ജയിച്ച ശേഷം എംഎൽഎ മാരുടെ കൂറുമാറ്റം ഇത്തവണ അനുവദിക്കില്ല ; ഖാർഗെ 

ബെംഗളൂരു: തെരഞ്ഞെടുപ്പിൽ ജയിച്ചശേഷം തിരഞ്ഞെടുക്കപ്പെട്ടവരെ കൂറുമാറ്റുന്ന ബിജെപി കുതന്ത്രം ഇത്തവണ ഇവിടെ വിലപ്പോകില്ലെന്ന് കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മുഖ്യമന്ത്രിയാകാൻ എല്ലാവർക്കും ആഗ്രഹിക്കാമെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രവർത്തകസമിതി കർണാടക തിരഞ്ഞെടുപ്പിനുശേഷം പുനഃസംഘടിപ്പിക്കുമെന്നും ഖർഗെ പറഞ്ഞു. 224 മണ്ഡലങ്ങളിലേക്കാണ് കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 10-ന് വോട്ടെടുപ്പും 13ന് ഫലപ്രഖ്യാപനവും നടക്കും.

Read More

തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ ലക്ഷങ്ങളുടെ വാഗ്ദാനം, മന്ത്രിയുടെ ശബ്ദ സന്ദേശം പുറത്ത്

ബെംഗളൂരു: തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ എതിർ സ്ഥാനാർത്ഥിക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ബി.ജെ.പി മന്ത്രിയുടെ ശബ്ദ സന്ദേശം പുറത്ത്. ചാമരാജ് നഗർ മണ്ഡലത്തിലെ ജെ.ഡി-എസ് സ്ഥാനാർത്ഥിയായ ആളൂർ മല്ലികാർജുന സ്വാമിയെയാണ് മന്ത്രി വി. സോമണ്ണ പണം നൽകി പിൻമാറ്റാൻ ശ്രമിച്ചത്. സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പത്രിക പിൻവലിച്ച്‌ തന്നെ പിന്തുണയ്ക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. നീ എന്റെ പഴയ സുഹൃത്താണ്. ആദ്യം നിങ്ങൾ നാമനിർദേശപത്രിക പിൻവലിക്കൂ. പിന്നെ ബാക്കി സംസാരിക്കാം. ഭാവിയിൽ നിങ്ങളുടെ കാര്യം ഞാൻ നോക്കിക്കോളാം. ക്ഷേത്രത്തിനകത്തുനിന്നാണ് ഞാൻ ഈ…

Read More

അമിത് ഷായുടെ പ്രസ്ഥാവന പ്രകോപനപരം, പരാതി നൽകി കോൺഗ്രസ്‌

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാക്കെതിരെ പരാതിയുമായി കോൺഗ്രസ്‌. പ്രകോപനപരമായ പ്രസ്താവനകൾ വിദ്വേഷവും വളർത്തുന്നതിനും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്തുന്നതിനുമെതിരെയാണ് മുതിർന്ന നേതാക്കളായ രൺദീപ് സിങ് സുർജേവാല, ഡോ.പരമേശ്വര, ഡി.കെ.ശിവകുമാർ എന്നിവർ ബെംഗളൂരു ഹൈഗ്രൗണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അധികാരത്തിലെത്തിയാൽ കർണാടകയിൽ വർഗീയ കലാപമുണ്ടാകുമെന്ന പ്രസ്താവനയാണ് പരാതിക്കടിസ്ഥാനമെന്ന് നേതാക്കൾ പറഞ്ഞു.പരിപാടിയുടെ സംഘാടകർ അമിത് ഷാക്കുമെതിരെ എത്രയും വേഗം എഫ്‌ഐആർ ആവശ്യപ്പെട്ടു. ബിജെപി നേതാക്കൾ മന:പൂർവം തെറ്റായ പ്രസ്താവനകൾ നടത്തിയെന്നും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും കോൺഗ്രസ്‌ കൂട്ടിച്ചേർത്തു.കോൺഗ്രസിനും നേതൃത്വത്തിനും…

