മെട്രോ തൂണിന്റെ കരാർ റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ല, തേജസ്വനിയുടെ പിതാവ്

ബെംഗളൂരു: മെട്രോ തൂണുകള്‍ ഇത്രയും ഉയരത്തില്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ആരാണ് നല്‍കിയതെന്നും കരാറും കരാറുകാരന്റെ ലൈസന്‍സും റദ്ദാക്കി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും മെട്രോ തൂണ്‍ തകര്‍ന്ന് വീണ് മരിച്ച തേജസ്വിനിയുടെ പിതാവ് മദന്‍ കുമാര്‍. മെട്രോ തൂണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കരാറും റദ്ദാക്കുന്നത് വരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും മദന്‍ കുമാര്‍ പറഞ്ഞു. തനിക്ക് എല്ലാം നഷ്ടമായി, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പറ‍ഞ്ഞു. വിഷയത്തില്‍ കോടതിയെ സമീപിക്കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. നമ്മ മെട്രോ കെആര്‍പുരം -ബെംഗളൂരു വിമാനത്താവള പാതയ്ക്ക് സമീപം…

Read More

കടുവസങ്കേതത്തിലെ കടുവ ചത്തനിലയിൽ

ബെംഗളൂരു : ബന്ദിപ്പുർ കടുവസങ്കേതത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. വനത്തിലെ ഹെഡിയാല റേഞ്ചിലാണ് ജഡം കണ്ടെത്തിയത്. അധീനപ്രദേശത്തിന്റെ പേരിൽ മറ്റൊരു കടുവയുമായുണ്ടായ പോരിലാണ് ചത്തതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. 2022-ൽ സംസ്ഥാനത്ത് 16 കടുവകളാണ് ചത്തത്. ജഡം പോസ്റ്റ്‌മോർട്ടത്തിനുശേഷം വനത്തിൽ സംസ്കരിച്ചു.

Read More

സംസ്ഥാന ആർ.ടി.സി. ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ബെംഗളൂരു: കർണാടക ആർ.ടി.സി. ബസ്സിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.മൈസൂരു-കെ.ആർ.എസ്. റോഡിലെ മൊഗരഹള്ളിക്ക് സമീപമാണ് അപകടം. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. മൈസൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മൊഗരഹള്ളിനിവാസി അരവിന്ദ് (27) ആണ് മരിച്ചത്. സുഹൃത്തായ നവീനാണ് പരിക്കേറ്റത്. ജോലിക്കുശേഷം നവീനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അരവിന്ദ്. യാത്രയ്ക്കിടെ എതിരേനിന്നുവന്ന കർണാടക ആർ.ടി.സി. ബസ് മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാളെ മൈസൂരു കെ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ അരവിന്ദിന്റെ ബന്ധുക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഒടുവിൽ, കെ.എസ്.ആർ.ടി.സി. ഡിപ്പോ മാനേജരെത്തി നഷ്ടപരിഹാരം…

Read More

മെട്രോ തൂൺ തകർന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവം, കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മയും മൂന്ന് വയസുള്ള മകനും മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബെംഗളൂരുവിലെ നഗവാരയില്‍ ഔട്ടര്‍ റിംഗ് റോഡില്‍ എച്ച്‌ ബി ആര്‍ ലേ ഔട്ടില്‍ നിര്‍മാണത്തിലിരുന്ന ബെംഗളൂരു മെട്രോയുടെ തൂണ്‍ തകര്‍ന്നുവീണ് തേജസ്വിനി , മകന്‍ വിഹാന്‍ എന്നിവര്‍ മരിച്ച സംഭവത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരത്തുക നല്‍കുന്നത്. മെട്രോ തൂണ്‍ തകര്‍ന്നുവീണതിന്റെ കാരണം അന്വേഷിക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും…

Read More

75-ാമത് സൈനിക ദിന പരേഡിന് ഒരുങ്ങി ബെംഗളൂരു

ബെംഗളൂരു: 75-ാമത് കരസേനാദിനപരേഡ് ജനുവരി 15-ന് ബെംഗളൂരുവിലെ കരസേനാ ആസ്ഥാനത്തെ പരേഡ് ഗ്രൗണ്ടിൽ നടക്കും. ഇതാദ്യമായാണ് രാജ്യതലസ്ഥാനത്തിനുപുറത്ത് കരസേനാദിനം ആചരിക്കുന്നത്. ഡ്യൂട്ടിക്കിടെ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് (എംഇജി) യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങോടെയാണ് പരേഡ് ആരംഭിക്കുന്നത്. തുടർന്ന് ബംഗളൂരു പരേഡ് ഗ്രൗണ്ടിലെ എംഇജിയിലും സെന്ററിലും നടക്കുന്ന പരേഡ് അവലോകനം ചെയ്ത് ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾ കരസേനാ മേധാവി നൽകുമെന്ന് കർണാടക, കേരള സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് (ജിഒസി)…

Read More

ചിത്രദുർഗയിൽ നിന്ന് ദാവണഗെരെ വരെ ആറുവരിപ്പാത; പദ്ധതിയ്ക്ക് അനുമതി

ബെംഗളൂരു : സംസ്ഥാനത്തെ ചിത്രദുർഗയ്ക്കും ദാവണഗെരെയ്ക്കുമിടയിൽ ആറുവരിപ്പാത നിർമിക്കാൻ ദേശീയപാതാ അതോറിറ്റിക്ക്‌ പദ്ധതിയ്ക്ക് അനുമതി. 1400 കോടി രൂപ ചെലവിൽ 72 കിലോമീറ്റർ ദൂരത്തിലുള്ള ദേശീയപാതയാണ് നിർമിക്കുക. പദ്ധതി പ്രഖ്യാപനം കേന്ദ്ര ഗതാഗതവകപ്പുമന്ത്രി നിതിൻ ഗഡ്കരിയാണ് ട്വിറ്ററിലൂടെയാണ് നടത്തിയത്. ചിത്രദുർഗ ടൗണിൽ ബൈപ്പാസ് റോഡ് ഉൾപ്പെടെയാണ് പദ്ധതി. റോഡ് പണി പൂർത്തിയാകുന്നതോടെ ചിത്രദുർഗയിൽനിന്ന്‌ ദാവണഗെരെക്കുള്ള യാത്രാസമയം ഗണ്യമായി കുറയും. ബെംഗളൂരു-മുംബൈ പാതിയിലാണ് ഈ ദേശീയ പാതയുള്ളത്. അതിനാൽ ഐ.ടി. തലസ്ഥാനമായ ബെംഗളൂരുവിൽനിന്ന്‌ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്കുള്ള യാത്ര മെച്ചപ്പെടുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

Read More

കർണാടക തിരഞ്ഞെടുപ്പ് : കോൺഗ്രസിന്റെ പ്രജാധ്വനി ബസ് പ്രചാരണയാത്ര ഇന്നുമുതൽ

ബെംഗളൂരു : സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രചാരണയാത്രയായ പ്രജാധ്വനി ബസ് യാത്രയ്ക്ക് ഇന്ന് തുടക്കമാകും. ‘നിങ്ങളുടെ അവകാശത്തിന് ഞങ്ങളുടെ പോരാട്ടം’ എന്നതാണ് യാത്രകളുടെ മുദ്രാവാക്യം. ബി.ജെ.പി.സർക്കാർ ചെയ്ത പാപകർമങ്ങളായ കരാറുകാർ ഉയർത്തിയ കമ്മിഷൻ അഴിമതി, കർഷകവിരുദ്ധ നയങ്ങൾ, പരീക്ഷാനിയമന തട്ടിപ്പുകൾ, ജനങ്ങളിൽ വിഭാഗീയതയുണ്ടാക്കുന്ന നടപടികൾ, സാമ്പത്തികപരാജയം തുടങ്ങി 15 ഇന കുറ്റങ്ങൾ ജനങ്ങൾക്കുമുമ്പിൽ നിരത്തി വോട്ടർമാരുടെ പിന്തുണതേടാനാണ് യാത്രകളെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാറും പ്രജാധ്വനി യാത്ര എന്നപേരിൽ നയിക്കുന്ന രണ്ട് ബസ് യാത്രകൾ വടക്കൻ…

