ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് പോരാട്ടം. വിജയവഴിയില്‍ തിരിച്ചെത്താന്‍ ചെന്നൈ ഇറങ്ങുമ്പോള്‍ അവസാന മത്സരത്തിലെ ജയം തുടരുകയാവും ബാംഗ്ലൂര്‍ ലക്ഷ്യമിടുന്നത്. നാല് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച് ഇരുടീമുകളും ഒപ്പത്തിനൊപ്പം.

വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് നല്‍കുന്ന മികച്ച തുടക്കം ആര്‍സിബി ഇന്നിംഗ്‌സില്‍ നിര്‍ണായകം. മാക്‌സ്‌വെല്ലും ഷഹബാസ് അഹമ്മദും ഉള്‍പ്പെടെ മധ്യനിരയില്‍ ഫോം കണ്ടെത്തുന്നത് ടീമിന് കരുത്താണ്. ഹസരങ്ക ടീമിനൊപ്പം ചേര്‍ന്നത് ആര്‍സിബിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പര്‍നലും സിറാജും വിക്കറ്റ് കണ്ടെത്തുന്നതും ആശ്വാസമാണ്. അതേസമയം ഋതുരാജ് ഗെയ്ക്വാദും ഡെവോണ്‍ കോണ്‍വേയും നല്‍കുന്ന ഓപ്പണിങിലാണ് ചെന്നൈയുടെ പ്രതീക്ഷ. അജിന്‍ക്യ രഹാനെ, മൊയീന്‍ അലി, തുടങ്ങി ഫിനിഷിംഗില്‍ ജഡേജയും ക്യാപ്റ്റന്‍ ധോണിയും അടങ്ങിയ ബാറ്റിംഗ് നിര ശക്തം.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

മഹേഷ് തീക്ഷണ, ആകാശ് സിംഗ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ബൗളിംഗില്‍ തിളങ്ങിയാല്‍ കാര്യങ്ങള്‍ എളുപ്പം. നേര്‍ക്കുനേര്‍ കണക്കുകളില്‍ ബാംഗ്ലൂര്‍ 10 തവണയും ചെന്നൈ 19 തവണയും വിജയിച്ചപ്പോള്‍ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
[masterslider id="10"]

Related posts