പരിചയം ഫേസ്ബുക്കിലൂടെ മഠാധിപതിയില്‍ നിന്നും യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ

ബെംഗളൂരു: ഫേസ്ബുക്കില്‍ കൂടി പരിചയപ്പെട്ട യുവതി മഠാധിപതിയില്‍ നിന്ന് 48 ലക്ഷം രൂപ തട്ടി.

ബെംഗളൂരു റൂറല്‍ ജില്ലയില്‍ നെലമംഗല താലൂക്കിലെ മഠാധിപതി ചെന്നവീര ശിവാചാര്യ സ്വാമിയാണ് തട്ടിപ്പിനിരയായത്.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ്.

വര്‍ഷ എന്ന പെണ്‍കുട്ടിയാണ് സ്വാമിയെ കബളിപ്പിച്ചത്. ഇദ്ദേഹം നല്‍കിയ പരാതിയിലെ എഫ്‌ഐആര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഹണിട്രാപ്പാണെന്നതാണ് പോലീസ് നല്‍കുന്ന സൂചന. ദാബാസ്പേട്ട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

2020ലാണ് ‘വര്‍ഷ’യും സ്വാമിയും പരിചയപ്പെട്ടത്. ഇരുവരും മൊബൈല്‍ നമ്പറുകള്‍ പരസ്പരം കൈമാറി. ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയാണെന്ന് പറഞ്ഞ വര്‍ഷ, ആദ്യം 10 ലക്ഷം രൂപയും പിന്നീട് 38 ലക്ഷം രൂപയും വാങ്ങിയതായി ചെന്നവീര ശിവാചാര്യ സ്വാമി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts