ്യൂക്കേഷൻ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന സുന്നൂറൈൻ കേരള മദ്രസയുടെ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം 10/6/2023 ശനിയാഴ്ച ഉച്ചയോടെ ആരംഭിക്കും. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള പ്രവേശന പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കുവാൻ വ്യത്യസ്ത പരിപാടികളാണ് മദ്രസയിൽ സംഘടിപ്പിക്കുന്നത്. അഡ്മിഷൻ വിവരങ്ങൾക്കും മറ്റും ബന്ധപ്പെടുക : +91 7411348084

Read More

നക്ഷത്രയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; പുനർവിവാഹം മുടങ്ങിയതിൽ കടുത്ത നിരാശയിൽ ആയിരുന്നു പ്രതി

കോട്ടയം: മാവേലിക്കരയിലെ നക്ഷത്രയെ കൊല്ലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്ന നിഗമനത്തില്‍ പോലീസ്. കുട്ടിയെ കൊലപ്പെടുത്താൻ പ്രത്യേകം മഴു തയ്യാറാക്കിയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ മഹേഷ് കടുത്ത നിരാശയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇന്നലെയാണ് നാല് വയസുകാരിയായ നക്ഷത്രയെ 38 കാരനായ പിതാവ് മഴു ഉപയോഗിച്ച്‌ വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോൾ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ്…

Read More

ബിബിഎംപി തെരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെ 

ബെംഗളൂരു : ബിബിഎംപി തിരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അതിനായി തയ്യാറെടുക്കാൻ ബിബിഎംപിയിലെ മുൻ അംഗങ്ങളോട് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചു. ബിബിഎംപി മുൻ മേയറുമായും മുൻ നേതാക്കളുമായും ഭരണകക്ഷി അംഗങ്ങളുമായും ചർച്ച നടത്തിയ ശേഷമാണ് ബിബിഎംപി തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയ്യാറായത്. നിയമപ്രശ്‌നം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പിന് എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ബിജെപി സർക്കാരിന്റെ കാലത്ത് നടന്ന വാർഡ് പുനർവിഭജനം പര്യാപ്തമല്ലെന്ന് മുൻ അംഗങ്ങൾ പറഞ്ഞു. 198 വാർഡുകൾ 243 വാർഡുകളായി പുനർവിഭജിച്ചു.…

Read More

200 ക്ലബ്ബിൽ ഇടംനേടി ‘2018’ 

200 കോടി ക്ലബ്ബിൽ ഇടം നേടി ജൂഡ് ആന്റണി ചിത്രം ‘2018’. നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ആഗോള ബിസിനസ്സ് 200 കോടി കടന്നുപോകുന്നുണ്ടെന്ന് നിർമാതാവ് വ്യക്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം ‘2018’ ആണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ബോക്‌സോഫീസിൽ മികച്ച പ്രകടനം നടത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയിലെത്തിയിരുന്നു. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. റിലീസായി പത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി കളക്ഷൻ നേടാൻ പ്രളയം പ്രമേയമാക്കി ഒരുക്കിയ ‘2018’ ന് സാധിച്ചിരുന്നു.…

Read More

വ്യാജ സർട്ടിഫിക്കറ്റുകൾ ; പരീക്ഷ എഴുതണ്ട .. ഏതു ഡിഗ്രിയും പി ജി യും സർട്ടിഫിക്കറ്റ് ലഭിക്കാൻ ഈ സ്ഥാപനം

കോഴിക്കോട്: ക്ലാസിനും പോകണ്ട പരീക്ഷയും എഴുതണ്ട പണം നല്‍കിയാല്‍ ഏത് വിഷയത്തിന്റേയും ഡിഗ്രി പിജി സര്‍ട്ടിഫിക്കറ്റുകള്‍ ആറ് മാസത്തിനുള്ളില്‍ കിട്ടും, അതും യുജിസിയും എഐസിടിയും ഉള്‍പ്പടെ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍. ബിരുദ പഠനത്തിന് ചേരാന്‍ താത്പര്യമുള്ളവരേയും ബിരുദം വേണമെന്ന് ആഗ്രഹിക്കുന്നവരേയും വീഴ്ത്താന്‍ വലവിരിച്ച് കാത്തിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം. ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കം സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് ആളെ പിടിക്കുന്നത്. കേരളത്തിലെ പ്രധാന ജില്ലകളിലെല്ലാം സ്ഥാപനത്തിന് ബ്രാഞ്ചുമുണ്ട്. ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ച ഐസ്ഒ സര്‍ട്ടിഫിക്കറ്റ് ഉള്ള സ്ഥാപനമാണെന്നാണ് അവകാശ വാദം. പരസ്യത്തില്‍…

Read More
Click Here to Follow Us