നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സുഹൃത്തുക്കൾ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ പ്രതികൾ കസ്റ്റഡിയിൽ. ഇക്കഴിഞ്ഞ 18 ന് ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് നഴ്സിംഗ് പഠനം നടത്തുന്ന പെൺകുട്ടിയുടെ സഹപാഠികളും സുഹൃത്തുക്കളുമായ രണ്ടുപേരാണ് പ്രതികൾ. ഇവരിലൊരാൾ ഗോവിന്ദപുരം ബൈപ്പാസിനരികിൽ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. ഇവിടെ ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥികൾ വീട്ടിൽ പോയ സമയത്ത് രണ്ടാം പ്രതിയെ എറണാകുളത്തു നിന്നും വിളിച്ചുവരുത്തി. തുടർന്നാണ് ഇവർ പെൺകുട്ടിയെ താമസ സ്ഥലത്ത് എത്തിച്ചത്. പെൺകുട്ടിക്ക് ലഹരി പാനീയം നൽകി ഇരുവരും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

പുലർച്ചെ രണ്ടു മണിയോടെ മയക്കം വിട്ടുണർന്നപ്പോഴാണ് പെൺകുട്ടി താൻ പീഡനത്തിനിരയായ വിവരം അറിയുന്നത്. ഈ സമയം പ്രതികൾ രണ്ടുപേരും മദ്യലഹരിയിൽ ബോധം കെട്ടുറങ്ങുകയായിരുന്നു. ഉടൻതന്നെ മറ്റൊരു സഹപാഠിയെ വിളിച്ച് അവിടെനിന്നും വിദ്യാർത്ഥിനി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് എറണാകുളത്തെ ബന്ധുക്കളെ വിവരമറിയിച്ച പെൺകുട്ടി കസബ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പൊലീസ് ഇൻസ്പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെയും പൊലീസ് പിടികൂടിയത്. കോഴിക്കോട് ടൗൺ എ.സി.പി ബിജുരാജിന്റെ മേൽനോട്ടത്തിലാണ് പൊലീസ് അന്വേഷണം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
[masterslider id="10"]

Related posts