മഹാരാഷ്ട്ര: സര്‍ക്കാര്‍ പരിപാടിയില്‍ സൂര്യതാപമേറ്റ് പതിനൊന്ന് പേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന സര്‍ക്കാരിന്റെ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് സൂര്യാതാപമേറ്റത്. നവിമുംബൈയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എത്തിയ ചടങ്ങിലായിരുന്നു അപകടം. സാമൂഹിക പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരി എന്നറിയപ്പെടുന്ന ദത്താത്രേയ നാരായണ്‍ ധര്‍മ്മാധികാരിയെ ആദരിക്കുന്നതിനായാണ് നവി മുംബൈയിലെ ഖാര്‍ഘറിലെ തുറസായ ഗ്രൗണ്ടില്‍ ചടങ്ങ് സംഘടിപ്പിച്ചത്. ധര്‍മ്മാധികാരിയുടെ അനുയായികളും ശിഷ്യന്മാരുമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. രാവിലെ 11.30 മുതല്‍ 1.30 വരെയായിരുന്നു ചടങ്ങ്. ലക്ഷക്കണക്കിന്…
Read MoreMonth: April 2023
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തി തെരഞ്ഞെടുപ്പ് സത്യവാങ്മൂലം
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിക്ക് 49.70 കോടി രൂപയുടെ ആസ്തി ഉണ്ടെന്ന് ഹാവേരി ജില്ലയിലെ ഷിഗ്ഗാവ് മണ്ഡലത്തിൽ നിന്ന് മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ശനിയാഴ്ച റിട്ടേണിംഗ് ഓഫീസർ മുമ്പാകെ സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലം വെളിപ്പെടുത്തി. 5.98 കോടിയുടെ ജംഗമ സ്വത്തുക്കളും ഹിന്ദു അവിഭക്ത കുടുംബത്തിൽ നിന്ന് 1.57 കോടി രൂപയും അദ്ദേഹത്തിന് ലഭിച്ചതായി നിക്ഷേപ വിശദാംശങ്ങൾ വ്യക്തമാക്കുന്നു. ഭാര്യ ചന്നമ്മ 1.14 കോടിയും മകൾ അദിതി 1.12 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. മകൻ ഭരത് ബൊമ്മൈ പിതാവിനെ ആശ്രയിക്കാത്തതിനാൽ നിക്ഷേപത്തിന്റെ…
Read Moreബെംഗളൂരുവിനെ മെരുക്കിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്
കോഴിക്കോട്: പിന്നിട്ടുനിന്നശേഷം ഐഎസ്‌എൽ റണ്ണറപ്പായ ബംഗളൂരു എഫ്‌സിയെ സമനിലയിൽ പിടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. സൂപ്പർ കപ്പ് ഫുട്‌ബോളിൽ 1–1ന് ബംഗളൂരുവിനെ കുരുക്കി. കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്‌റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ആദ്യപകുതിയിൽ റോയ് കൃഷ്ണയിലൂടെ ബംഗളൂരു മുന്നിലെത്തിയപ്പോൾ രണ്ടാം പകുതിയിൽ ക്യാപ്‌റ്റൻ ദിമിത്രിയോസ് ഡയമന്റാകോസ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില കണ്ടെത്തി. എ ഗ്രൂപ്പിൽ ഒന്നുവീതം ജയവും തോൽവിയും സമനിലയും ഉൾപ്പെടെ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്ത് അവസാനിപ്പിച്ചു ബ്ലാസ്‌റ്റേഴ്‌സ്. സെമി ഫൈനലിൽ എത്താനായില്ല.
