മേയ് എട്ടുമുതൽ നാലുദിവസം മദ്യവിൽപ്പനയ്ക്ക് വിലക്ക്

ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് മേയ് എട്ടുമുതൽ നാലുദിവസം മൈസൂരു ജില്ലയിൽ മദ്യവിൽപ്പനയ്ക്ക് വിലക്കേർപ്പെടുത്തി. മേയ് എട്ടിന് വൈകീട്ട് ആറുമുതൽ 10-ന് അർധരാത്രി 12 വരെയും മേയ് 12 മുതൽ 13 വരെയുമാണ് നിരോധനം.വിലക്കുള്ള ദിവസങ്ങളിൽ ജില്ലയിലെ എല്ലാ മദ്യശാലകളും മദ്യംവിൽക്കുന്ന ബാറുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയും അടച്ചിടണം. മദ്യവിൽപ്പനയോ വിതരണമോ ശേഖരിക്കലോ പാടില്ല.

  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി

കൂടാതെ ക്രമസമാധാനം ഉറപ്പുവരുത്താൻ മേയ് എട്ടിന് വൈകീട്ട് ആറുമുതൽ മേയ് 10-ന് പോളിങ് പൂർത്തിയാകുന്നതുവരെ ജില്ലയിൽ നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ഡെപ്യൂട്ടി കമ്മിഷണർ കെ.വി. രാജേന്ദ്ര ഉത്തരവിറക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts