വന്ദേഭാരത് ബെംഗളൂരുവിലേക്കു നീട്ടുന്നത് പരിഗണനയില്‍: കേന്ദ്ര റെയില്‍വെ മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ വന്ദേഭാരത് ബെംഗളൂരുവിലേക്കു നീട്ടുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്. സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടിക്കാനാകുന്ന റൂട്ടാണത്. വന്ദേ മെട്രോ വരുമ്പോൾ തിരുവനന്തപുരം – കൊച്ചി റൂട്ടിന് മുന്തിയ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. നേമം റെയിൽവെ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു റെയിൽവേ മന്ത്രി

Read More

പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു 

ചണ്ഡീഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ അന്തരിച്ചു. ശ്വാസതടസ്സവുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിട്ടുണ്ട്. 1970-ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2012 ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ലോക്സഭ എം.പി. കൂടിയായിരുന്ന അദ്ദേഹം കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.

Read More

ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം സന്ദർശിച്ച് അമിത് ഷാ

ബെംഗളൂരു: മൈസൂരുവിലെ ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തില്‍ സന്ദര്‍ശിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടക സന്ദര്‍ശനത്തിന് മുന്നോടിയായാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ഞായറാഴ്‌ച്ച കര്‍ണാടകയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ മൂന്നു ദിവസത്തെ കര്‍ണാടക സന്ദര്‍ശനം ആരംഭിച്ചിരുന്നു. ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ സിദ്‌ലഘട്ടയില്‍ അദ്ദേഹം റോഡ്‌ഷോയില്‍ പങ്കെടുക്കും. ഉത്തര കന്നഡ ജില്ലയിലെ സിര്‍സിയിലെ ക്ഷേത്രം സന്ദര്‍ശിക്കുന്ന അദ്ദേഹം നിരവധി പൊതുയോഗങ്ങളിലും പങ്കെടുക്കും. ഏപ്രില്‍ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം…

Read More

റാപ്പിഡോ ടാക്സി ഡ്രൈവറിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ബൈക്കിൽ നിന്ന് ചാടിയ യുവതിക്ക് പരിക്കേറ്റു

ബെംഗളൂരു: തന്നെ ലൈംഗികമായി ഉപദ്രവിക്കുകയും തെറ്റായ സ്ഥലത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഒരു ടാക്സി ഡ്രൈവറിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന റാപ്പിഡോ ബൈക്കിൽ നിന്ന് ചാടേണ്ടി വന്നതായി 30 കാരിയായ ഒരു സ്ത്രീ പറഞ്ഞു. ഏപ്രിൽ 21ന് രാത്രി, ആർക്കിടെക്റ്റായ സ്ത്രീ ഇന്ദിരാനഗറിലേക്ക് റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തു.ശേഷം രാത്രി 11.10ന് ബൈക്ക് ടാക്സിയിൽ സ്ത്രീ കയറുകയും ചെയ്തു. ഒടിപി പരിശോധിക്കാനെന്ന വ്യാജേനയാണ് റൈഡർ ഫോൺ എടുത്തത്. ഇന്ദിരാനഗറിലേക്ക് പോകുന്നതിനുപകരം അദ്ദേഹം ദൊഡ്ഡബല്ലാപുരയിലേക്ക് പോയി. എന്തിനാണ് റൈഡർ തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതെന്ന് സ്ത്രീ ചോദിച്ചിട്ടും…

Read More

രാജ്യത്തുള്ള എല്ലാ അമ്പലങ്ങളിലും അമ്മയെ കൊണ്ടു പോകാമെന്ന് പ്രതിജ്ഞയെടുത്ത് മകൻ 

ബെംഗളൂരു: അമ്മയുടെ ആഗ്രഹം സഫലമാക്കാനായി 44 കാരനായ കമ്പ്യൂട്ടർ എഞ്ചിനീയര്‍ തന്റെ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച്‌ മരിച്ചുപോയ പിതാവ് സമ്മാനിച്ച സ്‌കൂട്ടറില്‍ അമ്മയെ രാജ്യം ചുറ്റിക്കാണിക്കുകയാണ്. മൈസൂരു സ്വദേശിയായ ദക്ഷിണാമൂര്‍ത്തി കൃഷ്ണ കുമാര്‍ എന്നയാള്‍ 2018 ജനുവരിയിൽ അമ്മയുമൊത്ത് യാത്ര തുടങ്ങിയത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള സ്ഥലങ്ങള്‍ ഇതുവരെ കവര്‍ ചെയ്തു. അമ്മയോടൊപ്പം ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും ഇതേ സ്‌കൂട്ടറില്‍ പോയതായി അദ്ദേഹം പറഞ്ഞു. 2015-ല്‍ പിതാവിന്റെ വിയോഗത്തിന് ശേഷം ബെംഗളൂരുവിൽ താമസിക്കുമ്പോള്‍ 73 വയസ്സുള്ള തന്റെ അമ്മ അടുത്തുള്ള ക്ഷേത്രം…