Read Moreമരണം കഴിഞ്ഞ് 24 മണിക്കൂര്‍; മൃതദേഹം മാറ്റാന്‍ കഴിഞ്ഞിട്ടില്ല, താനും മകളും ഫ്‌ലാറ്റിന്റെ ബേസ്‌മെന്റില്‍ ഭയന്നു കഴിയുന്നു; സഹായം അഭ്യര്‍ത്ഥിച്ച് ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ
കൊച്ചി: ഇന്ത്യയില്‍ നിന്ന് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ. കണ്ണൂർ ജില്ലയിലെ ആലക്കോട് നിവാസിയായ ആൽബർട്ട് സംഘർഷത്തിനിടയിൽ വെടിയേറ്റ് മരിച്ചതായാണ് വിവരം ലഭിച്ചിട്ടുള്ളത്. 50 വയസ്സായിരുന്നു. വിമുക്തഭടനായ ആൽബർട്ട് സുഡാനിൽ സൈനിക വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ’24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഫ്‌ലാറ്റില്‍ നിന്ന് മൃതദേഹം മാറ്റാന്‍ സാധിച്ചിട്ടില്ല. മകളുമായി ഫ്‌ലാറ്റിന്റെ ബേസ്‌മെന്റില്‍ ഭയന്നു കഴിയുകയാണ്. ആല്ബര്‍ട്ടിന്റെ സുഹൃത്തിന്റെ റൂമിലാണ് രാത്രിയില്‍ തങ്ങിയത്. എന്നാല്‍ അവിടെ സുരക്ഷിതമല്ലാത്തതിനാല്‍ അവിടെനിന്ന് മാറി ഫ്‌ലാറ്റിന്റെ ബേസ്‌മെന്റിലാണ് ഇപ്പോള്‍ കഴിയുന്നത്.…
Read Moreഎലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാറൂഖ് സെയ്ഫിയ്ക്കെതിരെ യു.എ.പി.എ ചുമത്തി
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ യു.എ.പി.എ ചുമത്തി. കോഴിക്കോട് സി.ജെ.എം കോടതിയിലാണ് യു.എ.പി.എചുമത്തിയുള്ള റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്. കേസിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. തുടക്കം മുതൽ തീവ്രവാദബന്ധം സംശയിക്കപ്പെട്ടിരുന്ന എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ അക്കാര്യം സ്ഥിരീകരിക്കുക കൂടിയാണ് യു.എ.പി.എ ചുമത്തിയതോടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തോളമായി പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ഷാറൂഖ് സെയ്ഫിയെ ചൊവ്വാഴ്ച തിരികെ കോടതിയിൽ ഹാജരാക്കാൻ ഇരിക്കുകയാണ് അന്വേഷണസംഘം യു.എ.പി.എ ചുമത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തിരികെ കോടതിയിൽ എത്തിക്കുന്നതിന് മുന്നോടിയായി തന്നെ…
Read Moreഷെട്ടാറിന്റെ രാജിയിൽ വിശദീകരണവുമായി ബിജെപി
ബെംഗളൂരു:ബി.ജെ.പിയിൽ നിന്നും രാജിവെച്ച കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് നിരവധി പാർട്ടി ഓഫറുകൾ നൽകിയിരുന്നതായി ബി.ജെ.പി. ജഗദീഷ് ഷെട്ടാർ എം.എൽ.എ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ബി.ജെ.പി രംഗത്തെത്തിയത്. പാർട്ടിയുടെ ഉന്നത നേതൃത്വവുമായി നിരന്തരം പാർട്ടി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. പാർട്ടി നിരവധി ഓഫറുകൾ നൽകിയിരുന്നു. ഷെട്ടാറിൻറെ ബന്ധുവിന് കർണാടക തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് വാഗ്ദാനം ചെയ്തു. ഇതിന് പുറമേ ഗവർണർ പദവിയോ പാർട്ടിയിൽ ഒരു വലിയ സ്ഥാനമോ തിരഞ്ഞെടുക്കാനുള്ള ഓപ്പണും അനുവദിച്ചിരുന്നെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.…
Read Moreജഗദീഷ് ഷെട്ടാർ ബിജെപി യിൽ നിന്നും രാജിവച്ചു
