ബെംഗളൂരു: ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു കർണാടകയിൽ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം. അധികാരത്തിലെത്തിയ സിദ്ധരാമയ്യയുടെ സർക്കാർ വാഗ്ദാനം പഠിക്കുകയും ചെയ്തു. എന്നാൽ ഈ സൗജന്യ യാത്ര കാമുകനുമായി ഒന്നിക്കാനുള്ള സൗകര്യമൊരുക്കിയ കഥയാണ് ദക്ഷിണ കന്നഡയിൽ നിന്നും പുറത്തു വന്നത്. 11 മാസം പ്രായമുള്ള കുട്ടിയുടെ അമ്മയായ യുവതിയാണ് സൗജന്യ ബസ് യാത്ര ഉപയോഗിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞത്. ഹുബ്ലി സ്വദേശിനിയായ യുവതി നാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. പുത്തൂരിൽ തൊഴിലാളിയായ യുവാവുമായുള്ള ബന്ധം യുവതിയുടെ വീട്ടുകാർ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതേ…
Read MoreMonth: June 2023
കർണാടക സിഇടി ഫലം; എഞ്ചിനീയറിംഗ് വിഭാഗത്തിൽ ആദ്യ 10 റാങ്കുകൾ നേടി ബെംഗളൂരുവിൽ നിന്നുള്ള വിദ്യാർത്ഥികൾ
ബെംഗളൂരു: കർണാടക സിഇടി 2023 റാങ്കിംഗിൽ, എഞ്ചിനീയറിംഗ് വിഭാഗത്തിൽ ആധിപത്യം സ്ഥാപിച്ച് ബെംഗളൂരുവിൽ നിന്നുള്ള വിദ്യാർത്ഥികൾ. എഞ്ചിനീയറിംഗിലെ ആദ്യ 10 റാങ്കുകളിൽ എട്ടെണ്ണം നഗരത്തിലെ സ്കൂൾ വിദ്യാർത്ഥികളാണ് നേടിയിരിക്കുന്നത്. ഇത്തവണ വിജയം നേടിയതിൽ എല്ലാവരും ആൺകുട്ടികളാണ്. ബെംഗളൂരുവിലെ ശ്രീ കുമാരൻസ് ചിൽഡ്രൻസ് ഹോമിലെ വിഘ്നേഷ് നടരാജ് കുമാർ കർണാടക സിഇടിയിലെ എഞ്ചിനീയറിംഗ് സ്ട്രീമിൽ 96.111% നേടി ഒന്നാം റാങ്ക് നേടി. വ്യാഴാഴ്ചയാണ് അതിന്റെ ഫല പ്രഖ്യാപനം ഉണ്ടായത്. ബെംഗളൂരു ആർവി പിയു കോളേജിലെ അർജുൻ കൃഷ്ണസ്വാമി, ഹുബ്ബള്ളി വിദ്യാനികേതൻ പിയു സയൻസ് കോളേജിലെ സമൃദ്ധ്…
Read Moreഉൾവസ്ത്രങ്ങൾ മോഷ്ടിക്കുകയും നഗ്നതാ പ്രദർശനവും; അജ്ഞാതനെ തേടി പോലീസ്
ബെംഗളൂരു: സ്ത്രീകളുടെ ഉള്‍വസ്ത്രങ്ങള്‍ മാത്രം തെരെഞ്ഞെടുത്ത് മോഷ്ടിക്കുന്നതും നഗ്നതാപ്രദര്‍ശനം നടത്തുന്നതും പതിവാക്കിയ അജ്ഞാതനായി അന്വേഷണം ഊര്‍ജിതമാക്കി ബെംഗളൂരു പോലീസ്. ഇയാള്‍ വസ്ത്രം മോഷ്ടിക്കുന്ന വീഡിയോ സഹിതം പരാതി ലഭിച്ചതോടെയാണ് രാജഗോപാല്‍ നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വാടകവീട് അന്വേഷിക്കാനെന്ന വ്യാജേനയെത്തി അജ്ഞാതനായ യുവാവ് ഉള്‍വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാണെന്നാണ് സ്ത്രീകളുടെ പരാതി. വീടുകളുടെ ടെറസില്‍ കയറി നഗ്നതാപ്രദര്‍ശനം നടത്തിയതായും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായും ഇയാള്‍ക്കെതിരേ പരാതിയുണ്ട്. പുരുഷന്മാര്‍ ഇല്ലാത്ത സമയത്താണ് ഇയാള്‍ വീടുകളിലെത്തി വാടകവീട് സംബന്ധിച്ച അന്വേഷണം നടത്തുന്നത്. സ്ത്രീകള്‍ മാത്രം…
Read Moreമോഷണ ശ്രമത്തിനിടെ കൊലപാതകം ; വിജയപുര സ്വദേശി ദാരുണമായി കൊല്ലപ്പെട്ടു