Read More

ഓസ്‍കര്‍ 2023 ലേയ്ക്ക് കശ്മീർ ഫയൽസ്, കാന്താര ഉൾപ്പടെ 5 ഇന്ത്യൻ ചിത്രങ്ങൾ

ബെംഗളൂരു: തൊണ്ണൂറ്റിയഞ്ചാമത് ഓസ്‍കര്‍ അവാര്‍ഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് സിനിമകൾ ഷോർട്ട് ലിസ്റ്റിൽ. ആർആർആർ, ദ് കശ്മീർ ഫയൽസ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയാണ് ആ ചിത്രങ്ങൾ. 301 സിനിമകൾക്കൊപ്പം ആണ് ഓസ്കറിനായി ഈ ഇന്ത്യൻ സിനിമകൾ മത്സരിക്കാൻ ഒരുങ്ങുന്നത്. അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കും. The Kashmir Files, Kantara, RRR, Gangubai Kathiawadi and Chhello Show (Last Film Show) qualify to be eligible for nomination to the #Oscars2023.…

Read More

ഗാനഗന്ധർവന് ഇന്ന് പിറന്നാൾ; ദാസേട്ടൻ പാടിയ സൂപ്പർ ഹിറ്റ് കന്നഡ ചലച്ചിത്രഗാനങ്ങൾ ഇവയാണ്…

ബെംഗളൂരു : മലയാളികളുടെ പരസ്യ അഹങ്കാരമായ ഗാന ഗന്ധർവൻ കെ.ജെ.യേശുദാസിന് ഇന്ന് 83 വയസ്. ജനിച്ച ദിവസം മുതൽ ഇന്നുവരെ ദാസേട്ടൻ്റെ ശബ്ദം കേൾക്കാതെ നമ്മുടെ ആരുടേയും ഒരു ദിനവും കടന്നു പോയിട്ടില്ല. മലയാള ഗാനങ്ങൾക്ക് പുറമെ കന്നഡയിലും നിരവധി ഹിറ്റുകൾ യേശുദാസിൻ്റേതായിട്ട് ഉണ്ട് ,അതിൽ ചിലത് ചുവടെ ചേർക്കുന്നു. അനാഥ മകുവാദെ … യാരികെ ബേക്കു ഈ ലോക.. പ്രേമലോകദിന്ത ഈ ബന്ധനാ… അന്തവോ.. ഓഹോ വസന്ത.. https://youtu.be/oyJrwWvWRew ചിന്ന ദന്ത അരമനെ

Read More

മഞ്ചേശ്വരം സ്വദേശി കഞ്ചാവുമായി കർണാടകയിൽ പിടിയിൽ

ബെംഗളൂരു: ബൈക്കിൽ കടത്താൻ ശ്രമിച്ച നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി കർണാടകയിൽ അറസ്റ്റിൽ. മഞ്ചേശ്വരം സുങ്കതക്കത്തെ മുഹമ്മദ് റാസിക്കിനെയാണ് ഉള്ളാള് പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാളുടെ ബൈക്കിൽ നിന്ന് നാല് കിലോ കഞ്ചാവും ഒരു ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ കാസർകോട്, കുമ്പള സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കഞ്ചാവ് വിൽപന തുടങ്ങിയ കേസുകളുണ്ട്.  റാസിക്കിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

Read More
Click Here to Follow Us