മുന്‍ എംപി ആത്തിക് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടതിന് പിന്നാലെ യുപിയില്‍ നിരോധനാജ്ഞ

ഉത്തർപ്രദേശ്:  മുന്‍ എംപി ആത്തിക് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടതിന് പിന്നാലെ യുപിയില്‍ നിരോധനാജ്ഞ. അന്വേഷണത്തിന് മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംഭവത്തിൽ മൂന്ന് പേര്‍ കസ്റ്റഡിയില്‍ ഉണ്ട്. 17 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. യുപിയില്‍ ക്രമസമാധാനം തകര്‍ന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉമേഷ് പാല്‍ കൊലപാതകക്കേസിലെ പ്രതിയും സമാജ്വാദി പാര്‍ട്ടി മുന്‍ എം.പിയുമായ അത്തിഖ് അഹമ്മദ് ആണ്കൊ കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച രാത്രി 10.30ഓടെ പ്രയാഗ് രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് നടുറോഡില്‍ വെച്ച് വെടിയറ്റത്. സഹോദരന്‍ അഷ്‌റഫ് അഹ്‌മദും കൊല്ലപ്പെട്ടു. പൊലീസ് കൂടെയുണ്ടായിരിക്കെ പുറത്തുനിന്നെത്തിയ ഒരു…

Read More

രാഹുല്‍ ഗാന്ധി ഇന്ന് കോലാറില്‍ എത്തും

ബെംഗളൂരു: രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയിലെ കോലാറില്‍ പ്രസംഗിക്കും. രാവിലെ 11 ന് ബെംഗലൂരുവില്‍ എത്തുന്ന രാഹുല്‍ പന്ത്രണ്ടരയോടെ കോലാറില്‍ എത്തും. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടാന്‍ ഇടയാക്കിയ അപകീര്‍ത്തി കേസിലെ പ്രസംഗം നടത്തിയ കോലാറിലെ ദേവരാജ് അരസു കോളേജ് മൈതാനത്താണ് പരിപാടി. സത്യമേവ ജയതേ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കളും പങ്കെടുക്കും

Read More

കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സി ഇന്ന് നേർക്കുനേർ

കോഴിക്കോട്: ഹീറോ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ്‌സിയെ നേരിടും. വൈകിട്ട് എട്ടരയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഐഎസ്എല്‍ നോക്കൗട്ട് മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടതിന് ശേഷം ഇതാദ്യമായിയാണ് ഇരു ടീമുകളും നേര്‍ക്കു നേര്‍ വരുന്നത്. അതിനാല്‍ തന്നെ ഇന്ന് കേഴിക്കോട്ടെ പോരാട്ടം കടുക്കും എന്നതില്‍ സംശയമില്ല. ബെംഗളൂരുവിനെതിരെ ജയം മാത്രമല്ല സെമി സാധ്യതകള്‍ സജീവമാക്കല്‍ കൂടി ലക്ഷ്യമിട്ടാണ് കേരളം ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീനിധി ഡെക്കാനോട് പരാജയപ്പെട്ടതിനാല്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍…

Read More

മഅദനിക്ക് നീതി ലഭിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും കോൺഗ്രസിനെ വിമർശിച്ചും പി.ഡി.പി നേതാക്കൾ

  മഅദനിക്ക് നീതി ലഭിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും കോൺഗ്രസിനെ വിമർശിച്ചും പി.ഡി.പി നേതാക്കൾ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നല്ല രീതിയിൽ ഇടപെട്ടു. കേരള സർക്കാരിന്റെ അനുകൂല നിലപാടിന് പി.ഡി.പി നന്ദി അറിയിക്കുന്നു. കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് മഅദനിക്ക് അന്തർദ്ദേശീയ തീവ്രവാദ ബന്ധമുണ്ടെന്ന് തെറ്റായ സത്യവാങ്മൂലം കോടതിയിൽ നൽകിയത്. കോൺഗ്രസ് കേരളവും കേന്ദ്രവും കർണ്ണാടകയും ഭരിക്കുന്ന സമയത്താണ് മഅദനിക്ക് എതിരെ തെറ്റായ സത്യവാങ്മൂലം നൽകിയത്. മഅദനി കേരളത്തിലേക്ക് എത്തുക ആശുപത്രിയിലേക്ക്. ഏത് ആശുപത്രി എന്നത് നാളെ രാവിലെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം…

Read More

കർണാടക തിരഞ്ഞെടുപ്പ്: കോലാറിൽ സിദ്ധരാമയ്യക്ക് സീറ്റില്ല

ബെംഗളൂരു: മെയ് 10ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്ക് തിരിച്ചടി. കോലാർ ടിക്കറ്റ് വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോൺഗ്രസ് നിരസിച്ചു. മൈസൂരു ജില്ലയിലെ സ്വന്തം തട്ടകമായ വരുണയിൽ മാത്രമാണ് അദ്ദേഹം ഇനി മത്സരിക്കുക. വെള്ളിയാഴ്ച ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിക്ക് ബെലഗാവി ജില്ലയിലെ അത്താണി മണ്ഡലത്തിൽ മത്സരിക്കാനാണ് അദ്ദേഹത്തിന് ടിക്കറ്റ് നൽകിയത്. 16 പുതുമുഖങ്ങളുള്ള 43 സ്ഥാനാർത്ഥികളുടെ മൂന്നാം പട്ടികയാണ് കോൺഗ്രസ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ഇതോടെ, പാർട്ടി ഇതുവരെ 209 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, ശേഷിക്കുന്ന…

