വ്യാജ സർട്ടിഫിക്കറ്റുകൾ ; പരീക്ഷ എഴുതണ്ട .. ഏതു ഡിഗ്രിയും പി ജി യും സർട്ടിഫിക്കറ്റ് ലഭിക്കാൻ ഈ സ്ഥാപനം

കോഴിക്കോട്: ക്ലാസിനും പോകണ്ട പരീക്ഷയും എഴുതണ്ട പണം നല്‍കിയാല്‍ ഏത് വിഷയത്തിന്റേയും ഡിഗ്രി പിജി സര്‍ട്ടിഫിക്കറ്റുകള്‍ ആറ് മാസത്തിനുള്ളില്‍ കിട്ടും, അതും യുജിസിയും എഐസിടിയും ഉള്‍പ്പടെ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍. ബിരുദ പഠനത്തിന് ചേരാന്‍ താത്പര്യമുള്ളവരേയും ബിരുദം വേണമെന്ന് ആഗ്രഹിക്കുന്നവരേയും വീഴ്ത്താന്‍ വലവിരിച്ച് കാത്തിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കം സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് ആളെ പിടിക്കുന്നത്. കേരളത്തിലെ പ്രധാന ജില്ലകളിലെല്ലാം സ്ഥാപനത്തിന് ബ്രാഞ്ചുമുണ്ട്. ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ച ഐസ്ഒ സര്‍ട്ടിഫിക്കറ്റ് ഉള്ള സ്ഥാപനമാണെന്നാണ് അവകാശ വാദം. പരസ്യത്തില്‍ കാണുന്ന നമ്പറില്‍ മെസേജ് അയച്ചാല്‍ സ്ഥാപനത്തിലെ അക്കാദമിക് കൗണ്‍സിലറുടെ വിളിയെത്തും, ബിഎ, ബിഎസ്സി, ബികോം ബിടെക്, തുടങ്ങിയ ബിരുദങ്ങളും വിവിധ വിഷയങ്ങളിലെ ഡിപ്ലോമയും, എംബിഎ, എംകോം അടക്കമുളള ബിരുദാനന്തര ബിരുദവും ഈ സ്ഥാപനം വഴി ലഭിക്കുമെന്നാണ് വാഗ്ദാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
[masterslider id="10"]

Related posts