ന്യൂഡൽഹി: രാജ്യത്ത് ഇന്ന് പുതിയ 7171 കേസുകൾ റിപ്പോർട്ട് ചെയ്തു. 40 പേർ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,31,508 ആയി ഉയർന്നു. ആകെ കേസുകളുടെ എണ്ണം 4.49 കോടിയായി. രാജ്യത്തെ സജീവമായ കേസുകൾ ഇപ്പോൾ മൊത്തം അണുബാധയുടെ 0.11 ശതമാനമാണ്. രോഗമുക്തരായവരുടെ എണ്ണം 4,43,56,693 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.18 ശതമാനമാണ്.
Read MoreMonth: April 2023
വിഷ പാമ്പ് പരാമർശത്തിൽ പ്രതികരണവുമായി മോദി
ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തനിക്കെതിരെ നടത്തിയ വിഷപാമ്പ് പ്രയോഗത്തിൽ കർണാടകയിലെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിദറിലെ ഹന്നാബാദിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് നരേന്ദ്ര മോദിയുടെ പ്രതികരണം. കോൺഗ്രസ് വീണ്ടും തന്നെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഓരോ തവണ എന്നെ അധിക്ഷേപിക്കുമ്പോഴും അവർ തന്നെയാണ് തകരുന്നത്. എന്നെ 91 തവണ അധിക്ഷേപിച്ചു. അവർ എന്നെ അധിക്ഷേപിക്കട്ടെ. എങ്കിലും ഞാൻ കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും മോദി പറഞ്ഞു. അംബേദ്കറെ പോലും അവർ അധിക്ഷേപിച്ചിട്ടുണ്ട് എന്നും…
Read Moreമായാവതി നഗരത്തിൽ പ്രചാരണത്തിനെത്തും
ബെംഗളൂരു: തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.എസ്.പി സ്ഥാനാർഥികൾക്കായി പാർട്ടി അധ്യക്ഷ മായാവതി പ്രചാരണത്തിനെത്തും. നഗരത്തിലെ പുലികേശി നഗർ, ഗാന്ധിനഗർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായാണ് മേയ് അഞ്ചിന് മായാവതി നഗരത്തിൽ എത്തുക . പുലികേശി നഗറിലെ ബി.എസ്.പി സ്ഥാനാർത്ഥി ദളിത് നേതാവായ അഖണ്ഡ ശ്രീനിവാസ മൂർത്തി 2018ൽ സംസ്ഥാന റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയിച്ചയാളാണ്. എന്നാൽ, മണ്ഡലത്തിലെ ഡി.ജെ ഹള്ളി, കെ.ജി ഹള്ളി കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പശ്ചാത്തലത്തിൽ ടിക്കറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി പത്രിക നൽകിയ മൂർത്തി, പിന്നീട് ബി.എസ്.പിയിലേക്ക് മാറുകയാണുണ്ടായത്. അക്രമത്തിനും തീവെപ്പിനും വഴിവെച്ച പ്രവാചക നിന്ദ പോസ്റ്റിട്ടത്…
Read Moreതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിദ്ധരാമയ്യ കാറിൽ നിന്നും വീണു
ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തുറന്നിട്ട കാറില്‍ കയറി ജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ ശ്രമിച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിജയനഗരയിലെ യാത്രയ്ക്കിടെ വീണു. കാറിന്റെ തുറന്നിട്ട മുന്‍ വശത്തെ ഡോറില്‍ പിടിച്ച് നിന്ന് അഭിവാദ്യം ചെയ്യവെയാണ് സിദ്ധരാമയ്യക്ക് അടിതെറ്റിയത്. പെട്ടെന്ന് തന്നെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോസ്ഥര്‍ അദ്ദേഹത്തെ താങ്ങിപ്പിടിച്ചതിനാല്‍ നിലത്ത് വീണില്ല. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ, തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് വ്യക്കമാക്കി അദ്ദേഹം ട്വീറ്റ് ചെയ്തു. ‘പേടിക്കേണ്ടതില്ല, ഞാന്‍ സുഖമായിരിക്കുന്നു. കാറില്‍ കയറുന്നതിനിടെ കാല്‍ തെറ്റിയതാണ്’- അദ്ദേഹം ട്വീറ്റ് ചെയ്തു.