ബെംഗളൂരു:ജഗദീഷ് ഷെട്ടാർ ബിജെപിയിൽ നിന്നും കർണാടക നിയമസഭയിൽ നിന്നും രാജിവെച്ചു, തീരുമാനം ദൗർഭാഗ്യകരമെന്നും ഷെട്ടാറിന്റെ രാജി ഹുബ്ബാലി-ധാർവാഡ് മേഖലയിലെ പാർട്ടിയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി എംഎൽഎയുമായ ജഗദീഷ് ഷെട്ടാർ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നിന്നും പേര് മാറ്റിനിർത്തുന്നതിൽ മനംനൊന്ത് കർണാടക നിയമസഭാംഗത്വത്തിൽ നിന്ന് ഞായറാഴ്ച രാജിവച്ചു. ഞാൻ എം.എൽ.എ സ്ഥാനം രാജിവെക്കാൻ പോകുകയാണ്, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കും. സ്വതന്ത്രമായി മത്സരിക്കണമോ അതോ പാർട്ടിയുമായി മത്സരിക്കണമോ എന്ന് പിന്നീട് ഞാൻ തീരുമാനിക്കും,” ജഗദീഷ് ഷെട്ടാർ ഹുബ്ബാലിയിൽ…
Read Moreകോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തി വാഗ്ദാനങ്ങൾ പാലിക്കും ; രാഹുൽ ഗാന്ധി
ബെംഗളൂരു:ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെടാന്‍ കാരണമായ പ്രസംഗം നടത്തിയ കോലാറില്‍ എത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദാനിയെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തന്നെ അനുവദിക്കുന്നില്ല. അദാനിയെ കുറിച്ച് മോദി സര്‍ക്കാരിനോട് ചോദിക്കുമ്പോള്‍ പാര്‍ലമെന്റിലെ മൈക്ക് ഓഫാക്കുകയാണ് ചെയ്യുന്നത്. ഞാന്‍ ഇതേ കുറിച്ച് സ്പീക്കറോട് ചോദിക്കുമ്പോള്‍ അദ്ദേഹം ചിരിക്കുകയാണ് ചെയ്യുന്നത്. അദാനിയെ കുറിച്ച് സംസാരിക്കാന്‍…
Read Moreഹിജാബിട്ട പെൺകുട്ടികൾ തീവ്രവാദികളെന്ന് വിളിച്ച യശ്പാൽ സുവർണയ്ക്ക് സീറ്റ് നൽകിയത് വിവാദത്തിലേക്ക്
ബെംഗളൂരു:ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച യശ്പാല്‍ സുവര്‍ണക്ക് ബി.ജെ.പിയുടെ പ്രത്യുപകാരമെന്ന് പരിഹാസം. നിയമസഭ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി സീറ്റ് നല്‍കിയാണ് യശ്പാലിനോടുള്ള ‘കടപ്പാട്’ ബി.ജെ.പി പ്രകടിപ്പിച്ചതെന്ന് ആക്ഷേപം. ഹിജാബ് വിലക്കിനെതിരെ ഉഡുപ്പിയിലാണ് വലിയ പ്രതിഷേധങ്ങള്‍ നടന്നത്. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തുടക്കമിട്ട സിറ്റിങ് എം.എല്‍.എ രഘുപതി ഭട്ടിനെ ഒഴിവാക്കിയാണ് സുവര്‍ണക്ക് ബി.ജെ.പി അവസരം നല്‍കിയത്. പാര്‍ട്ടി നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് രഘുപതി ഭട്ട് ഉന്നയിച്ചത്. ഹിജാബ് വിവാദത്തിന്‍റെ പ്രഭവകേന്ദ്രമായ ഉഡുപ്പി ഗവ. പി.യു ഗേള്‍സ് കോളജിലെ ഡെവലപ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്…
Read Moreദളിത് പെൺകുട്ടിയെ വിവാഹം ചെയ്ത മകനെ പിതാവ് വെട്ടിക്കൊന്നു
ചെന്നൈ: ദളിത് യുവതിയെ വിവാഹം ചെയ്ത മകനെയും ഭാര്യയെയും പിതാവ് കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ അരുണാപതി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സുഭാഷ്(25), അമ്മ കണ്ണമ്മാള്‍(65) എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്‍റെ ഭാര്യയും മുത്തശിയും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സുഭാഷിന്‍റെ അച്ഛന്‍ ദണ്ഡപാണിയാണ് കേസിലെ പ്രതി. മാര്‍ച്ചില്‍ അനുസൂയ എന്ന ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച സുഭാഷ് വീട്ടില്‍ നിന്നുമിറങ്ങി പോയിരുന്നു. തിരുപ്പൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രതി ദണ്ഡപാണി വെള്ളിയാഴ്ചയാണ് തന്‍റെ ഗ്രാമമായ അരുണാപതിയിലേക്ക് മടങ്ങിയത്. സുഭാഷിനൊട് ഭാര്യയോടൊപ്പം വീട്ടിലേക്ക് വരാന്‍ പറയാന്‍…
Read More