നഗരത്തിൽ യുവതിയെ അധിക്ഷേപിക്കാൻ ശ്രമിച്ച റാപിഡോ ബൈക്ക്-ടാക്സി റൈഡർ അറസ്റ്റിൽ

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കെ റാപിഡോ ബൈക്ക് ടാക്സിയിൽ വെച്ച് യുവതിയോട് ലൈംഗികാധിക്ഷേപം നടത്തിയ ഡ്രൈവർ ദീപക് അറസ്റ്റിൽ. ബെംഗളൂരുവിലെ യെലഹങ്കയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഡ്രൈവറുടെ ശല്യം സഹിക്കാതെ 30-കാരിയായ യുവതി ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. അറസ്റ്റിലായ ഡ്രൈവർ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. യെലഹങ്കയിൽ നിന്ന് ബൈക്കിൽ കയറിയ യുവതിയെ ഇയാൾ നിരന്തരം ലൈംഗികാധിക്ഷേപം നടത്തുകയും മോശമായ രീതിയിൽ സ്പർശിക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

ഇത് നിർത്താൻ ഇയാൾ തയ്യാറാകാതെ നിന്നത്തോടെ യുവതി ബൈക്കിൽ നിന്ന് എടുത്ത് ചാടുകയായിരുന്നു. തുടർന്ന് യെലഹങ്ക ന്യൂ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നാണ് അറസ്റ്റ്. ഒ.ടി.പി. പരിശോധിക്കാനെന്ന രൂപേണ ഇയാൾ പെൺകുട്ടിയുടെ ഫോൺ കൈക്കലാക്കിയിരുന്നു. തുടർന്ന് തനിക്ക് പോകേണ്ട ദിശയിൽ കൂടിയല്ല ഇയാൾ പോകുന്നതെന്ന് ശ്രദ്ധയിൽ പെട്ട യുവതി ഇക്കാര്യം ഡ്രൈവറോട് ഓർമ്മിപ്പിച്ചു. എന്നാൽ ഡ്രൈവർ 60 കിലോ മീറ്റർ വേഗത്തിൽ വണ്ടി ഓടിച്ചു പോകുകയായിരുന്നു. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ യുവതി മൊബൈൽ പിടിച്ചു വാങ്ങി. എന്നാൽ ഡ്രൈവർ വാഹനം നിർത്താതെ വേഗം വർധിപ്പിച്ച് പോകാൻ ശ്രമിച്ചു. ഇതോടെ യുവതി ബി.എം.എസ്. ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്ത് വെച്ച് ബൈക്കിൽ നിന്ന് എടുത്ത് ചാടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts