ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. വൈകിട്ട് 3.30 ന് മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ സീസണിലെ ആദ്യ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ പോരാട്ടത്തിനെത്തുക. എന്നാല്‍ വിജയ വഴിയില്‍ തിരിച്ചെത്താന്‍ ഉറച്ചാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

അതേസമയം രാത്രി 7.30 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്- രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായിയാണ് ഹാര്‍ദിക്കും കൂട്ടരും രാജസ്ഥാനെതിരെ ഇറങ്ങുന്നത്. സീസണിലെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സഞ്ജു നയക്കുന്ന രാജസ്ഥാന്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts