കൊച്ചി : നടൻ ഇന്നസെന്റ് അന്തരിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ലേക്ഷോർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു നടൻ. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നടൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്. അർബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് ആഴ്ച്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1972ൽ അരങ്ങേറ്റം കുറിച്ച ഇന്നസെന്റ് 750 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അദ്ദേഹം 2014-19 ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
Read MoreDay: 26 March 2023
ബിഗ് ബോസ് മത്സരാർത്ഥികളിൽ ഇത്തവണ ബാംഗ്ലൂര്‍ മല്ലുവും
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസണ് 5 തിരശീല ഉയര്‍ന്നു കഴിഞ്ഞു. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി റെനീഷ റഹ്മാനാണ് വീട്ടിലേക്ക് പ്രവേശിച്ച ആദ്യ മത്സരാര്‍ത്ഥി. രണ്ടാമതായി എത്തിയത് റാപ്പറും നടനുമൊക്കെയായ റിനോഷ് ജോര്‍ജ് ആണ്. പേര് കൊണ്ട് അത്ര പരിചിതനല്ലെങ്കിലും ചെയ്ത റാപ്പ് സോങ് കൊണ്ട് യുവാക്കള്‍ക്കിടയിലൊക്കെ ശ്രദ്ധനേടിയിട്ടുള്ള താരമാണ് റിനോഷ് ജോര്‍ജ്. ഐ ആം എ മല്ലു എന്ന റിനോഷിന്റെ മ്യൂസിക് വീഡിയോ ഒരുകാലത്ത് യൂട്യൂബിലൊക്കെ തരംഗമായിരുന്നു. ഇതുകൂടാതെ നോണ്‍സെന്‍സ് എന്ന സിനിമയിലൂടെ നായകനായും റിനോഷ്…
Read Moreമത അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ല ; അമിത് ഷാ
ബെംഗളൂരു: മതം അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കുന്ന വ്യവസ്ഥകളൊന്നും ഭരണഘടനയില്‍ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം ചട്ടങ്ങളൊന്നും നിലവിലില്ലെങ്കിലും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിച്ചെന്നും ഷാ പറഞ്ഞു. കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിം വിഭാഗത്തിന് മുന്‍ സര്‍ക്കാര്‍ അനുവദിച്ച നാല് ശതമാനം ഒബിസി സംവരണം എടുത്തുകളഞ്ഞ നടപടിയെയും ഷാ ന്യായീകരിച്ചു. പ്രീണനത്തിനായി നല്കിയ ഈ നാല് ശതമാനം സംവരണം റദ്ദാക്കി വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് ബിജെപി നല്കി. മുസ്ലിം വിഭാഗത്തിനുള്ള സംവരണം ഭരണഘടനാവിരുദ്ധമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read Moreകോൺഗ്രസ് കർണാടകയെ കാണുന്നത് എടിഎം ആയി : പ്രധാന മന്ത്രി
ബെംഗളൂരു:നേതാക്കളുടെ പണപ്പെട്ടി നിറയ്ക്കാനുള്ള എടിഎം ആയി ആണ് കോണ്‍ഗ്രസ് കര്‍ണാടകയെ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ വിജയസങ്കല്പ യാത്രയുടെ ദേവനാഗ്രെ മേഖലാ പര്യടനത്തിനിടെയുള്ള പൊതുസമ്മേളനത്തിലാണ് മോദി ഈ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് വിഭിന്നമായി പുരോഗമിക്കുന്ന ഇന്ത്യയുടെ ചാലകശക്തിയാക്കി കര്‍ണാടകയെ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാര്‍ഥതയും അവസരവാദവും നിറഞ്ഞ നിരവധി കൂട്ടുകക്ഷി സര്‍ക്കാരുകളെ സംസ്ഥാനം കണ്ടിട്ടുണ്ട്. ഇനി വേണ്ടത് ഉയര്‍ന്ന ഭൂരിപക്ഷത്തിലുള്ള, ഭരണസ്ഥിരതയുള്ള ബിജെപി സര്‍ക്കാര്‍ ആണ്. ഡബിള്‍ എന്ജിന് സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ഏവരും സഹായിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.
Read Moreഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല, രാത്രി 8 ന് അടിയന്തര മെഡിക്കൽ ബോർഡ് ചേരും
കൊച്ചി: നടന് ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും അടിയന്തര മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാത്രി എട്ടിന് ചേരുമെന്നും മന്ത്രി സജി ചെറിയാന്. ഇതുവരെ ചികിത്സിച്ച എല്ലാ ഡോക്ടര്‍മാരും മെഡിക്കല്‍ ബോര്‍ഡില്‍ സംബന്ധിക്കും. തുടര്‍ ചികിത്സയെ പറ്റിയുള്ള കാര്യം ബോര്‍ഡില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ തുടരുന്നത്.
Read Moreബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്ത്, യുവാവും യുവതിയും പിടിയിൽ
കൊച്ചി :കേരളത്തിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമം. യുവാവും യുവതിയും പിടിയില്‍. ഇടുക്കി രാജകുമാരി സ്വദേശി ആല്‍ബിറ്റും കായംകുളം സ്വദേശി അനഘയുമായാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരും കാക്കനാട് ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടിയപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം കിട്ടിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും അങ്കമാലിയില്‍ വച്ച് ബസില്‍ നിന്ന് പിടികൂടിയത്.
Read Moreകോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ചിലർ ഉൾപ്പെട്ടു, ചിലർ പുറത്ത്
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 124 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയതിനു പിന്നാലെ പട്ടികയിൽ ഉൾപ്പെടാത്തവരെക്കുറിച്ച് ചർച്ച. പട്ടികയില്‍ അഞ്ചു സ്ത്രീകള്‍ മാത്രം. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന് പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും നിലവിലെ വരുണ എംഎല്‍എയുമായ ഡോ. യതീന്ദ്ര പുറത്തായി. ഖാര്‍ഗെയുടെ മകന് ചീറ്റപുരിലെ സംവരണമണ്ഡലം നല്കി. കോലാറില്‍ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച സിദ്ധരാമയ്യക്കാണ് വരുണ സീറ്റാണ് നൽകിയത്. കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിന് സിറ്റിങ് സീറ്റായ കനക്പുര നല്കി. മുന്‍…
Read Moreവീട്ടിൽ എത്തിയ പാർട്ടി പ്രവർത്തകനെ സിദ്ധരാമയ്യ മുഖത്തടിച്ചതായി ആരോപണം
ബെംഗളൂരു: വീട്ടില്‍ തന്നെക്കാണാന്‍ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളുടെ മുഖത്ത് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ അടിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുണ്ട്. തിരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നതെന്ന പ്രവര്‍ത്തകന്റെ ചോദ്യമാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സിദ്ധരാമയ്യയുടെ നടപടിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നു. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്നവര്‍ക്ക് എങ്ങനെയാണ് കര്‍ണാടകയെ രക്ഷിക്കാനാകുന്നതെന്ന് മോദി ചോദിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസോ സിദ്ധരാമയ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Moreകൊച്ചിയിൽ ഹെലികോപ്റ്റർ തകർന്നു വീണു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കോസ്റ്റ്ഗാര്‍ഡിന്റെ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ആളപായമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
Read Moreബിഗ് ബോസ് സീസൺ 5 ന് മണിക്കൂറുകൾ മാത്രം
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ് 5ന് ഇന്ന് തുടക്കം. വൈകുന്നേരം 7 മണി മുതല്‍ ഉദ്ഘാടന എപ്പിസോഡ് ആരംഭിക്കും. ആരൊക്കെയാകും ഇത്തവണ ബിഗ് ബോസില്‍ വീട്ടില്‍ എത്തുകയെന്നും സോഷ്യല്‍ മീഡിയ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്നും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാനാകും. ‘ബാറ്റില്‍ ഓഫ് ദി ഒര്‍ജിനല്‍സ്, തീ പാറും’ എന്നാണ് ഇത്തവണത്തെ ബിഗ് ബോസിന്റെ ടാഗ് ലൈന്‍. ഇത് സൂചിപ്പിക്കുന്നത് പോലെ തന്നെയാകും മത്സരാര്‍ത്ഥികള്‍ എന്നാണ് വിലയിരുത്തലുകള്‍. എല്ലാ ദിവസവും ഏഷ്യാനെറ്റ് ചാനലിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും…
Read More