പിയു വിദ്യാർഥിനിയെ ചവിട്ടികൊന്ന കാട്ടാനയെ വനംവകുപ്പ് പിടികൂടി

ന്യാമതി താലൂക്കിൽ കഴിഞ്ഞയാഴ്ച കൗമാരക്കാരിയെ കൊന്ന കാട്ടാനയെ പരിശീലനം ലഭിച്ച ആനകളുടെ സഹായത്തോടെ പിടികൂടുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വിജയിച്ചു. കാട്ടാനയെ പിടികൂടാനുള്ള യാത്രയ്ക്കിടെ മുതുകിന് പരിക്കേറ്റ സക്രെബൈലു ആന ക്യാമ്പ് വെറ്ററിനറി ഓഫീസർ വിനയ് കുമാർ എസ് ശിവമോഗ സിറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗ, ഹൊലാൽകെരെ എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞയാഴ്ച ചാനൻഗിരി താലൂക്കിലെ സോമലാപുര ഗ്രാമത്തിലേക്ക് ആന ഇടഞ്ഞിരുന്നു. അമ്മയ്‌ക്കൊപ്പം കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് രണ്ടാം പിയു വിദ്യാർഥിനി കവനയെ ചവിട്ടിക്കൊന്നത്. പരിശീലനം ലഭിച്ച ആനകളായ ഭാനുമതി, ബഹദ്ദൂർ,…

Read More

മഅദനിക്ക് കേരളത്തിലേക്ക് പോകാം

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. രോഗബാധിതനായ പിതാവിനെ കാണാനാണ് അനുമതി നല്‍കിയത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള മഅദനിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി മദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കിയത് . ആയുര്‍വേദ ചികിത്സ അനിവാര്യമാണെന്നും പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണണമെന്നും. ബംഗലൂരു സ്ഫോടനക്കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കര്‍ണാടക പൊലീസ് അനുഗമിക്കണമെന്നും കേരള പൊലീസ് മറ്റ്…

Read More

കേരളത്തിലേക്ക് നന്ദിനി പാൽ വില്‍ക്കാന്‍ ശ്രമിച്ച് കർണാടക; പ്രതിഷേധിച്ച് മില്‍മ

കൊച്ചി: കേരളത്തില്‍ ഔട്‌ലെറ്റ്‌ തുടങ്ങാനുളള കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മില്‍മ.കര്‍ണാടക മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് കീഴിലുളള നന്ദിനി മഞ്ചേരിയിലും കൊച്ചിയിലും പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാന്‍ ഔട്‌ലെറ്റുകള്‍ തുടങ്ങിയതാണ് മില്‍മയെ ചൊടിപ്പിച്ചത്. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്ന് പാല് വാങ്ങുന്നത് പുനഃപരിശോധിക്കുന്നത് അടക്കമുളള കാര്യങ്ങള്‍ പരിഗണനയിലുളളതായി മില്‍മ ചെയര്‍മാന്‍ എം എസ് മണി പറഞ്ഞു. കര്‍ഷകരെ അണിനിരത്തി ഈ നീക്കം ചെറുക്കുന്ന കാര്യവും മില്‍മയുടെ പരിഗണനയിലുണ്ട്. കര്‍ണാടകയെ എതിര്‍പ്പ് അറിയിച്ച്‌ മില്‍മ കേന്ദ്ര ക്ഷീര വികസന ബോര്‍ഡിലും പരാതി നല്‍കിയിട്ടുണ്ട്.കേരളത്തില്‍…

Read More

പത്ത് ദിവസത്തിന് ശേഷം ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തി

ബെംഗളൂരു: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കർണാടകയിൽ നിന്ന് പോലീസ് കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമാണ് ഷാഫിയെ കണ്ടെത്തിയത്. കർണാടകയിൽ എവിടെ വച്ചാണ് ഇയാളെ കണ്ടെത്തിയതെന്ന വിവരം അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. പത്ത് ദിവസത്തോളമായി ഷാഫിയെ കാണാതായിട്ട്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഷാഫിയുടെ ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നു കളയുകയായിരുന്നു. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. …

Read More

നാമനിർദേശ പത്രിക സമർപ്പിച്ച് ഡി.കെ ശിവകുമാർ

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിൽ കനകാപുര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച് പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ  പത്രിക സമർപ്പിക്കുന്നതിന് മുമ്പായി കനകാപുരയിൽ വൻ റാലി സംഘടിപ്പിച്ചു. 150 സീറ്റുകളിലേറെ നേടി അധികാരത്തിൽ എത്തുമെന്ന് ഡി.കെ. ശിവകുമാർ അവകാശപ്പെട്ടു. നിരവധി പേർ കോൺഗ്രസ്‌ ഭാഗമാവാൻ താല്പര്യം പ്രകടി പ്പിച്ചെങ്കിലും രാഷ്ട്രീയ ഇടം ഒരുക്കാൻ സാഹചര്യമില്ലാത്തതിനാൽ ഇത് നടന്നില്ലെന്ന് ശിവകുമാർ പറഞ്ഞു. അഴിമതി നിറഞ്ഞ ബിജെപിയുടെ ദുർഭരണത്തെ ദിവസങ്ങൾക്കുള്ളിൽ ജനം തുടച്ചുനീക്കുമെന്നും ജഗദീഷ് ഷെട്ടാർ അടക്കമുള്ള നേതാക്കളെ സ്വാഗതം ചെയ്യുന്നതായും ശിവകുമാർ പ്രസ്താവിച്ചു.