Read More

ജന്മദിനം ആഘോഷിച്ച ശേഷം കാമുകിയുടെ കഴുത്തറുത്ത് കൊന്ന് യുവാവ്

ബെംഗളൂരു: ജന്മദിനാഘോഷത്തിന് പിന്നാലെ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില് കലാശിച്ചതെന്ന് പൊലീസ് പറയുന്നത്. ബെംഗളൂരുവിലാണ് സംഭവം. 24കാരിയായ നവ്യയാണ് കൊല്ലപ്പെട്ടത്. കർണാടക പൊലീസിലെ ജീവനക്കാരിയാണ് നവ്യ. കനകപുര സ്വദേശിയായ പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ കഴിഞ്ഞ ആറുവർഷമായി അടുപ്പത്തിലായിരുന്നു. ഇരുവരും അകന്ന ബന്ധുക്കളുമാണ്. ചൊവ്വാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. തിരക്ക് കാരണം പ്രശാന്ത് ആഘോഷ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ഇതിന് പകരമായി വെള്ളിയാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിക്കാന് പ്രശാന്ത് തീരുമാനിച്ചു. ഇതിനായി പ്രശാന്ത് കേക്കും…

Read More

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്‌മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി ദാസ്(18) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. ബംഗളൂരു ജെയിന്‍ കോളജില്‍ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ഡോണ. സൗദിയിലെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയാണ്. അമ്മ: മാറിക തടത്തില്‍ ജെസ്സി. സഹോദരി: ഡ്രിയ.

Read More

കോളേജ് സുഹൃത്ത് ടെക്കിയിൽ നിന്ന് 27 ലക്ഷം രൂപ കടം വാങ്ങി കടന്നുകളഞ്ഞു

ബെംഗളൂരു: തന്റെ സുഹൃത്തിൽ നിന്ന് 27 ലക്ഷം രൂപ കടം വാങ്ങിയ 29 കാരനായ യുവാവ് പണവുമായി അപ്രത്യക്ഷനായി. 29 കാരനായ കോളേജ് സഹപാഠിയും സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുമായ രാജേഷ്‌കുമാർ കലഗഡിയിൽ നിന്ന് പണം കൈപ്പറ്റിയ ശൈലേഷ് ഝാക്കായി വർത്തൂർ പോലീസ് തിരച്ചിൽ നടത്തുകയാണ്. പിതാവിന്റെ ചികിത്സയ്ക്കായിട്ടാണ് ഝാ കലഗഡിയിൽ നിന്ന് പണം കടം വാങ്ങിയത്. കോടത്തി ഗേറ്റിന് സമീപമുള്ള സൺ സിറ്റിയിൽ താമസിക്കുന്ന കലഗഡിയും ബിഹാർ സ്വദേശിയായ ഝായും ഡൽഹിയിലെ ഒരു കോളേജിൽ ഒരുമിച്ചാണ് പഠിച്ചത്. ഫോണിലും സോഷ്യൽ മീഡിയയിലും അവർ ബന്ധം തുടർന്നിരുന്നു.…

Read More

അഞ്ച് പോലീസുകാർക്ക് സ്ഥലം മാറ്റം

ബെംഗളൂരു: വീണ്ടും ജനവിധി തേടുന്ന ഹിരിയൂർ എം.എൽ.എ കെ.പൂർണിമയ്ക്കുവേണ്ടി പ്രചാരണം നടത്തുന്നെന്ന പരാതിയെ തുടർന്ന് അഞ്ച് കോൺസ്റ്റബിൾമാരെ പൊലീസ് സൂപ്രണ്ട് കെ.പരശുറാം സ്ഥലം മാറ്റി. അഞ്ച് കോൺസ്റ്റബിൾമാരും രണ്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നുണ്ടെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എരലിംഗഗൗഡയും ഖാദി രമേശും പോലീസിന് രേഖാമൂലം നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. സിറ്റി പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾമാരായ തിമ്മരായപ്പ, മുനേഷ്, റൂറൽ പിഎസ് കോൺസ്റ്റബിൾമാരായ ശിവമൂർത്തി, തിമ്മേഷ്, ഫിർദൗസ് എന്നിവരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കാണ് സ്ഥലം മാറ്റിയത്.

Read More

നാട്ടിലേക്ക് പോകുന്നതിനിടെ അപകടം, മലയാളി വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: മൈസൂരു മണ്ഡ്യയിൽ വാഹനാപകടത്തിൽ നഴ്‌സിങ് വിദ്യാർഥിനി മരിച്ചു. മൈസൂരു മണ്ഡ്യ നാഗമംഗലത്ത് ആണ് അപകടം നടന്നത്. ചേപ്പുംപാറ നമ്പുരയ്ക്കൽ സാബുവിന്റെ മകൾ സാനിയ മാത്യു (21) ആണ് മരിച്ചത്. നാട്ടിലേക്കു പോകുന്നതിനു ബസിൽ കയറാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. നാഗമംഗലം ബിജിഎസ് നഴ്‌സിങ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥിനിയാണ്.

Read More