ബെംഗളൂരു: റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ടു പേരെ ബിഎംടിസി ബസ് ഇടിച്ച് മരിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയാണ്. റിംഗ് റോഡിൽ ലഗ്ഗെരെയ്ക്ക് സമീപം കെംപെഗൗഡ ആർച്ചിന് സമീപമാണ് സംഭവം. മരിച്ചവരിൽ ഒരാളാണ് സുരേഷ്. ഇരുവരും കൂലിപ്പണിക്കാരാണെന്നും അറിയുന്ന വിവരം. രാജാജിനഗർ ട്രാഫിക് പോലീസ് പരിശോധന നടത്തി. ബസ് ഡ്രൈവറെ രാജാജിനഗർ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. എസ്‌സിപി പൃഥ്വി, ഡിസിപി സച്ചിൻ ഘോർപഡെ എന്നിവർ സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിവരം അന്വേഷിച്ചു.
Read MoreMonth: June 2023
സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതോടെ വെട്ടിലായത് വിദ്യാർത്ഥികൾ
ബെംഗളൂരു: സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രാ പദ്ധതി ആരംഭിച്ചതോടെ സ്‌കൂളിലേക്കും കോളേജിലേക്കും പോകാൻ ബുദ്ധിമുട്ടി വിദ്യാർഥികൾ. യലബുർഗ താലൂക്കിലെ റൂട്ടിലെ ബസുകളിൽ ആളുകൾ നിറഞ്ഞു കവിയുന്നു, വിദ്യാർത്ഥികൾക്ക് കയറാൻ ഇടമില്ലാത്ത അവസ്ഥയാണ്. യലബുർഗ താലൂക്കിലെ ബേവുരു ക്രോസിൽ തിങ്കളാഴ്ച രാവിലെ ഏഴു മുതൽ 11 വരെ വിദ്യാർഥികൾ ബസ് കിട്ടാതെ കാത്തുനിൽക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. താലൂക്കിലെ വനഗേരി, ഹുനസിഹാള, കോലിഹാള, ലകമനാഗുലെ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്ന് ബേവുരു ക്രോസിൽ എത്തുന്ന വിദ്യാർഥികൾ കുഷ്തഗി, കൊപ്പൽ നഗരപ്രദേശങ്ങളിലെ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും ആണ് പോകുന്നത്. എന്നാൽ…
Read Moreഅപകീർത്തി കേസ് ; കോൺഗ്രസ് നേതാക്കൾക്ക് സമൻസ്
ബെംഗളൂരു: കോൺഗ്രസ് നേതാക്കൾക്കെതിരെ അപകീർത്തിക്കേസ് സമർപ്പിച്ച് ബിജെപി. കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും രാഹുൽ ഗാന്ധിക്കുമെതിരെയാണ് പരാതി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ എന്നിവരെ ചേർത്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എസ് കേശവപ്രസാദ് ആണ് പരാതിക്കാരൻ. ഹർജിയിൽ ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി നടപടി തുടങ്ങി. എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ കോടതി നിർദ്ദേശിച്ചു. ബിജെപിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയെന്നാണ് കേസ്. എംപിമാർക്കും അഭിഭാഷകർക്കുമെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ഹർജി…
Read Moreബിബിഎംപി തെരഞ്ഞെടുപ്പ് നവംബറിൽ
ബെംഗളൂരു: ബിബിഎംപി തെരഞ്ഞെടുപ്പു വരുന്ന നവംബറിൽ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി. നിലവിലുള്ള 198 വാർഡുകളുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപി സർക്കാർ നടത്തിയ വാർഡ് വിഭജനം അശാസ്ത്രീയമാണ്, അതിനാൽ ഇത് പുനർ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പു വൈകുന്നതിനെ സംബന്ധിച്ച ഹർജി ജൂലൈ നാലിനു കോടതി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreജോലി സ്ഥലത്തെ ജാതി വിവേചനം ; ദളിത് യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: ജോലി സ്ഥലത്തെ ജാതിവിവേചനത്തെയും അതിക്രമത്തെയും തുടര്‍ന്ന് ബെംഗളൂരുവില്‍ ദളിത് യുവാവ് ആത്മഹത്യ ചെയ്തു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിവേക് രാജ് (35) ആണ് ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് യുവാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും യൂട്യൂബില്‍ ഒരു വീഡിയോ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇനി ഇതിനെതിരെ പോരാടാൻ തനിക്ക് കഴിയില്ല, വീഡിയോയില്‍ വിവേക് രാജ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ കപ്തംഗഞ്ച് ബസ്തി സ്വദേശിയായ വിവേക് ബെംഗളൂരുവിലെ ബ്രൂക്ക്ഫീല്‍ഡിലെ റിപ്പബ്ലിക് ഓഫ് വൈറ്റ്ഫീല്‍ഡിലാണ് താമസിച്ചിരുന്നത്. ലൈഫ്സ്റ്റൈല്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ വിഷ്വല്‍…
Read Moreമുഖ്യമന്ത്രിയാകാൻ താനും യോഗ്യൻ; ആഭ്യന്തര മന്ത്രി
ബെംഗളൂരു: താൻ ഉൾപ്പെടെയുള്ള ദളിത് നേതാക്കൾക്കു മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചിട്ടില്ലെന്നും താൻ അതിന് യോഗ്യനാണെന്നും ജി. പരമേശ്വര. മന്ത്രിമാരായ കെഎച്ച് മുനിയപ്പ, മഹാദേവപ്പ, മുതിർന്ന നേതാക്കളായ ബസവലിംഗപ്പ, എൻ. രാച്ചയ്യ, രംഗനാഥ് എന്നിവർക്കും മുഖ്യമന്ത്രി പദവിയ്ക്ക് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകാനുള്ള നിരവധി തവണ ആഗ്രഹം പ്രകടിപ്പിച്ച ആളാണ് പരമേശ്വര. ദളിതർ തങ്ങളുടെ വോട്ട് അവകാശം ശരിയായ വിധം ഉപയോഗിക്കണമെന്നും ഭരണഘടനയുടെ പ്രാധാന്യത്തെകുറിച്ച് ബോധമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
Read Moreപോലീസുകാരനെയും ബിഎംടിസി ബസ് കണ്ടക്ടറെയും മർദ്ദിച്ച ദന്തൽ വിദ്യാർത്ഥി അറസ്റ്റിൽ
പോലീസ് സബ് ഇൻസ്‌പെക്ടറെയും ബിഎംടിസി ബസ് കണ്ടക്ടറെയും മർദിച്ചതിന് ഡെന്റൽ വിദ്യാർത്ഥി അറസ്റ്റിൽ. യെലഹങ്കയിൽ നിന്ന് ജലഹള്ളിയിലേക്ക് പോകുകയായിരുന്ന ഗംഗമ്മ സർക്കിളിലാണ് മൗനേഷ് ബിഎംടിസി ബസിൽ കയറിയതെന്ന് പൊലീസ് പറഞ്ഞു. ബസ് കണ്ടക്ടർ അശോക് മൗനേഷിനോട് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും വിദ്യാർത്ഥി പാസ് ഉണ്ടെന്ന് അവകാശപ്പെട്ടു. ബസ് പാസും കോളേജ് ഐഡി കാർഡും കാണണമെന്ന് അശോകൻ ആവശ്യപ്പെട്ടു. എന്നാൽ മൗനേഷ് ബസ് പാസ് മാത്രം കാണിക്കുകയും കോളേജ് ഐഡി കാണിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഇതോടെ മൗനേഷും അശോകും തമ്മിൽ വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് വിദ്യാർത്ഥി…
Read Moreനടൻ വിനായകൻ മോശമായി പെരുമാറി, പരാതിയുമായി യുവാവ്
കൊച്ചി: നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പരാതിയുമായി യുവാവ്. ഇരുവരും വിമാനത്തില്‍ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നത്. ഇതിനെതിരേ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹര്‍ജി നല്‍കി. അതില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മെയ് 27 ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം. മലയാളിയായ ജിബി ജെയിംസ് ആണ് പരാതിക്കാരന്‍. പഞ്ചാബിലെ സ്‌കൂളില്‍ ജോലി ചെയ്യുകയാണ് ജിബി ജെയിംസ്. നടന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ജിബി പരാതിയില്‍ പറയുന്നു. വിമാനത്തില്‍ നിന്ന്…
Read Moreപരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചു
ബെംഗളൂരു: ചിക്കമംഗലൂരിലെ സ്വകാര്യ കോളേജിൽ പരീക്ഷയെഴുതുന്നതിനിടെ അധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചിക്കമംഗളൂരു നഗരത്തിലെ എഐടി സർക്കിളിലെ ഒരു സ്വകാര്യ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ ബിന്ദുവാണ് പരാതിക്കാരി. ആക്രമണത്തിനിരയായ വിദ്യാർത്ഥിനി ബിന്ദു ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചിക്കമംഗളൂരു താലൂക്കിലെ അല്ലമ്പുര സ്വദേശിനിയായ ബിന്ദു, നേരത്തെ കോളേജിൽ നടന്ന ചെറിയ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് കോളേജിലെ അധ്യാപകർ തന്നെ മർദ്ദിച്ചതായി ആരോപിച്ചിരുന്നു.
Read Moreലിംഗായത്ത് മാനനഷ്ടക്കേസ് ; പ്രത്യേക കോടതി തള്ളി
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോടതിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. സിദ്ധരാമയ്യക്കെതിരായ മാനനഷ്ടക്കേസ് പ്രത്യേക കോടതി തള്ളി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈക്കെതിരെ നടത്തിയ പരാമര്‍ശം ചൂണ്ടികാട്ടിയുള്ള മാനനഷ്ടക്കേസാണ് കോടതി തള്ളിക്കളഞ്ഞത്. ‘അഴിമതിക്കാരനായ ലിംഗായത്ത് മുഖ്യമന്ത്രി’ എന്ന സിദ്ധരാമയ്യയുടെ പരാമര്‍ശത്തിനെതിരെ ലിംഗായത്ത് സമുദായത്തിലെ രണ്ട് പേര്‍ നല്‍കിയ മാനനഷ്ടക്കേസാണ് പ്രത്യേക കോടതി തള്ളിയത്.
Read More