ബെംഗളൂരു: കർണാടക യാദ്ഗിറിലേ ടിപ്പു സുൽത്താൻ സർക്കിളിന് സവർക്കറുടെ പേര് നൽകണമെന്ന് അനുകൂലിച്ചതും എതിർത്തും ആവശ്യം ഉയർന്നതോടെ മേഖലയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകോപനപരമായി പ്രസംഗിച്ചതിന് ജയ് ഛത്രപതിശിവാജി സേന അധ്യക്ഷനെയും മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്,
Read MoreMonth: February 2023
ബെംഗളൂരു – മൈസൂരു അതിവേഗ പാതയിൽ ടോൾ പിരിവ് നീട്ടി
ബെംഗളൂരു : സർവീസ് റോഡിന്റെ നിർമാണം പൂർത്തിയാകുന്നതുവരെ ബെംഗളൂരു – മൈസൂരു അതിവേഗ പാതയിൽ ടോൾ പിരിവ് ഉണ്ടാകില്ലെന്ന് പ്രതാപ് സിംഹ എം.പി. ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഇന്ന് രാവിലെ എട്ടുമുതൽ ടോൾ പിരിവ് തുടങ്ങുമെന്ന് കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. എന്നാൽ, സർവീസ് റോഡിന്റെ പണി പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങുന്നതിൽ എതിർപ്പുയർന്നതോടെ സർവീസ് റോഡ് പണി പലയിടത്തും ബാക്കിയുള്ളത് കണക്കിലെടുത്ത് ഇപ്പോൾ ടോൾ പിരിവ് ആരംഭിക്കുന്നില്ലെന്ന് മൈസൂരു- കുടക് എം.പി.യായ പ്രതാപ് സിംഹ അറിയിക്കുകയായിരുന്നു.
Read Moreനാട്ടിലേക്കുള്ള യാത്രയ്ക്ക് ഇനി ചെലവേറും; ബെംഗളൂരു – മൈസൂരു അതിവേഗപ്പാതയിലെ ടോൾ പിരിവ് ഇന്നുമുതൽ
ബെംഗളൂരു: ബെംഗളൂരു – മൈസൂരു അതിവേഗപാതയിൽ എൻ.എച്ച് 275 ആദ്യ ഘട്ടത്തിലെ ടോൾ പിരിവ് ഇന്ന് ആരംഭിക്കുന്നതോടെ മലബാറിലേക്കുള്ള ബസ് യാത്രയ്ക്കും ചെലവേറും. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിറക്കാൻ ഈടാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ അതുകൊണ്ടുതന്നെ കേരള, കർണാടക ആർ.ടി.സി. കൾ ടിക്കറ്റ് നിരക്കിൽ വർധനവേർപ്പെടുത്തുമെന്നാണ് വിവരം. സ്വകാര്യ ബസുകളും ടിക്കറ്റ് നിരക്ക് ഉയർത്താൻ സാധ്യതയുണ്ട്. ടോൾപിരിവിന് ആനുപാതികമായി ടിക്കറ്റിൽ വർധനവുണ്ടാകുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് ഏതാനും ദിവസത്തിനകം തീരുമാനിക്കും. ദേശീയപാത അതൊട്ടുരിറ്റിയുടെ മറ്റു ടോൾ ബൂത്തുകളിൽ കാറുകൾക്ക് ഒറ്റത്തവണ…
Read Moreനഗരത്തിലെ ആദ്യ സ്മാർട്ട് ബസ് സ്റ്റോപ്പ് ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു
ബെംഗളൂരു∙ നഗരത്തിലെ ആദ്യ സ്മാർട്ട് ബസ് സ്റ്റോപ്പ് ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ഇൻഡസ്ട്രിയൽ ടൗൺഷിപ് അതോറിറ്റിയാണ് (എലിസിറ്റ) ബസ് സ്റ്റോപ്പ് നിർമിച്ചത്. ഇൻഫോസിസ് അവന്യൂവിലെ എയർപോർട്ട് ബസ് ടെർമിനലിൽ നിർമിച്ച ആദ്യ സ്റ്റോപ്പിന്റെ ഉദ്ഘാടനം ഇന്നലെ 12നു ബിഎംടിസി എംഡി ജി.സത്യവതി നിർവഹിച്ചു. സോളർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സ്റ്റോപ്പിൽ സിസിടിവി ക്യാമറ, പാനിക് ബട്ടൺ, സാനിറ്ററി പാഡ് വെൻഡിങ് യന്ത്രം, മൊബൈൽ, ലാപ്ടോപ് റീചാർജ് യൂണിറ്റ്, ബിഎംടിസി, എലിസിറ്റ ഷട്ടിൽ ബസുകളുടെ സമയവും റൂട്ട് മാപ്പും, ചുമർ പൂന്തോട്ടം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ…
Read More“ലയണൽ തന്നെ ദ ബെസ്റ്റ്” ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളർ 2022 പുരസ്‍കാരം മെസിക്ക്
ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച താരമായി ലയണല്‍ മെസിയെ തെരഞ്ഞെടുത്തു. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും കരിം ബെന്‍സേമയെയും പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. മികച്ച പരിശീലകനായി അര്‍ജന്റീനിയന്‍ കോച്ച് ലിയോണല്‍ സ്‌കലോണിയും തെരഞ്ഞെടുക്കപ്പെട്ടു. ഫിഫയുടെ പുരസ്‌കാര വേദിയിലും ലോക ചാമ്പ്യന്‍മാര്‍ അജയ്യരായി നിന്നു. മികച്ച താരം ഉള്‍പ്പെടെ അര്‍ജന്റീന നേടിയത് 4 പുരസ്‌കാരങ്ങള്‍. ലോക കിരീട നേട്ടവും, ക്ലബ് ഫുട്‌ബോളില്‍ പിഎസ്ജിക്ക് വേണ്ടിയുള്ള മികച്ച പ്രകടനവും മെസിയെ ഫിഫയുടെ പുരസ്‌കാര നേട്ടത്തിലേക്ക് നയിച്ചപ്പോള്‍, 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീനയ്ക്ക് ലോക കിരീടം…
