നഗരത്തിൽ എസി ഇല്ലാതെ ഓലയ് സർവീസ്; പിഴയിട്ട് ഉപഭോക്തൃ പരിഹാര കമ്മീഷൻ

ബെംഗളൂരു: എ.സി ഇടത്തെ സർവീസ് നടത്തിയ വെബ് ടാക്സി കമ്പനിയായ ഓലയ്ക്ക് പിഴ ശിക്ഷ വിധിച്ച് ഉപഭോകൃത പരിഹാര കമ്മീഷൻ. കാർ ബുക്ക് ചെയ്ത1837 രൂപ 30 ശതമാനം പലിശ സഹിതം തിരികെ നൽകണം. ഒപ്പം നഷ്ടപരിഹാരമായി 10000 രൂപയും നിയമനടപടികൾക്ക് ചിലവായ 5000 രൂപയും ഉടൻ നൽകാൻ കമീഷൻ ഉത്തരവിട്ടു. ഒക്ടോബറിലാണ് ഓൺലൈൻ ആയി പണം അടച്ച ശേഷം ദേവരഭീസഹനഹള്ളി സ്വദേശിയായ വികാസ് കാർ ബുക്ക് ചെയ്തത് എന്നാൽ 8 മണിക്കൂർ നീണ്ട യാത്രയിൽ കാറിലെ എസി പ്രവർത്തിപ്പിച്ചിരുന്നില്ല. അതിനാൽ പണം തിരികെ…

Read More

പുള്ളിപ്പുലി ആക്രമണത്തിൽ വീണ്ടും ഒരു മരണം

ബെംഗളൂരു : മൈസൂരുവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. ഗ്രാമനിവാസിയായ സിദ്ധമ്മ (60)യാണ് കൊല്ലപ്പെട്ടത്. ജില്ലയിലെ ടി. നർസിപുരിലെ കനനായകനഹള്ളി ഗ്രാമത്തിൽ വെള്ളിയാഴ്ചരാത്രിയാണ് സംഭവം. കഴിഞ്ഞ മൂന്നുമാസത്തിനിടെ മൈസൂരുവിലുണ്ടായ മൂന്നാമത്തെ സംഭവമാണിത്. വീടിന്റെ പിറകുവശത്ത് വിറകെടുക്കാൻ പോയപ്പോഴാണ് പുലിയുടെ ആക്രമണമുണ്ടായത്.

Read More

റിപ്പബ്ലിക് ദിനത്തിൽ സ്പെഷ്യൽ ബസ് സർവീസുകൾ നടത്തി കർണാടക ആർ ടി സി; വിശദാംശങ്ങൾ

ബെംഗളൂരു: കേരളത്തിലേക്ക് കെഎസ്ആർടിസി റിപ്പബ്ലിക് ദിന പ്രത്യേക ബസ് സർവീസുകൾ  നടത്തുന്നു. റിപ്പബ്ലിക് ദിനം കണക്കിലെടുത്ത്, 25-01-2023 മുതൽ 29-01-2023 വരെ നാട്ടിലേയ്ക്ക് യാത്ര ചെയ്യുന്ന പൊതുജനങ്ങൾക്ക് ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിനായി നിലവിലുള്ള ഷെഡ്യൂളുകൾക്ക് പുറമേ താഴെ പറഞ്ഞിരിക്കുന്ന അധിക ബസുകൾ പ്രവർത്തിപ്പിക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. ബെംഗളൂരുവിലെ മൈസൂർ റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ബസുകൾ കേരളത്തിലെ പ്രധാന സ്ഥലങ്ങളായ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാത്രമായി സർവീസ്…

Read More

30 ലക്ഷം വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: 30 ലക്ഷം രൂപാ വിലമതിക്കുന്ന കഞ്ചാവുമായി സംസ്ഥാനാന്തര ലഹരിമരുന്ന് റാക്കറ്റിലെ അംഗങ്ങളായ 2 തൃശൂർ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. പനയംപാടം സ്വദേശി അനന്തു 29 നന്തിപുലം സ്വദേശി ബാബു 40 എന്നിവരെയാണ് ബാനസവാടി പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കാറിൽ കഞ്ചാവ് നഗരത്തിൽ എത്തിച്ച് വിതരണം ചെയ്തിരുന്നവരാണ് പിടിയിലായത്. കഞ്ചാവ് കൈമാറുന്നതായി ഇവരുടെ വാൻ എച്ച് ബി ആർ ലേയൗട്ടിൽ പാർക്ക് ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് ഇവർ അറസ്റ്റിൽ ആയത്.

Read More

പ്രമുഖ നടന്റെ ഫാം ഹൗസിൽ ഫോറസ്റ്റ് സ്ക്വാഡ് റെയ്ഡ്

ബെംഗളൂരു: മൈസൂരു ജില്ലയിലെ ടി നരസിപുര താലൂക്കിലെ കെമ്പയ്യനഹുണ്ടിക്ക് സമീപമുള്ള ചന്ദന നടൻ ദർശന്റെ ഫാം ഹൗസിൽ മൈസൂരിലെ ഫോറസ്റ്റ് മൊബൈൽ സ്ക്വാഡ് രാത്രി റെയ്ഡ് നടത്തി. ഫാമിൽ നാല് ‘ബാർ-ഹെഡഡ് വാത്ത’കളെ പാർപ്പിച്ചതിന് ദർശനെതിരെയും ഭാര്യയ്ക്കും ഫാമിന്റെ മാനേജർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ പക്ഷികൾക്കൊപ്പം വീഡിയോയിൽ കണ്ടതിനെ തുടർന്ന് ദർശനെതിരെയും ഭാര്യ വിജയലക്ഷ്മിക്കും ഫാം മാനേജർക്കും എതിരെ കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണ ചുമതലയുള്ള ഡിസിഎഫ് ബി ഭാസ്‌കർ മാധ്യമങ്ങളോട് പറഞ്ഞു. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972, വൈൽഡ് ലൈഫ് (പ്രൊട്ടക്ഷൻ) ഭേദഗതി…

Read More

വൈറൽ വീഡിയോ; എസ്‌യുവി കാർ ബോണറ്റിൽ ഇരുത്തി വ്യവസായിയെ നഗരം ചുറ്റിച്ച് യുവതി

ബെംഗളൂരു: നവംബർ 20ന് പുലർച്ചെ ജ്ഞാനഭാരതിയിലെ ഉള്ളാൽ മെയിൻ റോഡിൽ 29 കാരനായ വ്യവസായിയെ എസ്‌യുവി ബോണറ്റിൽ ‘3 കിലോമീറ്ററോളം’ വലിച്ചിഴച്ചു. അവനെ രക്ഷിക്കാൻ വേണ്ടി. രാവിലെ 10.15നും 11നും ഇടയിൽ മംഗളൂരു ഇൻഡിപെൻഡന്റ് പിയു കോളജിന് സമീപമാണ് സംഭവം. Another case of road rage from #Bengaluru where a man is seen hanging on to the bonnet even as the driver of the car continues driving for over a kilometre. This…

Read More

വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ മലയാളി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ഹജ്ജിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം സ്വദേശിയെ ബെംഗളൂരുവില്‍ നിന്ന് പോലീസ് പിടികൂടി. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചേന്നന്‍ കുളത്തില്‍ അനീസ് (33) നെയാണ് കൊണ്ടോട്ടി പോലീസ് ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ നിരവധി ആളുകളെ സമാന രീതിയില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കുറഞ്ഞ ചിലവില്‍ ഹജ്ജ് വിസ വാഗ്ദാനം ചെയ്ത് 2 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.

Read More

പ്രവീൺ നെട്ടാറു കൊലപാതകം, എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ബിജെപി യുവനേതാവ് പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ പ്രവര്‍ത്തകരായ 20 പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പിച്ചു. ബെംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പിച്ചിരിക്കുന്നത്. സുള്ള്യ താലൂകിലെ ബെല്ലാരെ ഗ്രാമത്തില്‍ 2022 ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാറു കൊല്ലപ്പെട്ടത്. ആദ്യം ബെല്ലാരെ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു

Read More

ഭാര്യയെയും ഭർത്താവിനെയും കാണാനില്ല, പരാതിയുമായി ഇരുവരുടെയും പങ്കാളികൾ

ബെംഗളൂരു: ഒരേ കെട്ടിടത്തില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന വിവാഹിതരായ യുവാവിനെയും യുവതിയെയും കാണാനില്ലെന്ന പരാതിയുമായി ഇരുവരുടെയും പങ്കാളികള്‍ പോലീസിൽ പരാതി നൽകി. ബെംഗളൂരു മാരുതി നഗറിലെ കെട്ടിടത്തില്‍ താമസിക്കുന്ന നവീദ് (37), സാജിയ (22) എന്നിവരെയാണ് കാണാതായത്. 2022 ഡിസംബര്‍ 9 ന് രാവിലെ മുതല്‍ കാണാതായ ഇരുവരെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലോക്കല്‍ പോലീസിനെ സമീപിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും തുടര്‍ നടപടി ഉണ്ടായില്ലെന്ന് ഇവരുടെ കുടുംബങ്ങള്‍ ആരോപിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച്‌ നവീദിന്‍റെ ഭാര്യയും ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്‌ സാജിയയുടെ ഭര്‍ത്താവും ജ്ഞാനഭാരതി പോലീസില്‍…

Read More

കോൺഗ്രസ്‌ 114 സീറ്റ് വരെ നേടും, ബിജെപി 75 ൽ ഒതുങ്ങും, സർവ്വേ റിപ്പോർട്ട്‌

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ പ്രതീക്ഷകൾ വാനോളം ഉയർത്തി സർവ്വേ ഫലം. ഇത്തവണ സംസ്ഥാനത്ത് അധികാരം നേടാൻ സാധിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനത്ത് ബി ജെ പി കനത്ത തിരിച്ചടി നേടുമെന്നും സർവ്വേ പ്രവചിക്കുന്നു. തിരഞ്ഞെടുപ്പിൽ 108 മുതൽ 114 സീറ്റുകൾ ആവശ്യമാണ്. കർണാടകയിലെ ഐപിഎസ്‌എസ് ടീമുമായി സഹകരിച്ച് ഹൈദരാബാദിലെ എസ്‌എസ്‌എസ് ഗ്രൂപ്പ് ആണ് സർവ്വേ നടത്തിയത്. നവംബർ 20 മുതൽ ജനുവരി 15 വരെ നടത്തിയ സർവ്വേയിൽ ബി ജെ പിക്ക് 75 വരെ സീറ്റാണ് പ്രവചിക്കുന്നത്.…

Read More
Click Here to Follow Us