ബെംഗളൂരു: തനിക്ക് സീറ്റ് നിഷേധിച്ചാല്‍ വോട്ട് മറിക്കുമെന്ന പരോക്ഷ ഭീഷണിയുമായി മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍. ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ തനിക്ക് സീറ്റ് വേണം എന്നാണ് ജഗദീഷ് ഷെട്ടാര്‍ ആവര്‍ത്തിച്ച് പറയുന്നത്. തനിക്ക് മത്സരിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്ത് 20 മുതല്‍ 25 വരെ സീറ്റുകളില്‍ തിരിച്ചടിയുണ്ടാകും എന്നാണ് ജഗദീഷ് ഷെട്ടാറുടെ ഭീഷണി. അടുത്ത നടപടി തീരുമാനിക്കാന്‍ ഞായറാഴ്ച വരെ കാത്തിരിക്കും. സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനം ഉടൻ ഉണ്ടാകും എന്നാണ് കരുതുന്നത്. അത് വരെ കാത്തിരിക്കാന്‍…
Read MoreMonth: April 2023
കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ് സി യും വീണ്ടും നേർക്കു നേർ
കോഴിക്കോട്: ഐ.എസ്.എല്ലിലെ വിവാദമത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്.സിയും വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നു. സൂപ്പര്‍കപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരമാണ് ഇരുടീമുകളുടേയും ബലാബലത്തിന് വേദിയാകുന്നത്. രാത്രി 8.30ന് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ആവേശപോരാട്ടം നടക്കുക. സൂപ്പര്‍കപ്പ് സെമിബെര്‍ത്ത് ഉറപ്പിക്കാന്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ മത്സരം തീപാറുമെന്നുറപ്പാണ്. ബെംഗളൂരു നിലവില്‍ നാല്‌പോയന്റുമായി പട്ടികയില്‍ ഒന്നാമതാണ്. ബ്ലാസ്റ്റേഴ്‌സിന് മൂന്ന് പോയന്റാണ്.
Read Moreനടൻ ചേതൻ അഹിംസയുടെ ഒസിഐ കാർഡ് റദ്ദാക്കി
ബെംഗളൂരു: അറസ്റ്റിലായ കന്നഡ നടന്‍ ചേതന്‍ കുമാര്‍ അഹിംസയുടെ ഇന്ത്യയുടെ വിദേശ പൗരത്വം (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഹിന്ദുത്വത്തെക്കുറിച്ച് വിദ്വേഷപരാമര്‍ശം നടത്തിയതിനാണ് ഇദ്ദേഹത്തെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ജാമ്യത്തിലുള്ള നടന്‍ ‘ഇന്നലെ, അംബേദ്കര്‍ ജയന്തി ദിനത്തില്‍ എന്റെ ഒസിഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.’ എന്ന് ട്വീറ്റ് ചെയ്തു. ഹിന്ദുത്വ എന്ന ആശയം നുണകളാല്‍ കെട്ടിപ്പടുത്തതാണെന്ന നടന്റെ പരാമര്‍ശം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചേതന്‍ കുമാറിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreനടൻ ചേതന്‍ അഹിംസയുടെ ഒസിഐ കാര്‍ഡ് റദ്ദാക്കി കേന്ദ്രം
ബെംഗളൂരു: അറസ്റ്റിലായ കന്നഡ നടന്‍ ചേതന്‍ കുമാര്‍ അഹിംസയുടെ ഇന്ത്യയുടെ വിദേശ പൗരത്വം (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ -ഒസിഐ) റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഹിന്ദുത്വത്തെക്കുറിച്ച് വിദ്വേഷപരാമര്‍ശം നടത്തിയതിനാണ് ഇദ്ദേഹത്തെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ജാമ്യത്തിലുള്ള നടന്‍ ‘ഇന്നലെ, അംബേദ്കര്‍ ജയന്തി ദിനത്തില്‍ എന്റെ ഒസിഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.’ എന്ന് ട്വീറ്റ് ചെയ്തു ഹിന്ദുത്വ എന്ന ആശയം നുണകളാല്‍ കെട്ടിപ്പടുത്തതാണെന്ന നടന്റെ പരാമര്‍ശം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചേതന്‍ കുമാറിനെ ബെംഗളൂരു പോലീസ് അറസ്റ്റ്…
Read Moreകെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്പതികളടക്കം 16 പേര്‍ മരിച്ചു
ദുബൈ ദേരയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്പതികളടക്കം 16 പേര്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ്, ഭാര്യ ജിഷി എന്നിവരാണ് മരിച്ചത്. നാല് ഇന്ത്യക്കാരും പത്ത് പാകിസ്ഥാന്‍ സ്വദേശികളും രണ്ട് ആഫ്രിക്കന്‍ സ്വദേശികളുമാണ് മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റവരെ ദുബൈ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദെയ്‌റ ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചക്കാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് റിജേഷിന്റെയും ജിഷിയുടെയും മുറിയിലേക്ക് പുക പടരുകയായിരുന്നു. ഇത് ശ്വസിച്ചാണ് ഇരുവരും മരിച്ചത്.