Read More

ഐപിഎൽ മത്സരത്തിനിടെ ഉദ്യോഗസ്ഥന്റെ 80,000 രൂപയുടെ മൊബൈൽ മോഷണം പോയി

ബെംഗളൂരു: ഏപ്രിൽ 17 ന് ഐപിഎൽ മത്സരം കാണാൻ എം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് നടക്കുമ്പോൾ തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആദായനികുതി വകുപ്പിൽ അഡീഷണൽ കമ്മീഷണറായി ജോലി ചെയ്യുന്ന ഐആർഎസ് ഉദ്യോഗസ്ഥൻ കബ്ബൺ പാർക്ക് പോലീസിൽ പരാതി നൽകി. മോഷ്ടിച്ച മൊബൈലിന് 80,000 രൂപ വിലവരുമെന്ന് സഹകരണനഗർ സ്വദേശി ബിആർ രമേഷ് (58) പറഞ്ഞു. ഗേറ്റ് നമ്പർ 6,” വഴി സ്റ്റേഡിയത്തിലേക്ക് കടക്കുന്നതിനിടെയാണ് മോഷണം നടന്നത്. അദ്ദേഹം തന്റെ പരാതിയിൽ പറഞ്ഞു. കബ്ബൺ പാർക്ക് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

Read More

മേയ് എട്ടുമുതൽ നാലുദിവസം മദ്യവിൽപ്പനയ്ക്ക് വിലക്ക്

ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് മേയ് എട്ടുമുതൽ നാലുദിവസം മൈസൂരു ജില്ലയിൽ മദ്യവിൽപ്പനയ്ക്ക് വിലക്കേർപ്പെടുത്തി. മേയ് എട്ടിന് വൈകീട്ട് ആറുമുതൽ 10-ന് അർധരാത്രി 12 വരെയും മേയ് 12 മുതൽ 13 വരെയുമാണ് നിരോധനം.വിലക്കുള്ള ദിവസങ്ങളിൽ ജില്ലയിലെ എല്ലാ മദ്യശാലകളും മദ്യംവിൽക്കുന്ന ബാറുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയും അടച്ചിടണം. മദ്യവിൽപ്പനയോ വിതരണമോ ശേഖരിക്കലോ പാടില്ല. കൂടാതെ ക്രമസമാധാനം ഉറപ്പുവരുത്താൻ മേയ് എട്ടിന് വൈകീട്ട് ആറുമുതൽ മേയ് 10-ന് പോളിങ് പൂർത്തിയാകുന്നതുവരെ ജില്ലയിൽ നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ…

Read More

ഐപിഎല്ലിൽ ഇന്ന് വീണ്ടും സഞ്ജുവും ധോണിയും നേർക്കുനേർ

ജയ്‌പൂർ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. സ്വന്തം തട്ടകത്തില്‍ റോയല്‍സിനെതിരായ ആദ്യപാദ മത്സരത്തിലെ പരാജയത്തിന് കണക്കുതീര്‍ക്കുകയാവും ചെന്നൈ ലക്ഷ്യമിടുക. ഡെവോണ്‍ കോണ്‍വെ, ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, അജിന്‍ക്യ രഹാനെ എന്നിവര്‍ ഉള്‍പ്പെടുന്ന ബാറ്റിംഗ് നിര ശക്തം. ധോണിയുടെ ഫിനിഷിംഗ് കൂടിയാവുമ്പോള്‍ ചെന്നൈക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ബൗളിംഗില്‍ സ്ഥിരത പുലര്‍ത്താനാവാത്തത് വെല്ലുവിളിയാണ്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തിയത് ടീമിന് ആത്മവിശ്വാസമേകും. മറുവശത്ത് അവസാന രണ്ട് മത്സരങ്ങളും പരാജയപ്പെട്ട റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ലക്ഷ്യമിടുന്നത്. ആദ്യപാദ മത്സരത്തിലെ മൂന്ന് റണ്‍സിന്റെ…