Read Moreനീരത്തോൺ 2023: ജലസംരക്ഷണത്തിനായി ഓടി നഗരവാസികൾ
ബെംഗളൂരു: ഞായറാഴ്ച നടന്ന ജലസംരക്ഷണത്തിനായുള്ള വാർഷിക ഓട്ടമായ നീരത്തോൺ 2023 ൽ വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ 1,700 ഓളം പേർ പങ്കെടുത്തു. സെന്റ് ജോസഫ് സർവകലാശാലയിലെ വൈൽഡ് ലൈഫ് അവയർനെസ് ആൻഡ് കൺസർവേഷൻ ക്ലബ് (ഡബ്ല്യുഎസിസി) ആതിഥേയത്വം വഹിച്ച മാരത്തണിന്റെ ആറാമത് എഡിഷനിൽ ജലസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ജലം സംരക്ഷിക്കുന്നതിനും പുനരുപയോഗത്തിന്റെയും മൂല്യങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്നതിനുമായി 5 നും 70 നും ഇടയിൽ പ്രായമുള്ള ഓട്ടക്കാർ രണ്ട് കിലോമീറ്ററും അഞ്ച് കിലോമീറ്ററും ഓട്ടത്തിൽ പങ്കെടുത്തതായി സംഘാടകർ പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരന്മാരെ…
Read Moreവോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
ബെംഗളൂരു: വോളിബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാര്‍ക്കള കുക്കുന്തൂറിലെ കെവി സന്തോഷ് (34) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന സന്തോഷ് പെട്ടെന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചുവര്‍ഷമായി ഹൃദ്രോഗ ചികിത്സയിലായിരുന്നു. കാര്‍ക്കള ശീദുര്‍ഗ എയ്ഡ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് വൈകുന്നേരമാണ് സംഭവം.
Read Moreശിവമോഗ എയർപോർട്ട് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലെ ശിവമോഗ വിമാനത്താവളം ഉദ്ഘാടനം ചെയ്‌തു. ഏകദേശം 450 കോടി രൂപ ചെലവഴിച്ചാണ് പുതിയ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. വിമാനത്താവളം ഉദ്ഘാടനത്തിനു പുറമെ ബെളഗാവിയിലെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടല്‍ ഉള്‍പ്പെടെയുള്ള നിരവധി പരിപാടികളില്‍ മോദി പങ്കെടുക്കും. വിമാനത്താവളത്തിലെ താമരയുടെ ആകൃതിയിലുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ മണിക്കൂറില്‍ 300 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ ജന്മദിനത്തിലാണ് വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങ് നടന്നത്. കര്‍ണാടകയിലെ മലനാട് മേഖലയിലെ ശിവമോഗയില്‍ നിന്നും മറ്റ് സമീപ…
Read Moreകോൺഗ്രസിന്റെ റിമോട്ട് കണ്ട്രോൾ ആരുടെ കയ്യിൽ ആണെന്ന് എല്ലാവർക്കും അറിയാം ; മോദി
ബെംഗളൂരു: ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റ് ആണെങ്കിലും ആരുടെ കയ്യിലാണ് റിമോട്ട് കണ്‍ട്രോള്‍ എന്ന് എല്ലാവര്‍ക്കുമറിയാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. കര്‍ണാടകയില്‍ നിന്നുള്ള നേതാവായ ഖര്‍ഗെയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. ഖര്‍ഗെയോട് എനിക്ക് ബഹുമാനമുണ്ട്. പ്ലീനറി സമ്മേളനത്തിനിടെ കൊടും വെയിലത്ത് ഖര്‍ഗെ നില്‍ക്കുന്നത് ഞാന്‍ കണ്ടു. കുറേ നേരത്തിന് ശേഷമാണ് ആരോ അദ്ദേഹത്തിന് കുട കൊണ്ടുവന്ന് കൊടുത്തതെന്നും മോദി പറഞ്ഞു. എസ് നിജലിംഗപ്പയെയും വീരേന്ദ്രപാട്ടീലിനെയും ഗാന്ധി കുടുംബം അപമാനിച്ചത് നിങ്ങള്‍ക്കറിയില്ലേ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.…
Read Moreലഹരി കടത്ത് മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു : ലക്ഷങ്ങളുടെ ലഹരിമരുന്നുമായി 8 മലയാളികളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. മുബീൻ ബാബു (32), മൻസൂർ (36), അഭിഷേക് സുധീർ (27), അക്ഷയ് ശിവൻ (28), അർജുൻ (26), അഖിൽ രാജൻ (26), ജോയൽ ജോഷ് (21), പൃഥ്വി (23) എന്നിവരാണ് അറസ്റ്റിലായത്. രാസലഹരി വസ്തുക്കളും കഞ്ചാവും കേരളത്തിൽ നിന്നു ബെംഗളൂരുവിലെത്തിച്ചു വിൽപന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണെന്നു പോലീസ് പറഞ്ഞു. ഇവരിൽ നിന്നു ലഹരിവസ്തുക്കൾ വാങ്ങിയിരുന്ന 20 പേരെ ചോദ്യം ചെയ്യുന്നുണ്ട്. ഇവരിൽ നിന്നും 50 ലക്ഷത്തിന്റെ ലഹരി മരുന്നുകൾ പോലീസ്…
Read More