വല്ലഭന് പുല്ലും ആയുധം; തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന് ബട്ടർ ദോശ

ബെംഗളൂരു: ജനങ്ങളെ വോട്ടുചെയ്യിക്കുന്നതിനുള്ള ബോധവത്കരണത്തിനായി വേറിട്ട രീതി കണ്ടെത്തിയിരിക്കുകയാണ് ദാവണഗെരെ ജില്ലാ ഭരണകൂടം. പലരും പല വിധത്തിലുള്ള വഴികൾ തിരഞ്ഞെടുത്തപ്പോൾ ഇവിടെ പ്രശസ്തമായ ‘ദാവണഗെരെ ബട്ടർ ദോശ’ യാണ് ബോധവത്കരണത്തിനായി ഉപയോഗിക്കുന്നത്.

നല്ല ചൂടുള്ള വലിയ ദോശക്കല്ലിൽ ദോശമാവ് ഉപയോഗിച്ച് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്ന വാചകങ്ങൾ എഴുതുകയാണ് ഉദ്യോഗസ്ഥർ. ദാവണഗെരെ സിറ്റിയിലെ രാം ആൻഡ് കോ സർക്കിളിലാണ് വെള്ളിയാഴ്ച ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഈ രീതിയിൽ ബോധവത്കരണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us