Read More

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും

bjp and congress

ബെംഗളൂരു:  കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും. വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ജനവിധി അനുകൂലമാക്കാൻ ജനമനസ്സുകളെ പിടിച്ചെടുക്കാൻ ഉള്ള തിരക്കിലാണ് പ്രധാന കക്ഷികളുടെ താരപ്രചാരകർ ദേശീയ നേതാക്കളെ രംഗത്തിറക്കിയാണ് ഇരു മുന്നണികളും  പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്. കോൺഗ്രസ്സിനായി പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെയും ജനറൽ സെക്രട്ടറി രൺദീപ് സിങ്‌, സുർജേവാലയും ഇന്നലെ പര്യടനം നടത്തി. ബി.ജെ.പിക്ക് വേണ്ടി കേന്ദ്രമന്ദ്രിമാരായ രാജ്‌നാഥ്‌ സിങ്‌ , നിർമല സീതാരാമൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്‌, ചൗഹാൻ ദേശിയ…

Read More

ചിരിയുടെ ദോസ്ത് ഇനി ഓർമ; മാമുക്കോയയുടെ സംസ്‌കാരം നടന്നു

കോഴിക്കോട്: അന്തരിച്ച ചലച്ചിത്ര നടന്‍ മാമുക്കോയയുടെ സംസ്‌കാരം നടന്നു. കോഴിക്കോട് കണ്ണംപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാവിലെ 10 മണിക്കാണ് ഖബറടക്കം നടന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ചൊവ്വാഴ്ച വൈകീട്ട് മലപ്പുറം കാളികാവില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. 77 വയസ്സായിരുന്നു.

Read More

നഗരത്തിൽ യുവതിയെ അധിക്ഷേപിക്കാൻ ശ്രമിച്ച റാപിഡോ ബൈക്ക്-ടാക്സി റൈഡർ അറസ്റ്റിൽ

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കെ റാപിഡോ ബൈക്ക് ടാക്സിയിൽ വെച്ച് യുവതിയോട് ലൈംഗികാധിക്ഷേപം നടത്തിയ ഡ്രൈവർ ദീപക് അറസ്റ്റിൽ. ബെംഗളൂരുവിലെ യെലഹങ്കയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഡ്രൈവറുടെ ശല്യം സഹിക്കാതെ 30-കാരിയായ യുവതി ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. അറസ്റ്റിലായ ഡ്രൈവർ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. യെലഹങ്കയിൽ നിന്ന് ബൈക്കിൽ കയറിയ യുവതിയെ ഇയാൾ നിരന്തരം ലൈംഗികാധിക്ഷേപം നടത്തുകയും മോശമായ രീതിയിൽ സ്പർശിക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇത് നിർത്താൻ ഇയാൾ തയ്യാറാകാതെ നിന്നത്തോടെ യുവതി…

Read More

നഗരത്തിൽ നാല് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ച് ഐഎംഡി

ബെംഗളൂരു: കൊടും ചൂടിൽ നിന്ന് ആവശ്യമായ ആശ്വാസം ലഭിക്കുമെന്ന വാഗ്ദാനവും നിലനിർത്തി, അടുത്ത നാല് ദിവസങ്ങളിൽ, ബെംഗളൂരുവിലും സമീപ ജില്ലകളിലും, പ്രത്യേകിച്ച് വൈകുന്നേരവും രാത്രിയും സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും പുതിയ പ്രവചനത്തിൽ, ഐഎംഡി ശാസ്ത്രജ്ഞർ ഏപ്രിൽ 25 മുതൽ 29 വരെ തെക്കൻ കർണാടകയിലെ ബെംഗളൂരു അർബൻ ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ ‘യെല്ലോ അലർട്ട്’ (മിതമായ ഇടിമിന്നൽ) പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു അർബൻ, ചാമരാജനഗർ, ഹാസൻ, കുടക്, മാണ്ഡ്യ, രാമനഗര, മൈസൂരു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്…

Read More
Click Here to Follow Us