Read Moreനവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കി; ആരോഗ്യ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
കൊച്ചി; നവജാത ശിശുവിന് വാക്‌സിന്‍ മാറിനല്‍കിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് നാളെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ ഇടപ്പെട്ട് ആരോഗ്യ ഡയക്ടറോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ല മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിന് വാക്‌സില്‍ മാറി നല്‍കിയ സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ജില്ല മെഡിക്കല്‍ ഓഫീസറുടെ വിശദീകരണം. കുഞ്ഞ് ജനിച്ച് ആദ്യം നല്‍കേണ്ട ബിസിജി കുത്തിവെപ്പിന് പകരം ആറാഴ്ച്ചയ്ക്ക്…
Read Moreകഞ്ചാവ് വില്പന; മെഡിക്കൽ വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ബെംഗളൂരു: കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കഞ്ചാവ് എത്തിച്ചു എന്ന കുറ്റത്തിന് മെഡിക്കൽ വിദ്യാർത്ഥിയടക്കം മൂന്ന് പേരെ മംഗളൂരു സൗത്ത് സ്റ്റേഷനിൽ നിന്നും സിസിബിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. വലൻസിയയിൽ നിന്നുള്ള പ്രജ്വൽ ഫിൻഹാൻ (26), സകലേഷ്പുരയിൽ നിന്നുള്ള ധ്രുവ ഷെട്ടി (19), കുലായിയിൽ നിന്നുള്ള ശിവാനി (22) എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ ജെയിൻ പറഞ്ഞു. പ്രതികളിൽ നിന്ന് 1.40 ലക്ഷം രൂപ വിലമതിക്കുന്ന 5.4 കിലോ കഞ്ചാവും നാല് മൊബൈൽ ഫോണുകളും ഒരു ടാബും പോലീസ് കണ്ടെടുത്തു.…
Read Moreഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍
ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. വൈകിട്ട് 3.30 ന് മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ സീസണിലെ ആദ്യ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ പോരാട്ടത്തിനെത്തുക. എന്നാല്‍ വിജയ വഴിയില്‍ തിരിച്ചെത്താന്‍ ഉറച്ചാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. അതേസമയം രാത്രി 7.30 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്- രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായിയാണ് ഹാര്‍ദിക്കും കൂട്ടരും രാജസ്ഥാനെതിരെ ഇറങ്ങുന്നത്. സീസണിലെ…
Read Moreഇന്ത്യൻ പ്രീമിയർ ലീഗ്: കോഹ്ലി തിളക്കത്തിൽ രാജകീയ വിജയം നേടി ബെംഗളൂരു റോയൽ ചലഞ്ചേഴ്സ്
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി ഡൽഹി ക്യാപിറ്റൽസ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 23 റൺസിന്റെ പരാജയമാണ് ഡൽഹി ഏറ്റുവാങ്ങിയത്. ബാംഗ്ലൂരിനായി ബാറ്റിംഗിൽ വിരാട് കോഹ്ലിയും, ബോളിംഗിൽ വിജയകുമാർ വൈശാഖുമാണ് തിളങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച സ്കോർ നേടിയിട്ടും ബോളിംഗ് പ്രകടനത്തിലെ പ്രശ്നങ്ങൾ മൂലം ബാംഗ്ലൂരിന് മത്സരം വിജയിക്കാൻ സാധിച്ചിരുന്നില്ല. ഇതിന് പരിഹാരമായിയാണ് ഈ തകർപ്പൻ പ്രകടനം. ചിന്നസ്വാമിയിലെ ബാറ്റിംഗ് ടോസ് നേടിയ ഡൽഹി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ശക്തമായ തുടക്കം തന്നെയാണ് വിരാട് കോഹ്ലിയും ഡുപ്ലസിസ്സും(22) ബാംഗ്ലൂരിന്…
Read Moreകബ്ബൺ പാർക്കിൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ വികലാംഗ സൗഹൃദ പാർക്കിന്റെ വാതിലുകൾ അടഞ്ഞു തന്നെ
ബെംഗളൂരു: കർണാടകയിലെ ആദ്യത്തെ വികലാംഗ സൗഹൃദ പാർക്കിന്റെ വാതിലുകൾ കഴിഞ്ഞ വർഷം ജൂണിൽ കബ്ബൺ പാർക്കിൽ ഉദ്ഘാടനം ചെയ്തതു എങ്കിലും അവ കുട്ടികൾക്കായി തുറന്നിട്ടില്ല. നഗരത്തിലെ പ്രത്യേക കഴിവുള്ള കുട്ടികൾക്ക് പച്ചപ്പ് നിറഞ്ഞ പാർക്കിൽ കളിക്കാൻ പ്രത്യേക സ്ഥലം നൽകുന്നതിനായി മൈൻഡ്ട്രീ, ബാലഭവൻ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ജവഹർലാൽ ബാലഭവനിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ഉദ്ഘാടനം ചെയ്തത്. അതിന്റെ ഉദ്ഘാടന വേളയിൽ, പ്രത്യേക കഴിവുള്ള കുട്ടികൾ ഊഞ്ഞാലിൽ കളിക്കുന്നതും ശാരീരികവും മാനസികവും ചികിത്സയും വിനോദവും സ്പർശനവും അനുഭവിക്കുന്നതുമായ പ്രവർത്തനങ്ങൾക്കായി വിവിധ സോണുകളിൽ കുട്ടികൾ ആസ്വദിക്കുന്നതും…
Read More