ബെംഗളൂരു: പാര്‍ട്ടി വിട്ട ജഗദീഷ് ഷെട്ടാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ നേതാവ് ജെ.പി നഡ്ഡയും വലിയ പദവി വാഗ്ദാനം ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പാര്‍ട്ടിയില്‍ വലിയ പ്രാധാന്യമുള്ള മുതിര്‍ന്ന നേതാവാണ് ജഗദീഷ് ഷെട്ടാര്‍. ഡല്‍ഹിയില്‍ നദ്ദയും അമിത് ഷായും ഷെട്ടാര്‍ക്ക് വലിയ പദവി വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹം പാര്‍ട്ടിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എല്ലാം നല്ലതായി പര്യവസാനിക്കുമായിരുന്നു.’-ബസവരാജ് ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു.
Read MoreMonth: April 2023
കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഷെട്ടാർ
ബെംഗളൂരു: കോണ്‍ഗ്രസ് നേതാക്കളുമായി കൂടി കാഴ്ച നടത്തി ജഗദീഷ് ഷെട്ടര്‍. ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നീ നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് ജഗദീഷ് ഷെട്ടര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയാണ് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ രാജി പ്രഖ്യാപിച്ചത്. ഇന്നലെ അര്‍ധരാത്രിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ രാത്രിയില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് പോയത്.
Read Moreഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് പോരാട്ടം
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് പോരാട്ടം. വിജയവഴിയില്‍ തിരിച്ചെത്താന്‍ ചെന്നൈ ഇറങ്ങുമ്പോള്‍ അവസാന മത്സരത്തിലെ ജയം തുടരുകയാവും ബാംഗ്ലൂര്‍ ലക്ഷ്യമിടുന്നത്. നാല് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച് ഇരുടീമുകളും ഒപ്പത്തിനൊപ്പം. വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് നല്‍കുന്ന മികച്ച തുടക്കം ആര്‍സിബി ഇന്നിംഗ്‌സില്‍ നിര്‍ണായകം. മാക്‌സ്‌വെല്ലും ഷഹബാസ് അഹമ്മദും ഉള്‍പ്പെടെ മധ്യനിരയില്‍ ഫോം കണ്ടെത്തുന്നത് ടീമിന് കരുത്താണ്. ഹസരങ്ക ടീമിനൊപ്പം ചേര്‍ന്നത് ആര്‍സിബിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പര്‍നലും സിറാജും വിക്കറ്റ് കണ്ടെത്തുന്നതും ആശ്വാസമാണ്. അതേസമയം ഋതുരാജ് ഗെയ്ക്വാദും ഡെവോണ്‍ കോണ്‍വേയും നല്‍കുന്ന…
Read Moreവല്ലഭന് പുല്ലും ആയുധം; തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന് ബട്ടർ ദോശ
ബെംഗളൂരു: ജനങ്ങളെ വോട്ടുചെയ്യിക്കുന്നതിനുള്ള ബോധവത്കരണത്തിനായി വേറിട്ട രീതി കണ്ടെത്തിയിരിക്കുകയാണ് ദാവണഗെരെ ജില്ലാ ഭരണകൂടം. പലരും പല വിധത്തിലുള്ള വഴികൾ തിരഞ്ഞെടുത്തപ്പോൾ ഇവിടെ പ്രശസ്തമായ ‘ദാവണഗെരെ ബട്ടർ ദോശ’ യാണ് ബോധവത്കരണത്തിനായി ഉപയോഗിക്കുന്നത്. നല്ല ചൂടുള്ള വലിയ ദോശക്കല്ലിൽ ദോശമാവ് ഉപയോഗിച്ച് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്ന വാചകങ്ങൾ എഴുതുകയാണ് ഉദ്യോഗസ്ഥർ. ദാവണഗെരെ സിറ്റിയിലെ രാം ആൻഡ് കോ സർക്കിളിലാണ് വെള്ളിയാഴ്ച ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഈ രീതിയിൽ ബോധവത്കരണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
Read Moreഏപ്രിൽ 19-ന് പത്രിക നൽകാൻ ഒരുങ്ങി സിദ്ധരാമയ്യ
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ വരുണ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ 19-ന് പത്രിക സമർപ്പിക്കും. മൂന്നാംതവണയാണ് സിദ്ധരാമയ്യ വരുണയിൽനിന്ന് മത്സരിക്കുന്നത്. 2008, 2013 വർഷങ്ങളിൽ നടന്ന ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിൽ സിദ്ധരാമയ്യ വിജയിച്ചിരുന്നു. വീണ്ടുമൊരിക്കൽക്കൂടി മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ടിരിക്കുന്ന സിദ്ധരാമയ്യ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. തനിക്കെതിരേ ആര് മത്സരിച്ചാലും താൻതന്നെ വിജയിക്കുമെന്ന് സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങളിൽ തനിക്ക് വിശ്വാസമുണ്ട്. എതിരാളിയെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. തന്റെ ജയം വരുണയിലെ ജനം തീരുമാനിച്ചുകഴിഞ്ഞെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. അതേസമയം, കോലാറിൽനിന്ന് മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് സിദ്ധരാമയ്യ…