Read Moreബൈജൂസിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
ബെംഗളൂരു: ബൈജൂസ് ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിലാണ് ഇഡി സംഘം റെയ്ഡ് നടത്തിയതായി റിപ്പോർട്ട്. മൂന്ന് ഓഫീസുകളിൽ ആണ് റെയ്ഡ് നടത്തിയത്. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നതെന്നും നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തിട്ടുള്ളതായും അധികൃതർ അറിയിച്ചു.
Read Moreഅമിത് ഷായെയും യോഗി ആദിത്യനാഥിനെയും വിലക്കണമെന്ന് കോൺഗ്രസ്
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കർണാടക നിയമസഭാ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ന്യുനപക്ഷങ്ങൾക്കെതിരെ ഇരുവരും നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് ലക്ഷ്യമിട്ട് ഇരുവരും വ്യാജവും വർഗീയപരവുമായ പരാമർശങ്ങളാണ് നടത്തിയതെന്നും ഇത് അനുവദിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് പോലീസിൽ പരാതി നൽകിയിരുന്നു. പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും ശത്രുതയും വെറുപ്പും പ്രചരിപ്പിക്കുകയും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്തതായി ബംഗളൂരു ഹൈ…
Read Moreബഹിരാകാശത്ത് ചരിത്രം കുറിച്ച് യു.എ.ഇ സഞ്ചാരി
ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് പൗരനെന്ന നേട്ടം സ്വന്തമാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ആറര മണിക്കൂര്‍ അല്‍ നയാദി ചെലവഴിക്കും. നാസയുടെ ബഹിരാകാശ സഞ്ചാരി സ്റ്റീവ് ബോവനോപ്പം സുരക്ഷ വസ്ത്രങ്ങൾ അണിഞ്ഞാണ് നെയാദി സ്പേസ് വാക്ക് നടത്തിയത്. നടത്തം ആറര മണിക്കൂർ നീണ്ടുനിന്നു. അറബികൾക്കായി പുതിയ ചരിത്രം എഴുതിയിരിക്കുകയാണെന്ന് സുൽത്താൻ ട്വീറ്റ് ചെയ്തു
Read Moreലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോര് ഇന്ന്
ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോര് ഇന്ന്. ചാമ്പ്യന്‍ഷിപ്പിലെ പതിനാലാം ഗെയിമില്‍ റഷ്യയുടെ ഇയാന്‍ നിപ്പോംനിഷിയും ചൈനയുടെ ലാങ് ലിറനും തമ്മിലാണ് മത്സരം. നിലവില്‍ ഇരുവര്‍ക്കും ആറര പോയിന്റാണുള്ളത്. ജയിക്കുന്നവര്‍ ചാമ്പ്യന്‍മാരാകും. മത്സരം സമനിലയിലായാല്‍ ലോകചാമ്പ്യനെ കണ്ടെത്താന്‍ ടൈ ബ്രേക്കര്‍ വേണ്ടിവരും. പന്ത്രണ്ടാം ഗെയിമില്‍ വിജയിച്ചതോടെയാണ് ഡിങ് ലിറന്‍ നിപ്പോംനിഷിക്കൊപ്പമെത്തിയത്. വൈകിട്ട് മൂന്നിന് കസാക്കിസ്ഥാനിലെ അസ്താനയില്‍ ഹോട്ടല്‍ സെന്റ് റെജിസിലാണ് മത്സരം.
Read Moreഅപകീര്‍ത്തി കേസ്; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഇന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ
ഗുജറാത്ത്: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. പുതിയ ബെഞ്ചാണ് രാഹുലിന്റെ ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി. ജസ്റ്റിസ് ഗീതാ ഗോപിനാഥായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് രജിസ്ട്രാന്‍ വഴി ചീഫ് ജസ്റ്റിസിനെ അറിയിച്ച് ജസ്റ്റിസ് പിന്മാറുകയായിരുന്നു. 2019ല്‍ രാഹുല്‍ കോലാറില്‍ പ്രസംഗിക്കുന്നതിനിടെ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് കേസ്. സൂറത്ത് കോടതിയുടെ ശിക്ഷാവിധി താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന തന്റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത്…
Read Moreഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. വൈകീട്ട് 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് പോരാട്ടം. പോയിന്റ് പട്ടികയില്‍ ഗുജറാത്ത് രണ്ടാം സ്ഥാനത്തും കൊല്‍ക്കത്ത ഏഴാം സ്ഥാനത്തുമാണ്. അതേസമയം പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഹൈദരാബാദും ഡല്‍ഹിയും.
Read More