യുവമോർച്ച നേതാവിനെ കുത്തിക്കൊന്നു

ബെംഗളൂരു:ബിജെപി യുവമോർച്ച നേതാവ് കൊല്ലപ്പെട്ടു. യുവമോർച്ച ധാർവാഡ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം പ്രവീൺ കുമാർ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് ഒരു സംഘം ആളുകൾ ചേർന്ന് പ്രവീണിനെ ആക്രമിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. രാഷ്ട്രീയ എതിരാളികൾ ആണ് കൊലയ്ക്ക് പിന്നിലെന്നു ബിജെപി ആരോപിച്ചു. ഉടൻ പ്രതികളെ പിടികൂടി നിയമ നടപടികൾ സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

Read More

വീണ്ടും പിളർപ്പ്: ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും യുഡിഎഫ് സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജോണി നെല്ലൂര്‍ അറിയിച്ചു. ദേശീയ തലത്തില്‍ നില്‍ക്കുന്ന ഒരു മതേതര പാര്‍ട്ടി രൂപീകരിക്കുമെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന ഒരു ദേശീയ പാര്‍ട്ടിയാണ് ലക്ഷ്യമെന്ന് ജോണി നെല്ലൂര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. റബറിന്റെ വില 300 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. കര്‍ഷകര്‍ക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള ഒരു…

Read More

കൃഷ്ണരാജ സീറ്റിൽ ടിക്കറ്റ് നിഷേധിച്ചു, അസ്വസ്ഥതനായി ബിജെപി നേതാവ്

ബെംഗളൂരു: മൈസൂരുവിലെ കൃഷ്ണരാജ സീറ്റില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ മുതിര്‍ന്ന ബിജെപി നേതാവ് എസ്‌എ രാമദാസ് അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി തന്നോട് അനീതി കാണിച്ചെന്നും അടുത്ത നടപടി ഇന്ന് തീരുമാനിക്കുമെന്നും നേതാവ് പറഞ്ഞു. പ്രാദേശിക ബിജെപി നേതാക്കളെ കാണാനും അദ്ദേഹം വിസമ്മതിച്ചു. സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുന്‍ ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാര്‍ കാവി പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച്‌ തിങ്കളാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ‘എനിക്ക് കാരണം നല്‍കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. പ്രായത്തിന്റെ ഘടകമാണോ? എനിക്ക് 67 വയസ്സുണ്ട്, അവര്‍ ടിക്കറ്റ് നല്‍കിയത് 75…

Read More

ബിജെപി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി പ്രമോദ് മുത്തലിഖ്

ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ്. കാര്‍ക്കള മണ്ഡലത്തില്‍ പ്രമോദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സ്വന്ത്രനായി മത്സരിക്കുന്നത്. മന്ത്രി വി. സുനില്‍ കുമാര്‍ ആണ് ഇവിടെ ബിജെപിയുടെ സ്ഥാനാർഥി. മുനിയാലു ഉദയ് ഷെട്ടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 2009ല്‍ നടന്ന മംഗളൂരു പബ്ബ് ആക്രമണത്തിലൂടെ കുപ്രസിദ്ധനായ ഹിന്ദുത്വ നേതാവാണ് പ്രമോദ് മുത്തലിഖ്. ബിജെപി തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് നേരത്തെ മുത്തലിഖ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ല. ബിജെപി നേതാക്കളുടെ ഷൂ നക്കിയിരുന്നെങ്കില്‍…

Read More

കേരളത്തിന്റെ വന്ദേഭാരത്: രണ്ടാം ഘട്ട ട്രയൽ റൺ തുടങ്ങി; പരീക്ഷണയോട്ട ദൂരം കൂട്ടി

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് അർധ അതിവേഗ ട്രെയിനിൻ്റെ രണ്ടാം ഘട്ട ട്രയൽ റൺ ആരംഭിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ട്രയൽ റൺ. ഉച്ചക്ക് ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും. പുലർച്ചെ 5.20നാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ചത്. 50 മിനുട്ട് പിന്നിട്ട് 6.10ന് കൊല്ലം ജംഗ്ഷൻ സ്റ്റേഷനിലെത്തി. തിരുവനന്തപുരത്ത് നിന്ന് ഇതേസമയത്ത് പുറപ്പെടേണ്ട വേണാട് എക്സ്‌പ്രസ്സിൻ്റെ യാത്ര വന്ദേഭാരത് കാരണം വൈകിയിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു ഒന്നാം ഘട്ട ട്രയൽ. അന്ന് പുലർച്ചെ 5.10നാണ് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചത്. തിങ്കളാഴ്ച കണ്ണൂർ വരെയാണ് ട്രെയിൻ ട്രയൽ…

Read More

കേരളത്തിൽ വീണ്ടും വൈദ്യുതി ഉപയോഗം റെക്കോഡിൽ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും വൈദ്യുതി ഉപയോഗം റെക്കോഡിലെത്തി. അവധി ദിവസങ്ങൾ കഴിഞ്ഞതോടെയാണ് വൈദ്യുതി ഉപയോഗത്തിൽ വീണ്ടും വർദ്ധനവ് ഉണ്ടായത്. കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത ചൂടും വൈദ്യുതി ഉപയോഗത്തിൻ്റെ വർദ്ധനവിൽ കാരണമായി അവധി ദിവസങ്ങൾക്ക് ശേഷം വീണ്ടും ഓഫീസുകളും സ്ഥാപനങ്ങളും പ്രവർത്തിച്ച് തുടങ്ങിയതോടെ വൈദ്യുതി ഉപയോഗത്തിൽ ഉണ്ടായത് വൻ വർദ്ധനവ്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും റെക്കോർഡിലെത്തിയിരിക്കുകയാണ്.ഇന്നലെ മാത്രം ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രിൽ 13ന് 10.030 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. ഇതിനേക്കാൾ നേരിയ വർധനവാണ് കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയോഗത്തിൽ ഉണ്ടായത്.ചരിത്രത്തിൽ…

Read More

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; അന്വേഷണം ഏറ്റെടുത്ത് എൻ.ഐ.എ

sharook saifi train blast

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി കൊച്ചി എൻ.ഐ.എ പ്രത്യേക കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. എൻ.ഐ.എ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം കോടതി റിമാൻഡ് ചെയ്ത പ്രതി ഷാറൂഖ് സെയ്ഫിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന്റെ തുടക്കം മുതൽ തീവ്രവാദ സ്വഭാവം സംശയിച്ചിരുന്നു. പ്രതിയെ മഹാരാഷ്ട്ര എടിഎസ് പിടികൂടിയ ശേഷം കേരളത്തിൽ എത്തിച്ച പോലീസ് പിന്നീട് കോടതിയിൽ ഹാജരാക്കി 11 ദിവസത്തേക്ക് ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തിരുന്നു. തുടർന്ന് മാലൂർക്കുന്നിലെ എ ആർ…

Read More

ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചു അപകടം: ലോക്കോപൈലറ്റ് മരിച്ചു വീഡിയോ കാണാം

ഭോപ്പാൽ: മധ്യപ്രദേശില്‍ ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചു അപകടം. ട്രെയിനിന് തീപിടിച്ചു. ലോക്കോപൈലറ്റ് മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്കേറ്റു. Madhya Pradesh: शहडोल के सिंहपुर रेलवे स्टेशन पर दो मालगाड़ियां आपस में टकराईं #MadhyaPradesh #RailAccidentn #Shahdol pic.twitter.com/5VBAj4b7Dy — Nation 9 Network – नेशन 9 नेटवर्क (@Nation9Network) April 19, 2023 മധ്യപ്രദേശിലെ സിംഗ്പൂര്‍ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ചരക്ക് തീവണ്ടി മറ്റൊരു ചരക്കു തീവണ്ടിയുമായി കൂ്ട്ടിയിടിച്ചാണ് അപകടമുണ്ടായത്. #Shahdol Collision Between two train at singhpur railway…

Read More

ഏഴിടങ്ങളിലെ സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്

ബെംഗളൂരു: ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക കൂടി കോണ്‍ഗ്രസ് പുറത്തുവിട്ടു. ബി.ജെ.പി. യില്‍നിന്നെത്തിയ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഹുബ്ബള്ളി-ധാര്‍വാഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കും. ഹുബ്ബള്ളി ആസ്ഥാനമായുള്ള അഞ്ജുമാന്‍ ഇ ഇസ്ലം എന്ന സംഘടനയുടെ അധ്യക്ഷന്‍ മുഹമ്മദ് യൂസഫ് സാവനൂര്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മണ്ഡലമായ ഷിഗ്ഗോണില്‍ മത്സരിക്കും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിക്കെതിരെ എച്ച്.ഡി. തമ്മയ്യ മത്സരിക്കും. ബി.ജെ.പി.യില്‍നിന്ന് രാജിവെച്ചുവന്ന തമ്മയ്യ ലിംഗായത്ത് വിഭാഗത്തില്‍നിന്നുള്ള നേതാവാണ്. ശ്രാവണബെലഗോള- എം.എ.ഗോപാലസ്വാമി, ലിംഗസുഗൂരു- ദുര്‍ഗ്ഗപ്പ എസ്. ഹൂലഗേരി, ഹുബ്ബള്ളി-ധാര്‍വാഡ് വെസ്റ്റ് ദീപക്…

Read More

പാല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ച് മില്‍മ; വില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: കേരളത്തിൽ പാല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ച് മില്‍മ. പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂട്ടിയത്. ലിറ്ററിന് രണ്ട് രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയത്. വിലവര്‍ദ്ധന ഇന്ന് മുതല്‍ നിലവില്‍ വരും. വില വര്‍ധനവുമായി ബന്ധപ്പെട്ട ഒരു കാര്യവും മില്‍മ അറിയിച്ചില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിഷയത്തില്‍ മില്‍മയോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ല എന്നും മിൽമ പറയുന്നു. മിൽമയുടെ ആകെ വിൽപ്പനയുടെ അഞ്ചു ശതമാനം മാത്രമാണ് റിച്ചിനുള്ളത്. വിലവർധന ഇന്ന്…

Read More
Click Here to Follow Us