ഐപിഎല്ലിൽ ഗുജറാത്തിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം. മൂന്ന് വിക്കറ്റിനാണ് രാജസ്ഥാൻ ഗുജറാത്തിനെ തകർത്തത്. ക്യാപ്റ്റൻ സഞ്ചു സാംസന്റെയും ഹിറ്റ്മെയറുടെയും തകർപ്പൻ ബാറ്റിംഗ് ആണ് രാജ്യസ്ഥാന് ജയം ഒരുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് രാജസ്ഥാന് മുന്നിൽ വെച്ചത് 178 റൺസിന്റെ വിജയ ലക്ഷ്യം. കഠിനമല്ലാത്ത ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാന്റെ തുടക്കം അത്ര റോയലല്ലായിരുന്നു. മുന്ന് ഓവർ പൂർത്തിയാകുന്നതിന് മുന്നേ ഓപ്പണർമാരായ ജയസ്വാളും ജോസ് ബട്ലറും പുറത്ത് . ഇംപാട് പ്ലെയർ ആയി എത്തിയ പടിക്കലും പരാഗും കൂടാരം കയറിയതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി. എന്നാൽ തേ1ൽക്കാൻ മനസില്ലായിരുന്നു സഞ്ചുവിനും കൂട്ടർക്കും. സഞ്ജുവും ഹിറ്റ്മെയറും ഒന്നിച്ചതോടെ രാജസ്ഥാൻ കളിയിലേക്ക് തിരിച്ചെത്തി. പതിമൂന്നാം ഓവറിൽ റാഷിദ് ഖാനെ മൂന്ന് വട്ടം സിക്സർ പറഞ്ഞി സഞ്ചു സ്കോറിംഗിന്റെ വേഗം കൂട്ടി. 32 പന്തിൽ 62 റൺസ് നേടി സഞ്ചു മടങ്ങുമ്പോൾ പതീക്ഷ വീണ്ടും ഗുജറാത്തിന് . ജയസാധ്യതകൾ പിന്നെയും മാറി മറിഞ്ഞു കൊണ്ടിരുന്നു. ടി – ട്വന്റി മത്സരത്തിന്റെ മുഴുവൻ ആവേശവും നിറഞ്ഞ മത്സരത്തിൽ അവസാന ഓവറിലെ രണ്ടാം പന്ത് സിക്‌സ് പറത്തി ഹിറ്റ്മെയർ മത്സരം ഫിനിഷ് ചെയ്‌തു. ജയ സാധ്യത മാറി മറിഞ്ഞ മത്സരത്തിന്റെ അവസാനം റോയൽ ചിരി സഞ്ചുവിനും കൂട്ടർക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.