ഇൻഫോസിസ് കാംപസിലെ ട്രെയിനികളെ വീണ്ടും പിരിച്ചുവിട്ടു

ബെംഗളൂരു : മൈസൂരു ഇൻഫോസിസ് കാംപസിൽനിന്ന് വീണ്ടും ട്രെയിനികളെ പിരിച്ചുവിട്ടു. 45 ട്രെയിനികളെയാണ് ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്.

‌രണ്ടുമാസംമുൻപ്‌ 350-ഓളംപേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. പരിശീലനക്കാലയളവിൽ ട്രെയിനികൾക്കായി നടത്തുന്ന മൂല്യനിർണയ പരീക്ഷയിൽ യോഗ്യത നേടാത്തവരെയാണ് പിരിച്ചുവിട്ടതെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

രണ്ടുമാസത്തിനുമുൻപുള്ള കൂട്ടപിരിച്ചുവിടലിൽ മാനേജ്‌മെന്റിനുനേരേ ഐടി യൂണിയൻ രംഗത്തുനിന്നടക്കം പ്രതിഷേധമുയർന്നിരുന്നു.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

യൂണിയന്റെ പരാതിയിൽ സംസ്ഥാന തൊഴിൽമന്ത്രാലയം ഇൻഫോസിസിലെത്തി തെളിവുമെടുത്തിരുന്നു.

എന്നാൽ, വിഷയത്തിൽ തൊഴിൽമന്ത്രാലയം കമ്പനിക്ക് ‘ക്ലീൻചിറ്റാ’ണ് നൽകിയത്. ട്രെയിനികളുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് തൊഴിൽ നിയമലംഘനം നടന്നില്ലെന്നായിരുന്നു അന്ന് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്.

ട്രെയിനികൾക്ക് തൊഴിൽനിയമങ്ങൾ ബാധകമല്ലെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts