ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ് ചികിത്സയ്ക്കിടെ മരിച്ചു

ബെംഗളൂരു: ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞ് ഗവ.വെന്റ്‌ലോക് ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനിടെ മരിച്ചു. കഴിഞ്ഞ മാസം 16ന് ബസ് സ്റ്റാന്‍ഡിലെ വൈദ്യുതി തൂണിനടിയില്‍ നിന്നാണ് കുഞ്ഞിനെ കിട്ടിയിരുന്നത്. കൈകളില്‍ ചോരപ്പൈതലുമായി ഒരു സ്ത്രീയും പുരുഷനും അന്ന് രാവിലെ മുതല്‍ ബസ് സ്റ്റാന്‍ഡിലും പരിസരത്തും അലയുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകുന്നേരമാണ് ഡ്രൈവര്‍മാര്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കിടന്ന കുഞ്ഞിനെ കണ്ടത്. തലയില്‍ ചെറിയ മുറിവുണ്ടായിരുന്നു. പാണ്ടേശ്വരം പോലീസ് വെന്റ്‌ലോക് ആശുപത്രിയില്‍ എത്തിച്ചു. ആണ്‍കുഞ്ഞ് പിറന്ന് ആഴ്ചയായിട്ടുണ്ടാവുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ശിശുരോഗ വിദഗ്ധന്‍ ഡോ.…

Read More

വധു യഥാർത്ഥ പ്രായം മറച്ചുവച്ചു, വിവാഹം ഹൈക്കോടതി അസാധുവാക്കി

ബെംഗളൂരു: വിവാഹ സമയത്ത് യഥാര്‍ത്ഥ പ്രായം മറച്ചു വച്ചെന്ന യുവാവിന്റെ പരാതിയില്‍ കര്‍ണാടക ഹൈക്കോടതി വിവാഹ ബന്ധം റദ്ദാക്കി. ഇന്ത്യന്‍ വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 18 പ്രകാരം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് വിജയകുമാര്‍ പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. 2014ലായിരുന്നു ഇവരുടെ വിവാഹം. ആ സമയത്ത് യുവതിക്ക് 36 വയസേ പ്രമായമുള്ളൂ എന്നായിരുന്നു അവരുടെ അമ്മയും സഹോദരനും ഉള്‍പ്പെടെ പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ വിവാഹത്തിന്…

Read More

ട്രൂ കോളറിന്റെ ഇന്ത്യയിലെ ആദ്യ ഓഫീസ് ബെംഗളൂരുവിൽ 

ബെംഗളൂരു : കോളർ ഐഡി വെരിഫിക്കേഷൻ പ്ലാറ്റ്ഫോമായ ട്രൂ കോളറിൻറെ ഇന്ത്യയിലെ ആദ്യ ഓഫീസ് ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചു. ട്രൂ കോളറിൻറെ ആസ്ഥാനമായ സ്വീഡനു പുറത്തു തുടങ്ങുന്ന ഏറ്റവും വലിയ ഓഫീസാണ് ബെംഗളൂരുവിലേത്. മുപ്പതിനായിരം സ്‌ക്വയർ ഫീറ്റിലധികം വിസ്തീർണമുള്ള ഓഫീസിൽ 250-ലധികം ജീവനക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബെംഗളൂരു ഓഫീസിൻറെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയിൽ ഒരു പതിറ്റാണ്ട് മുമ്പാണ് ട്രൂ കോളർ പ്രവർത്തനം ആരംഭിക്കുന്നത്. ഇപ്പോഴുള്ള ലഭിച്ചതിൽ ഏറിയ പങ്കും ഇന്ത്യയിൽ നിന്നാണെന്നും അത് സാക്ഷ്യപ്പെടുത്തുന്നു. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം…

Read More

ജയം ഉറപ്പല്ലേ.. അതാണ് സീറ്റിനെ ചൊല്ലിയുള്ള തർക്കം ; മുഖ്യമന്ത്രി 

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി തന്നെ അധികാരത്തില്‍ വരും എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അക്കാര്യത്തില്‍ നല്ല ഉറപ്പുണ്ട് എന്നും അതിനാലാണ് സീറ്റിനായി പാര്‍ട്ടിയില്‍ മത്സരം മുറുകുന്നത് എന്നും ബസവരാജ് ബൊമ്മെ കൂട്ടിച്ചേര്‍ത്തു. ജയിക്കാന്‍ കഴിയുന്ന പാര്‍ട്ടിയില്‍ എല്ലായ്പ്പോഴും മത്സരമുണ്ടാകും എന്നാണ് ബിജെപിക്കുള്ളിലെ സീറ്റ് തര്‍ക്കം സംബന്ധിച്ച ചോദ്യത്തിന് ബസവരാജ് ബൊമ്മെ മറുപടി നൽകിയത്.

Read More

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണുള്ള അപകടത്തിൽ 2 മരണം സ്ഥിരീകരിച്ചു

ഇറ്റാനഗർ : അരുണാചല്‍ പ്രദേശിലെ മണ്ടലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു.അപകടത്തില്‍ പൈലറ്റും സഹപൈലറ്റും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ലഫ്. കേണല്‍ വിവിബി റെഡ്ഡി, മേജര്‍ എ ജയന്ത് എന്നിവരാണ് മരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌ . അപകട സമയത്ത് ഇവര്‍ മാത്രമേ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുള്ളു. ഇന്ന് രാവിലെ 9.15ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം ഹെലികോപ്റ്ററിന് നഷ്ടമായിരുന്നു. മോശം കാലവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും സൈന്യം അറിയിച്ചു.

Read More

പാചകവാതക പൈപ്പ് ലൈൻ പൊട്ടി സ്ഫോടനം, 2 സ്ത്രീകൾക്ക് പരിക്ക്

ബെംഗളൂരു: ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ പൊട്ടി സ്‌ഫോടനം. ബെംഗളൂരു എച്ച്‌എസ്‌ആര്‍ ലേഔട്ടിലാണ് സംഭവം. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. രണ്ട് വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. അപകടം നടന്ന സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം കുടിവെള്ള പൈപ്പിടുന്നതിനായി കുഴിയെടുത്ത് നിര്‍മാണ ജോലികള്‍ നടന്നിരുന്നു. ഇതിനിടയില്‍ പാചക വാതക പൈപ്പ് ലൈനിന് കേടുപാടുപറ്റിയതാണ് സമീപത്തെ വീടുകളില്‍ പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം…

Read More

മധുവിന്റെ ജീവിതം തുറന്നു കാട്ടിയ ചിത്രം ‘ആദിവാസി ‘ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ

ബെംഗളൂരു: ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതം പറയുന്ന സിനിമയാണ് ‘ആദിവാസി’. വിജീഷ് മണി സംവിധാനം ചെയ്ത സിനിമയിപ്പോള്‍ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.കഥ, തിരക്കഥയും സംവിധാനവും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. തങ്കരാജ്. എം സംഭാഷണം. ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.2018 ഫെബ്രുവരി 22-നായിരുന്നു മോഷണക്കുറ്റമാരോപിക്കപ്പെട്ട അട്ടപ്പാടി ചിണ്ടക്കിയിലെ മധു മര്‍ദനമേറ്റ് മരിച്ചത്.

Read More

സമാധാനത്തിനുള്ള നോബൽ സമ്മാനം;പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധ്യത!

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പരിഗണിക്കുന്നതായി വാർത്തകൾ. പുരസ്കാര കമ്മിറ്റി ഡെപ്യൂട്ടി ലീഡർ അസ്ലെ തൊജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദിയുടെ നയങ്ങൾ രാജ്യത്തെ ശക്തവും സമ്പന്നവും ആക്കുന്നുവെന്ന് തൊജെ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി വിശ്വസ്തനായ നേതാവാണ് പരസ്പരം പോരടിക്കുന്ന രാജ്യങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിവുണ്ട്, അദ്ദേഹത്തിന് പുരസ്കാരം ലഭിക്കുകയാണെങ്കിൽ അത് അർഹതയുള്ള നേതാവിന് ലഭിക്കുന്ന ചരിത്ര നിമിഷമായി മാറുമെന്നും തൊജെ കൂട്ടിച്ചേർത്തു. താൻ നരേന്ദ്ര മോദിയുടെ ആരാധകനാണ് എന്ന് പറയാനും അദ്ദേഹം…

Read More

സംസ്ഥാനത്ത് വിഐപി അതിഥികൾക്ക് ആതിഥ്യമരുളാൻ സർക്കാർ ചെലവാക്കിയത് 260 കോടി രൂപ

ബെംഗളൂരു: കർണാടകയിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ ആതിഥ്യമരുളാൻ 260 കോടി രൂപയെങ്കിലും ചെലവഴിച്ചതായി റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രിമാർക്കും അവരെ അനുഗമിക്കുന്ന പ്രതിനിധികൾക്കും ആതിഥ്യമരുളാനുള്ള 92.2 കോടി രൂപയും മുഖ്യമന്ത്രിയുടെ ഓഫീസ് (CMO) നടത്തുന്ന ആതിഥ്യ ചെലവുകളും വിവരാവകാശ നിയമപ്രകാരമുള്ള മറുപടികൾ, ഫയൽ ആക്സസ് ചെയ്ത കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ രേഖകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2019ൽ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായപ്പോൾ സംസ്ഥാന അതിഥികൾ, കേന്ദ്ര മന്ത്രിമാർ, ഐഎഎസ് ഉദ്യോഗസ്ഥർ, ഔദ്യോഗിക ചുമതലകൾ,…

Read More

സംസ്ഥാനത്ത് കോൺഗ്രസ്‌ ആദ്യഘട്ട സ്ഥാനാർഥി പട്ടിക നാളെ

ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഈമാസം 17ന് പുറത്തിറക്കുമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ നേരത്തെ അറിയിച്ചിരുന്നു. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റി കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നു. ജയസാധ്യതക്കാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. 224 അംഗ നിയമസഭയില്‍ 150 സീറ്റുകളിലെ വിജയമാണ് പാര്‍ട്ടി ഇത്തവണ ലക്ഷ്യമിടുന്നത്. ഇത്തവണ ജെ.ഡി.എസാണ് ആദ്യം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടത്. 93 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്തിറക്കിയത്. ഇതുപ്രകാരം പ്രചാരണവും നടന്നുവരുന്നു. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയിട്ടില്ല.

Read More
Click Here to Follow Us