Read More

വിദ്യാർത്ഥികൾക്ക് തേനീച്ചകളുടെ കുത്തേറ്റു

ബെംഗളൂരു: ഹൊസാനഗർ താലൂക്കിലെ റിപ്പൻപേട്ടിലുള്ള ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിലെ 13 വിദ്യാർത്ഥികളെ തേനീച്ച കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് ആൺകുട്ടികളും ആറ് പെൺകുട്ടികളെയുമാണ് തേനീച്ച കുത്തേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 12 വിദ്യാർഥികളെ പ്രഥമശുശ്രൂഷ നൽകിയ ശേഷം വീട്ടിലേക്ക് അയച്ചു. എട്ടിലധികം തേനീച്ചകകളുടെ കുത്തേറ്റ ഒരു വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

കർണാടക മുൻ മന്ത്രി ഡി ബി ഇനാംദാർ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡിബി ഇനാംദാർ അസുഖത്തെ തുടർന്ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. അദ്ദേഹത്തിന് 77 വയസ്സായിരുന്നു. ഒരു മാസത്തിലേറെയായി ഇനാംദാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഒമ്പത് തവണ കിട്ടൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം അഞ്ച് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. 1983, 1985 വർഷങ്ങളിൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയായും 1994, 1999, 2013 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2023ലെ തിരഞ്ഞെടുപ്പിൽ താൻ തിരഞ്ഞെടുക്കപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം കിത്തൂരിൽ…

Read More

ഒരു മുസ്ലീം വോട്ടും ഞങ്ങൾക്ക് വേണ്ട: ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ

ബെംഗളൂരു: വരാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ കാവി പാർട്ടിക്ക് മുസ്ലീം വോട്ടുകൾ ആവശ്യമില്ലെന്ന് ബിജെപി നേതാവും മുൻ കർണാടക മന്ത്രിയുമായ കെഎസ് ഈശ്വരപ്പ തറപ്പിച്ചു പറഞ്ഞു, എന്നാൽ ദേശീയവാദികളായ മുസ്ലീങ്ങൾ പാർട്ടിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. "We don't want even a single Muslim vote," said BJP leader and former Karnataka minister KS Eshwarappa speaking on the issue of religious conversion at a Veerashaiva-Lingayat meeting in Shivamogga yesterday. pic.twitter.com/xe3v3M3Vdz — ANI…

Read More

അങ്കിത ബിൽഡേഴ്സ് ഉടമയുടെ വസതിയിൽ റെയ്ഡ്

ബെംഗളൂരു:ഹുബ്ബള്ളിയിലുള്ള സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ അങ്കിത ബിൽഡേഴ്സിന്റെ ഓഫീസിലും ഉടമ നാരായൺ ആചാര്യയുടെ വസതിയിലും ആദായനികുതി വകുപ്പ് ചൊവ്വാഴ്ച റെയ്ഡ് നടത്തി. ബിൽഡർ അരവിന്ദ് കൽബുർഗിയുടെ നഗരത്തിലെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. കർണാടകയിലെ കോൺഗ്രസ്‌ നേതാവ് ഗംഗാധർ ഗൗഡയുടെ രണ്ട് വസതികളിലും കർണാടകയിലെ ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും തിങ്കളാഴ്ച ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഗംഗാധര ഗൗഡയുടെ മകൻ രഞ്ജൻ ഗൗഡയുടേതാണ് വിദ്യാഭ്യാസ സ്ഥാപനം.

Read More

നടൻ ശ്രീനാഥ് ഭാസിക്കും ഷൈൻ നിഗത്തിനും സിനിമയിൽ വിലക്ക്

കൊച്ചി: നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും സിനിമയിൽനിന്ന് വിലക്ക്. ഷൈൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെക്കുറിച്ച് കൂടുതൽ പരാതികൾ ലഭിക്കുന്നു. രണ്ട് നടന്മാരും പലപ്പോളും ബോധമില്ലാതെയാണ് പെരുമാറുന്നത്. ഇവരുടെ കൂടെ ജോലി ചെയ്യുന്നവർക്ക് സഹിക്കാൻ ആവാത്ത അവസ്ഥയാണെന്നും ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് വിവിധ സിനിമാ സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടാതെ ലൊക്കേഷനിൽ വൈകി വരുന്നവരുമായി സഹകരിക്കില്ലന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായി സഹകരിക്കില്ലന്നും സിനിമാ സംഘടനാ ഭാരവാഹികൾ അറിയിച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്ന ഒരു പാട് പേർ സിനിമയിൽ ഉണ്ടെന്ന് അറിയാമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ…

Read More
Click Here to Follow Us