മായാവതി നഗരത്തിൽ പ്രചാരണത്തിനെത്തും 

ബെംഗളൂരു: തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.എസ്.പി സ്ഥാനാർഥികൾക്കായി പാർട്ടി അധ്യക്ഷ മായാവതി പ്രചാരണത്തിനെത്തും. നഗരത്തിലെ പുലികേശി നഗർ, ഗാന്ധിനഗർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായാണ് മേയ് അഞ്ചിന് മായാവതി നഗരത്തിൽ എത്തുക . പുലികേശി നഗറിലെ ബി.എസ്.പി സ്ഥാനാർത്ഥി ദളിത് നേതാവായ അഖണ്ഡ ശ്രീനിവാസ മൂർത്തി 2018ൽ സംസ്ഥാന റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയിച്ചയാളാണ്. എന്നാൽ, മണ്ഡലത്തിലെ ഡി.ജെ ഹള്ളി, കെ.ജി ഹള്ളി കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പശ്ചാത്തലത്തിൽ ടിക്കറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി പത്രിക നൽകിയ മൂർത്തി, പിന്നീട് ബി.എസ്.പിയിലേക്ക് മാറുകയാണുണ്ടായത്. അക്രമത്തിനും തീവെപ്പിനും വഴിവെച്ച പ്രവാചക നിന്ദ പോസ്റ്റിട്ടത്…

Read More
Click Here to Follow Us