ബെംഗളൂരു: കുളത്തിൽ മുങ്ങി പോയ അമ്മായിയുടെ ജീവൻ രക്ഷിച്ച് പതിനൊന്നുകാരി. അമ്മ ഉൾപ്പെടെ മൂന്നു പേരായിരുന്നു കുളത്തിൽ മുങ്ങിയത്. ബെംഗളൂരു ദോഡ്ബെല്ലാപൂരിലാണ് സംഭവം. പെൺകുട്ടിയുടെ കൺമുന്നിൽ അമ്മയും സഹോദരനും മുങ്ങി മരിക്കുന്നതിനും പതിനൊന്നുകാരിയായ കീർത്തന സാക്ഷിയായിരുന്നു. അമ്മായിയുടെ ജീവൻ രക്ഷിച്ചെങ്കിലും അമ്മയേയും സഹോദരനേയും രക്ഷിക്കാൻ കീർത്തനക്കായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ കൃഷിസ്ഥലത്തെത്തിയ സഹോദരൻ ഹേമന്ത് കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഹേമന്തിനെ രക്ഷിക്കാനിറങ്ങിയ അമ്മ രൂപയും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഇതിനിടെ, ഇരുവരേയും രക്ഷിക്കാൻ അമ്മായി പ്രേമയും കുളത്തിലേക്ക് ചാടി. മൂവരും വെള്ളത്തിൽ…
Read MoreMonth: February 2023
നഗരത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന് സ്വീകരണം 23ന്
ബെംഗളൂരു: ഐ.എം.സി.സി കർണാടക ഘടകത്തിന്റെ രൂപീകരണവും കേരളം മന്ത്രി അഹമ്മദ് ദേവർകോവിലിന് സ്വീകരണവും 23 ന് നടക്കും. രാത്രി 8 .30 നു കന്റോണ്‍മെന്റ് റെയിൽവേ സ്റ്റേഷന് സമീപത്തെ ഖാദിരിയ മസ്ജിദിന് സമീപത്തെ താജ് കൺവെൻഷൻ ഹാളിലാണ് പരിപാടി
Read Moreഡിജിപി വിളിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും
തിരുവനന്തപുരം: പൊലിസ് ഗുണ്ടാ ബന്ധം സംബന്ധിച്ച വിവാദങ്ങൾക്കിടെ ഡിജിപി വിളിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. പൊലിസ്- ഗുണ്ടാ ബന്ധം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകളുടെ ശാക്തീകരണം, സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തു കണ്ടെത്താനുളള കേന്ദ്ര നിയമമായ ബഡ്സ് നിയമം കാര്യക്ഷമമായി നടപ്പാക്കൽ എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ടകള്‍. എസ് പി മുതൽ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥർ വരെയാണ് യോഗത്തിൽ പങ്കെടുക്കുക.
Read Moreനഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സുഹൃത്തുക്കൾ കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ പ്രതികൾ കസ്റ്റഡിയിൽ. ഇക്കഴിഞ്ഞ 18 ന് ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് നഴ്സിംഗ് പഠനം നടത്തുന്ന പെൺകുട്ടിയുടെ സഹപാഠികളും സുഹൃത്തുക്കളുമായ രണ്ടുപേരാണ് പ്രതികൾ. ഇവരിലൊരാൾ ഗോവിന്ദപുരം ബൈപ്പാസിനരികിൽ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. ഇവിടെ ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥികൾ വീട്ടിൽ പോയ സമയത്ത് രണ്ടാം പ്രതിയെ എറണാകുളത്തു നിന്നും വിളിച്ചുവരുത്തി. തുടർന്നാണ് ഇവർ പെൺകുട്ടിയെ താമസ സ്ഥലത്ത് എത്തിച്ചത്. പെൺകുട്ടിക്ക് ലഹരി പാനീയം നൽകി ഇരുവരും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന്…
Read Moreകർമാലാരം – ഹീലലിഗെ ഇരട്ടപാതയിൽ സുരക്ഷാ പരിശോധന ആരംഭിച്ച് റെയിൽവേ സുരക്ഷാ കമ്മീഷണർ
ബെംഗളൂരു: കർമാലാരം – ഹീലലിഗെ ഇരട്ടിപ്പിച്ച പാതയിൽ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധന ആരംഭിച്ചു. ബയ്യപ്പനഹള്ളി – ഹൊസൂര്‍ പാതയിൽ കർമാലാരം മുതൽ ഹീലലിഗെ വരെ 10 5 കിലോമീറ്ററാണ് ഇരട്ടിപ്പാത നിർമിച്ചത്. 48 കിലോമീറ്റർ വരുന്ന ബയ്യപ്പനഹള്ളി – ഹൊസൂര്‍ പാതയുടെ ഇരട്ടിപ്പിക്കൽ അടുത്ത ഫെബ്രുവരിയിൽ പൂർത്തിയാകും. പാത ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ കേരളത്തിലേക്ക് ഹൊസൂര്‍ വഴിയുള്ള ട്രെയിനുകൾ ക്രോസിങ്ങിന് പിടിച്ചിടുന്ന പ്രശ്നം പരിഹരിക്കാൻ സാധിക്കും
Read Moreആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് അഞ്ചുവര്‍ഷം
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് അഞ്ചുവര്‍ഷം തികയുന്നു. മധുവിന്റെ ഓര്‍മ്മദിനം ഇന്ന് മുക്കാലിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കേരളാ ആദിവാസി സംഘടനകളാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. അതേസമയം മധുകൊലക്കേസിലെ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കേസില്‍ അന്തിമ വാദം ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ തുടങ്ങും. 2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. അഞ്ചാം ആണ്ടില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം..