ബെംഗളൂരു: വിജയപുര ജില്ലയിലെ സിന്ധഗിയിൽ സ്‌കൂട്ടർ യാത്രികയായ യുവതിയുടെ കഴുത്ത് മുറിച്ച് തലയിൽ വടികൊണ്ട് അടിച്ച ശേഷം അക്രമികൾ സ്‌കൂട്ടി മോഷ്ടിച്ചു. സിന്ദഗി ടൗണിന്റെ പ്രാന്തപ്രദേശത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം പൊതുജനങ്ങളുടെ തിരക്ക് കുറഞ്ഞ സമയത്ത് വഴിയരികിൽ പതിയിരുന്ന അക്രമികൾ യുവതിയെ നടുറോഡിൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വിജയപുര ജില്ലയിലെ സിന്ദഗി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൊബോട്ടോ ഷോറൂമിന് സമീപമാണ് സംഭവം. ഗംഗുബായി യാങ്കഞ്ചി (28) ആണ് കൊല്ലപ്പെട്ട യുവതി.
Read Moreബൈക്കും സ്കൂട്ടറും ഇടിച്ചുള്ള അപകടത്തിൽ പെൺകുട്ടി മരിച്ചു
ബെംഗളൂരു: കുടക് ജില്ലയിലെ കുശാലാനഗറിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം. സ്കൂട്ടി ഓടിച്ചിരുന്ന പെൺകുട്ടിയാണ് മരിച്ചത്. അപകടത്തിൽ മരിച്ചത് യുവതി ഭാവന (21)യാണെന്ന് തിരിച്ചറിഞ്ഞു. കുശാലനഗറിലെ ഇന്ദിര ബാരംഗയിൽ താമസിക്കുന്ന പൂനച്ചയുടെ മകൾ ആണ് ഭാവന. കുശാലനഗറിലെ ബൈച്ചനഹള്ളിക്ക് സമീപമായിരുന്നു അപകടം. ചികിത്സയ്ക്കായി മൈസൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ യുവതി മരിക്കുകയായിരുന്നു. സംഭവത്തിൽ കുശാലനഗർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിൽപ്പെട്ട് റോഡിൽ വീണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതിയെ ഉടൻ പ്രാദേശിക ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി മൈസൂരു ആശുപത്രിയിലേക്കും…
Read Moreഫേസ്ബുക്ക് നിരോധനത്തിനൊരുങ്ങി കർണാടക സർക്കാർ
ബെംഗളൂരു: ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കർണാടക ഹൈക്കോടതി. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പ്രവർത്തനം നിർത്തലാക്കാൻ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഹെക്കോടതി മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ പൗരനുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ കർണാടക പോലീസിനോട് ഫേസ്ബുക്ക് നിസ്സഹകരണം കാണിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരന്റെ ഭാര്യ കവിത നൽകിയ ഹർജി പരിഗണിക്കവെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ ബെഞ്ചാണ് ഫേസ്ബുക്കിന് മുന്നറിയിപ്പ് നൽകിയത്. കേസിൽ സ്വീകരിക്കേണ്ട തുടർനടപടികളുടെ വിവരം അറിയിക്കാനും കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. കൃത്യമായ അന്വേഷണം നടത്തി പൂർണമായ റിപ്പോർട്ട് സമർപ്പിക്കാൻ…
Read Moreകുപ്പിയിൽ പെട്രോൾ നൽകിയില്ല ; പമ്പ് ജീവനക്കാരനെ വിദ്യാർത്ഥികൾ വളഞ്ഞിട്ട് തല്ലി
കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ സ്‌കൂൾ വിദ്യാർഥികൾ മർദിച്ചു. കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നായിരുന്നു മർദനം. പമ്പുടമ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അക്രമം. കുപ്പിയിൽ പെട്രോൾ നൽകരുതെന്ന് കർശന നിർദ്ദേശം ലഭിച്ചിരുന്നതിനാൽ പെട്രോൾ ജീവനക്കാർ തയ്യാറായില്ല. അത്യാവശ്യമാണെങ്കിൽ കാനിൽ പെട്രോൾ നൽകാമെന്ന് പറഞ്ഞപ്പോൾ അംഗീകരിച്ച കുട്ടികൾ കാനിൽ പെട്രോൾ വാങ്ങി മടങ്ങി. തുടർന്ന്, ആറിലധികം കുട്ടികൾ കൂട്ടത്തോടെ എത്തി വാക്കേറ്റവും ഒടുവിൽ കയ്യാങ്കളിയിലും എത്തുകയായിരുന്നു. ജീവനക്കാർ പറയുന്നത് ഏത് സ്‌കൂളിലെ വിദ്യാർത്ഥികളാണെന്ന് കൃത്യമായി മനസിലായിട്ടുണ്ട്. മർദനമേറ്റ…
Read Moreമതപരിവർത്തന നിരോധനം നിയമം പിൻവലിക്കാൻ കർണാടക ; അടുത്ത മാസം ബില്ല് അവതരിപ്പിക്കും
ബെംഗളൂരു : മുൻ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം പിൻവലിക്കാൻ കര്‍ണാടക സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ജൂലൈ മൂന്നിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. സംസ്ഥാനത്ത് കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പ്രബല്യത്തില്‍ വന്നത്.
Read Moreചില നേതാക്കൾ കോൺഗ്രസുമായി അഡ്ജസ്റ്റ്മെന്റ് രാഷ്രീയം കളിക്കുന്നു : ബിജെപി എംപി യുടെ ആരോപണം
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കര്‍ണാടക ബിജെപിയിലെ ആഭ്യന്തര കലഹം രൂക്ഷമാവുന്നു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ നടത്തിയെന്ന് ആരോപിച്ച് മൈസൂരു-കുടക് എംപി പ്രതാപ് സിംഹ രംഗത്ത് എത്തിയതോടെയാണ് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മറനീക്കി പുറത്ത് വന്നത്. സര്‍ക്കാരിന്റെ നയങ്ങളെയും വാഗ്ദാനങ്ങളെയും ചോദ്യം ചെയ്യാതിരിക്കാൻ ബിജെപിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസുമായി ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ നടത്തിയെന്നാണ് പ്രതാപ് സിംഹ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഏതാനും മുതിര്‍ന്ന നേതാക്കള്‍ക്ക് ഈ നീക്കത്തില്‍ പങ്കുണ്ട്. സര്‍ക്കാറിന്റെ വാഗ്ദാനങ്ങളുടേയും പദ്ധതികളുടെയും കാര്യത്തില്‍ മുഖ്യമന്ത്രി…
Read Moreമോദി കന്നഡിഗരുടെ അന്നം മുടക്കും ; സിദ്ധരാമയ്യ
ബെംഗളൂരു: മോദി സർക്കാർ കർണാടകയിലെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ പ്രഖ്യാപിച്ച ‘അന്ന ഭാഗ്യ 2.0’ പദ്ധതിക്ക് വേണ്ട അരി നൽകാതെ കേന്ദ്രം തടസ്സം സൃഷ്ടിക്കുകയാണെന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ഓപ്പൺ മാർക്കറ്റ് സ്കീമിലൂടെ കർണാടകയ്ക്ക് അരി വിതരണം ചെയ്യുന്നതിൽ നിന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ കേന്ദ്രം വിലക്കിയതായും കർണാടക മുഖ്യമന്ത്രി ആരോപിച്ചു. എന്ത് കൊണ്ടാണു നരേന്ദ്രമോദിയും കർണാടക ബി.ജെ.പിയും അർഹരായ ആളുകൾക്ക് സൗജന്യ അരി നൽകുന്നത് എതിർക്കുന്നത്. എന്തുകൊണ്ടാണ് അവർ പാവപ്പെട്ടവരിൽ നിന്ന് ഭക്ഷണം തട്ടിയെടുക്കാൻ…
Read More