Read Moreകേരളത്തിലെ വന്ദേഭാരത് മണ്ടത്തരം; വന്ദേഭാരത് എക്‌സ്പ്രസിനെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍
പാലക്കാട്: വന്ദേഭാരത് കേരളത്തില്‍ പ്രായോഗികമല്ലെന്നാണ് ഇ.ശ്രീധരന്‍ പറയുന്നത്. പബ്ലിസിറ്റിക്കും ഷോ കാണിക്കാനും പറയാം.നിലവിലെ ട്രാക്കില്‍ 90 കിലോമീറ്റര്‍ വേഗമേ ലഭിക്കൂ. 160 കിലോമീറ്റര്‍ വേഗമുള്ള ട്രെയിന്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുന്നത് വിഡ്ഡിത്തമാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീധരന്റെ പ്രതികരണം. നിലവിലെ ട്രാക്കില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗമേ കിട്ടൂ. വന്ദേ ഭാരതിനും ഇതേ വേഗമേ ലഭിക്കൂ എന്നും ശ്രീധരന്‍ പറഞ്ഞു
Read Moreകേരളത്തിലെ വന്ദേഭാരത് മംഗലുരു വരെ നീട്ടണം; കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് മംഗലുരു വരെ നീട്ടണമെന്നും റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈ- സ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ചു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സര്‍വീസില്‍ കാസര്‍കോടിനെ കൂടി ഉള്‍പ്പെടുത്തണമെന്നും കണക്ടിവിറ്റി പൂര്‍ണമാകാന്‍ മംഗലുരു വരെ സര്‍വീസ് നീട്ടണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ റെയില്‍ പാളങ്ങളുടെ വളവുകള്‍ നികത്തിയും സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തിയും വന്ദേഭാരതിന് പരമാവധി സ്പീഡില്‍ സര്‍വീസ് നടത്താനുള്ള…
Read Moreജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസിലേക്ക്: ബി.ജെ.പിക്ക് ഉണ്ടാകുന്നത് കനത്ത തിരിച്ചടി
ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി വിട്ട മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ബെംഗലൂരുവില്‍ രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഷെട്ടാറിനെ സ്വീകരിക്കും. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഷെട്ടാറിന്റെ പടിയിറക്കം. പോകരുതെന്ന് അമിത് ഷാ നേരിട്ട് സംസാരിച്ചിട്ടും അദ്ദേഹത്തിന്റെ മനംമാറിയില്ല.
Read Moreകേരളത്തിൽ വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണ ഒട്ടം ആരംഭിച്ചു
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണ ഒട്ടം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 5.10 ന് രുവനന്തപുറത്ത് നിന്നുമാണ് പുറപ്പെട്ടത്. പരീക്ഷണ ഓട്ടം കണ്ണൂര്‍വരെ നീളും.പരീക്ഷണ ഒട്ടത്തിൽ വന്ദേഭാരത് ട്രെയിനിന്റെ വേഗവും സുരക്ഷയും പരിശോധിക്കും. പരീക്ഷണയോട്ടത്തിന് ശേമാകും സമയക്രമം പ്രസിദ്ധീകരിക്കുക
Read Moreഐപിഎല്ല്: ഗുജറാത്തിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം
ഐപിഎല്ലിൽ ഗുജറാത്തിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം. മൂന്ന് വിക്കറ്റിനാണ് രാജസ്ഥാൻ ഗുജറാത്തിനെ തകർത്തത്. ക്യാപ്റ്റൻ സഞ്ചു സാംസന്റെയും ഹിറ്റ്മെയറുടെയും തകർപ്പൻ ബാറ്റിംഗ് ആണ് രാജ്യസ്ഥാന് ജയം ഒരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് രാജസ്ഥാന് മുന്നിൽ വെച്ചത് 178 റൺസിന്റെ വിജയ ലക്ഷ്യം. കഠിനമല്ലാത്ത ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാന്റെ തുടക്കം അത്ര റോയലല്ലായിരുന്നു. മുന്ന് ഓവർ പൂർത്തിയാകുന്നതിന് മുന്നേ ഓപ്പണർമാരായ ജയസ്വാളും ജോസ് ബട്ലറും പുറത്ത് . ഇംപാട് പ്ലെയർ ആയി എത്തിയ പടിക്കലും പരാഗും കൂടാരം കയറിയതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി.…
Read More