Read Moreഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ച് പൊലീസ്
കണ്ണൂർ: ഷുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചു. ആകാശ് തില്ലങ്കേരി ജാമ്യവ്യവസ്ഥ ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. മറ്റൊരു കേസിലും ഉള്‍പ്പെടരുത് എന്ന ജാമ്യവ്യവസ്ഥയില്‍ ആണ് ഷുഹൈബ് വധക്കേസില്‍ ആകാശ് ജാമ്യത്തില്‍ കഴിഞ്ഞത്. എന്നാല്‍ അതിനിടയിലാണ് സാമൂഹ്യമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂര്‍, മുഴക്കുന്ന് പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. വിവരങ്ങളുമായി റിയാസ് ചേരുന്നു..
Read Moreകൈ ഉപയോഗിക്കാതെ തന്നെ മാലിന്യം തരംതിരിക്കൽ കേന്ദ്രം ഒരു മാസത്തനുള്ളിൽ
ബെംഗളൂരു: റോഡരികിൽ അശാസ്ത്രീയമായി മാലിന്യം തരാം തിരിക്കുന്നതിന് പകരം ഖരമാലിന്യം യന്ത്ര സഹായത്തോടെ വേർതിരിക്കാൻ കഴിയുന്ന ട്രാൻസ്ഫർ കേന്ദ്രങ്ങളുടെ നിർമാണം അവസാനഘട്ടത്തിൽ. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‍മെന്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് തരാം തിരിക്കൽ കേന്ദർങ്ങൾ പ്രവർത്തിക്കുന്നത്. കോറമംഗലയിലെ കേന്ദ്രം ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. മാലിന്യം വാഹനങ്ങളിൽ നിന്ന് ഇറക്കുന്നത് മുതൽ തരംതിരിക്കൽ വരെ യന്ത്ര സഹായത്തോടെ നടത്തും. റോഡരികിലും ബി.ബി.എം.പി മാതാനങ്ങളിലുമായിരുന്നു നേരത്ത ഖര ദ്രവ്യ മാലിന്യങ്ങൾ തരംതിരിച്ചിരുന്നത്.
Read Moreഐപിസി കർണാടക സ്റ്റേറ്റ് കൺവൻഷൻ സമാപിച്ചു
ബെംഗളൂരു: വേദപുസ്തകത്തിലെ ദൈവം മനുഷ്യന്റെ പ്രശ്നങ്ങളിൽ ഇടപെടുന്നവനാണെന്നു ഐപിസി ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് പ്രസ്താവിച്ചു. ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ ഫെബ്രുവരി 16 മുതൽ നടന്നു വന്ന ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐ പി സി ) കർണാടക സ്റ്റേറ്റ് 36-ാമത് വാർഷിക കൺവൻഷൻ്റെ സമാപന ദിന സംയുക്ത ആരാധനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയനിയമ ഭക്തന്മാരായ ശദ്രക്, മേശെക്, അബേദ്നെഗോ എന്നിവർ വിശ്വാസത്തിന്റെ പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോൾ അവിടുന്ന് അവരെ വിടുവിക്കാൻ തീച്ചൂളയിൽ ഇറങ്ങിവന്നതു ചരിത്രത്തിൽ ഇടപെടുന്ന ദൈവത്തെ വെളിപ്പെടുത്താനാണെന്നും…
Read Moreയുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടങ്ങള്‍
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടങ്ങള്‍. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാന്‍ഡ്രിഡ്-ലിവര്‍ പൂളിനെ നേരിടും. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ രാത്രി 1.30 നാണ് മത്സരം. കഴിഞ്ഞ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയാണ് റയല്‍മാന്‍ഡ്രിഡ് യുഫേഫ കിരീടം ചൂടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏറ്റ പരാജയത്തിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യമാണ് ലിവര്‍പൂളിനുള്ളത്. ഇന്നത്തെ മറ്റൊരു മത്സരത്തില്‍ നാപ്പോളി അയണ്‍ഫ്രാക്റ്റ് ഫ്രാന്‍ക്ഫ്രട്ടുമായി ഏറ്റുമുട്ടും. രാത്രി ഒന്നരയ്ക്ക് ഡച്ച് ബാങ്ക് പാര്‍ക്കിലാണ് മത്സരം.
Read More