കർണാടക മുൻ മന്ത്രി ഡി ബി ഇനാംദാർ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡിബി ഇനാംദാർ അസുഖത്തെ തുടർന്ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. അദ്ദേഹത്തിന് 77 വയസ്സായിരുന്നു. ഒരു മാസത്തിലേറെയായി ഇനാംദാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഒമ്പത് തവണ കിട്ടൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം അഞ്ച് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. 1983, 1985 വർഷങ്ങളിൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയായും 1994, 1999, 2013 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

  ന​ഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

2023ലെ തിരഞ്ഞെടുപ്പിൽ താൻ തിരഞ്ഞെടുക്കപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം കിത്തൂരിൽ കോൺഗ്രസിന്റെ പ്രജാധവനി പരിപാടിയും സംഘടിപ്പിച്ചിരുന്നു. പരിപാടിക്ക് ശേഷം ബെംഗളൂരുവിൽ താമസിക്കുന്നതിനിടെ അസുഖം ബാധിച്ച് ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും; ഷാഫി പറമ്പിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us