Read More

മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. പത്ത് സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇനിയും രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കാൻ ബാക്കിയുള്ളത്. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാറിനെതിരെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തെങ്കിൻഗെ മത്സരിക്കും. മഹാദേവപുര മണ്ഡലത്തിൽ സിറ്റിംഗ് തിരഞ്ഞെടുത്ത അരവിന്ദ് ലിംബാവലിയുടെ ഭാര്യ മഞ്ജുള മത്സരിക്കും. മാൻവി, ഷിമോഗ മണ്ഡലങ്ങളിലാണ് ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പയുടെ മണ്ഡലമാണ് ഷിമോഗ. ഈശ്വരപ്പയുടെ മകൻ കാന്തേഷിന് ഷിമോഗ…

Read More

സംസ്ഥാനത്തേക്ക് ഹെലികോപ്റ്ററില്‍ വന്‍ തുക അടങ്ങിയ ബാഗ് എത്തിച്ചെന്ന് ആരോപണം

ബെംഗളൂരു:തമിഴ്‌നാട് ബിജെപി അധ്യക്ഷനും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ സഹചുമതലക്കാരനുമായ കെ അണ്ണാമലൈ ഉഡുപ്പിയില്‍ ഇറങ്ങിയ ഹെലികോപ്റ്ററില്‍ വന്‍ തുക അടങ്ങിയ ബാഗ് എത്തിച്ചെന്ന് ആരോപണം. ഇക്കാര്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായും കൗപ്പ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനയ് കുമാര്‍ പറഞ്ഞു. ഉഡുപ്പി കോണ്‍ഗ്രസ് ഭവനില്‍ പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടും. കഴിഞ്ഞ തവണ തീരദേശ ജില്ലകളില്‍ വ്യാജ നല്‍കി ബിജെപി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

സംസ്ഥാനത്തെ പാൽ വിവാദത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി 

ബെംഗളൂരു: സംസ്ഥാനത്ത് പുകയുന്ന പാൽ രാഷ്ട്രീയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. നിലവിൽ കർണാടകയിൽ അമുൽ ബ്രാൻഡിന് എതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടയിലാണ് ‘നന്ദിനി’യെ പിന്തുണച്ച് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. ഗുജറാത്തിലെ അമുൽ, കർണാടകയിൽ എത്തിയതു സംസ്ഥാനത്തെ പാൽ ബ്രാൻഡായ നന്ദിനിക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയാണു വിവാദം. കോലാറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണു ബെംഗളൂരു ജെപി നഗറിലെ നന്ദിനി ഔട്ട്‌ലേറ്റ് രാഹുൽ സന്ദർശിച്ചത്. പാർലറിൽ നിന്ന് നന്ദിനി ഐസ്ക്രീം രാഹുൽ ആസ്വദിച്ചു കഴിച്ചു. ‘കർണ്ണാടകയുടെ അഭിമാനം- നന്ദിനിയാണ് ഏറ്റവും നല്ലത്’ എന്ന് ചിത്രത്തോടൊപ്പം…

Read More

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടത്തിന് മിനിറ്റുകൾ മാത്രം 

ചെന്നൈ: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിന് ഇനി മിനിറ്റുകൾ മാത്രം. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരങ്ങളായ എം എസ് ധോണിയും വീരാട് കോലിയും ഇന്ന് പരസ്പരം കൊമ്പുകോര്‍ക്കുന്ന നിമിഷങ്ങള്‍ക്കായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. 7.30 മുതല്‍ ചെന്നൈ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ ആറ്, ഏഴ് സ്ഥാനങ്ങളിലാണ് ക്രമപ്രകാരം ചെന്നൈ, ബെംഗളൂരു ടീമുകള്‍ നിലവിലുള്ളത്. മത്സരത്തില്‍ ജയിക്കുന്നവര്‍ ആദ്യ നാലില്‍ ഇടം നേടും. നേരത്തെ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ 19 തവണയും ചെന്നൈക്കൊപ്പമായിരുന്നു…

Read More

ഹിജാബ്, ഹലാൽ വിവാദം അനാവശ്യം ; യെദ്യൂരപ്പ

ബെംഗളൂരു: ഹിജാബ്, ഹലാല്‍ ഉല്‍പന്ന വിവാദങ്ങള്‍ അനാവശ്യമായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ്.യെദ്യൂരപ്പ. ഹിന്ദുക്കളും മുസ്‍ളീങ്ങളും സഹോദരന്മാരെ പോലെ ജീവിക്കണം. വിഷയത്തിന്റെ തുടക്കം മുതല്‍ തനിക്ക് ഇതേ നിലപാടായിരുന്നെന്നും ഇത്തരം കാര്യങ്ങളെ പിന്തുണക്കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി. മുസ്‍ലിം സംഘടനകളുടെ പരിപാടികളില്‍ ക്ഷണിച്ചിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പങ്കെടുക്കാതിരുന്നതിനെയും യെദ്യൂരപ്പ വിമര്‍ശിച്ചു. ക്രിസ്ത്യന്‍, മുസ്‍ലിം സംഘടനകളുടെ പരിപാടിയില്‍ ഞാന്‍ പോകാറുണ്ട്. ബസവരാജ് ബൊമ്മെയും പോകാറുണ്ടായിരുന്നു. അവര്‍ ക്ഷണിച്ചതാണെങ്കില്‍ അദ്ദേഹം പങ്കെടുക്കണമായിരുന്നു. ഇത്തരം പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും യെദ്യൂരപ്പ ചൂണ്ടിക്കാട്ടി. സീറ്റിനെ ചൊല്ലിയുള്ള ബി.ജെ.പിയിലെ…

Read More
Click Here to Follow Us