കർണാടക സിഇടി ഫലം; എഞ്ചിനീയറിംഗ് വിഭാഗത്തിൽ ആദ്യ 10 റാങ്കുകൾ നേടി ബെംഗളൂരുവിൽ നിന്നുള്ള വിദ്യാർത്ഥികൾ

ബെംഗളൂരു: കർണാടക സിഇടി 2023 റാങ്കിംഗിൽ, എഞ്ചിനീയറിംഗ് വിഭാഗത്തിൽ ആധിപത്യം സ്ഥാപിച്ച് ബെംഗളൂരുവിൽ നിന്നുള്ള വിദ്യാർത്ഥികൾ. എഞ്ചിനീയറിംഗിലെ ആദ്യ 10 റാങ്കുകളിൽ എട്ടെണ്ണം നഗരത്തിലെ സ്കൂൾ വിദ്യാർത്ഥികളാണ് നേടിയിരിക്കുന്നത്. ഇത്തവണ വിജയം നേടിയതിൽ എല്ലാവരും ആൺകുട്ടികളാണ്.

ബെംഗളൂരുവിലെ ശ്രീ കുമാരൻസ് ചിൽഡ്രൻസ് ഹോമിലെ വിഘ്നേഷ് നടരാജ് കുമാർ കർണാടക സിഇടിയിലെ എഞ്ചിനീയറിംഗ് സ്ട്രീമിൽ 96.111% നേടി ഒന്നാം റാങ്ക് നേടി. വ്യാഴാഴ്ചയാണ് അതിന്റെ ഫല പ്രഖ്യാപനം ഉണ്ടായത്. ബെംഗളൂരു ആർവി പിയു കോളേജിലെ അർജുൻ കൃഷ്ണസ്വാമി, ഹുബ്ബള്ളി വിദ്യാനികേതൻ പിയു സയൻസ് കോളേജിലെ സമൃദ്ധ് ഷെട്ടി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നാലാം റാങ്കുള്ള ബല്ലാരിയിലെ ജിൻഡാൽ വിദ്യാ മന്ദിറിലെ സുമേധ് എസ്എസാണ് ആദ്യ പത്തിൽ ഇടം നേടിയ ബെംഗളൂരുവിന് പുറത്തുള്ള മറ്റൊരു വിദ്യാർത്ഥി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
[masterslider id="10"]

Related posts